ചായില്യച്ചോപ്പണിഞ്ഞ്‌ ; പി രാജീവിന്റെ മൂന്നാംഘട്ട പര്യടനം ഇന്ന്‌ തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ചായില്യച്ചോപ്പണിഞ്ഞ്‌ ; പി രാജീവിന്റെ മൂന്നാംഘട്ട പര്യടനം ഇന്ന്‌ തുടങ്ങും

കൊച്ചി> ആവേശത്തിന്റെ അലകടലിൽ മഹാനഗരത്തെ മുക്കി, തെയ്യവും തിറയും നിറഞ്ഞാടി എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ രണ്ടാംഘട്ട പൊതുപര്യടനം എറണാകുളം മണ്ഡലത്തിൽ സമാപിച്ചു.  നഗരവുമായി പി രാജീവിനുള്ള ആത്മബന്ധം വെളിവാക്കുന്നതായിരുന്നു ഓരോ  കേന്ദ്രത്തിലെയും സ്വീകരണം. ഓരോ കേന്ദ്രത്തിലും രാജീവിന‌് നേരിട്ട‌റിയാവുന്നവർ നിരവധി. പേരെടുത്ത‌് വിളിച്ച‌് കുശലം അന്വേഷിച്ചാണ‌് ഓരോരുത്തരുടെയും സ്വീകരണം രാജീവ‌് ഏറ്റുവാങ്ങിയത‌്.

ശനിയാഴ‌്ചത്തെ പര്യടനം പുല്ലേപ്പടി ഹോമിയോ ആശുപത്രിപരിസരത്ത് കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയർ എവറസ്റ്റ് ചമ്മിണി ഉദ്ഘാടനം ചെയ്തു. കലൂരിൽ കൗൺസിലർ റോഡ്, ജേർണലിസ്റ്റ് കോളനി, സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂൾ, സെബാസ്റ്റ്യൻ റോഡ്, എൻഎപി ജങ‌്ഷൻ, വൈലോപ്പിള്ളി ജങ‌്ഷൻ, ചേരാതൃക്കോവിൽ ജങ‌്ഷൻ, പോണോത്ത് റോഡ് എന്നിവിടങ്ങളിൽ സ്വീകരണയോഗങ്ങളിൽ പങ്കെടുത്തു. കാളി, മുത്തപ്പൻ, വട്ടംമുടി തെയ്യക്കോലങ്ങളും പൊതുപര്യടനത്തിൽ ഉടനീളം സ്ഥാനാർഥിയെ അനുഗമിച്ചത് അവിസ്മരണീയമായി. കലൂരിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം രാജീവ് വടുതലയിലെ സ്വീകരണയോഗങ്ങളിൽ പങ്കെടുത്തു.
വടുതല വളവിൽ രാജീവിനെ ഒ സുന്ദർ എന്ന ചിത്രകാരൻ സ്വീകരിച്ചത് രാജീവിന്റെ ഛായാചിത്രം സമ്മാനിച്ചാണ്. കളമശേരി പോളിയിൽ രാജീവിന്റെ മുൻ അധ്യാപകനും പോളിയിലെ ട്രെയിനിങ‌് ആൻഡ് പ്ലേസ്‌മെന്റ് വിഭാഗം അസി. ഡയറക്ടറുമായ ടി എം വിദ്യാസാഗർ സാറും പ്രിയവിദ്യാർഥിയെ സ്വീകരിക്കാനെത്തി.

കലൂരിലെ സ്വീകരണത്തിനിടെ പി രാജീവിനെ ഉമ്മവയ്‌ക്കുന്ന പോളിയോബാധിതനായ ഷെല്ലി

കാലിന് സ്വാധീനക്കുറവുള്ള പ്രഭാകരൻ, വാക്കറിന്റെ സഹായത്തോടെയാണെങ്കിലും പ്രിയസ്ഥാനാർഥിയെ കാണാൻ റോസാപ്പൂവുമായി വന്നു. ജനകീയ റോഡിലെ സ്വീകരണകേന്ദ്രം എൽഡിഎഫ് സർക്കാർ  ജനുവരിയിൽ പട്ടയമനുവദിച്ച 167 കുടുംബങ്ങളുടെ സംഗമവേദിയായി. വടുതലയിൽ പുഷ്പക റോഡ്, ശാസ്ത്രി റോഡ്, വടുതല വളവ്, കുന്നുമ്മൽ റോഡ്, മൂളിക്കണ്ടം കവല, ജനകീയ റോഡ്, വടുതല ജെട്ടി, കൊറങ്കോട്ട എന്നിവിടങ്ങളിലും സ്ഥാനാർഥി സ്വീകരണങ്ങൾ ഏറ്റുവാങ്ങി. 

ചിറ്റൂരിൽ സെന്റ് ജോർജ് കപ്പേളയുടെ സമീപത്തുള്ള സ്വീകരണകേന്ദ്രത്തിൽ ആഷിൻ ജോണി വരച്ച രാജീവിന്റെ ഛായാചിത്രം ഇ എക്‌സ് ബാബു, രാജീവിന് സമ്മാനിച്ചു.  ഫെറി ബസ് സ്റ്റാൻഡിലും കപ്പേള ജങ‌്ഷനിലും  സ്വീകരണം ഏറ്റുവാങ്ങി. കപ്പേള ജങ‌്ഷനിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ ലീബയും കുടുംബവുമെത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പൊലീസ് മർദനത്തിന് ഇരയായ ലീബയുടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചത‌് സിപിഐ എം ലോക്കൽ കമ്മിറ്റിയാണ്.

സ്വീകരണകേന്ദ്രങ്ങളിൽ എത്തുന്ന ഭൂരിഭാഗംപേരും സ്വന്തം വീട്ടിൽ വിളയിച്ചെടുത്ത പച്ചക്കറികൾ രാജീവിന് നൽകാനായി കൈയിൽ കരുതി. ചിറ്റൂർ പള്ളി, സെന്റ് ജോർജ് കപ്പേള, ചിറ്റൂർ ക്ഷേത്രപരിസരം, ഷാപ്പുകവല, പഞ്ചായത്തുപടി, ഇടയക്കുന്നം ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ വൻ ജനാവലി എത്തി. ചേരാനല്ലൂർ കച്ചേരിപ്പടിയിൽ ബട്ടർഫ‌്ളൈ ഫ്‌ളൈ ഓവറിനുവേണ്ടിയുള്ള കുടിയിറക്കൽ ഉപേക്ഷിക്കുക എന്ന ആവശ്യമുയർത്തി രണ്ടു മാസമായി സമരം ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സ്വീകരണയോഗത്തിൽ അണിനിരന്നു. ഫ്‌ളൈ ഓവർ സമരത്തിൽ ഐക്യദാർഢ്യപ്പെട്ടാണ് ഇതുവരെ ഇടപെട്ടതെന്നും അത് ഇനിയും തുടരുമെന്നും ഒപ്പമുണ്ടാകുമെന്നും രാജീവ്  ഉറപ്പുനൽകി.

മൂന്നാംഘട്ട പര്യടനം ഇന്ന്‌ തുടങ്ങും
കൊച്ചി-
എറണാകുളം ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ മൂന്നാംഘട്ട പൊതുപര്യടനത്തിന് ഞായറാഴ‌്ച തൃപ്പൂണിത്തുറയിൽ തുടക്കം. നെട്ടൂർ- കുമ്പളം പുതിയ പാലത്തിനുസമീപം പര്യടനം ആരംഭിക്കും. 8.50 വരെ കുമ്പളം മേഖലയിലും ഒമ്പതുമുതൽ 10.30 വരെ ഇടക്കൊച്ചി മേഖലയിലും പര്യടനം നടത്തും. പകൽ മൂന്നുമുതൽ 4.10 വരെ പെരുമ്പടപ്പ് മേഖലയിലും 4.30 മുതൽ 5.40 വരെ പള്ളുരുത്തി സൗത്ത് മേഖലയിലും 5.50 മുതൽ ഏഴുവരെ പള്ളുരുത്തി സെന്ററിലും 7.10 മുതൽ 8.40 വരെ പള്ളുരുത്തി നോർത്തിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങും. പള്ളുരുത്തി നോർത്ത് എ കെ ജി ജങ‌്ഷനിൽ പര്യടനം സമാപിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2Dcdh39
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages