വീറോടെ അങ്കമാലിയിൽ ; രണ്ടാംഘട്ട പര്യടനം ഉത്സവലഹരിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

വീറോടെ അങ്കമാലിയിൽ ; രണ്ടാംഘട്ട പര്യടനം ഉത്സവലഹരിയിൽ

അങ്കമാലി> അങ്കമാലി നിയോജക മണ്ഡലത്തിലെ ഇന്നസെന്റിന്റെ രണ്ടാംഘട്ട പര്യടനം ഉത്സവലഹരിയിൽ. കാർഷിക ഈറ്റ പനമ്പ് മേഖലയിലും ഉജ്ജ്വല സ്വീകരണം. വെടിക്കെട്ടും വാദ്യമേളങ്ങളുമായാണ് ഓരോ കേന്ദ്രത്തിലും സ്വീകരിച്ചത്. കൈക്കുഞ്ഞുങ്ങളെയേന്തിയ വീട്ടമ്മമാരുടെയും കുട്ടികളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. സ്ഥാനാർഥിക്ക് അകമ്പടിയായി ഇരുചക്രവാഹനങ്ങൾ അണിനിരന്നു.ശനിയാഴ്ച മലയോര മേഖലയായ മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിൽ നിന്നായിരുന്നു തുടക്കം. നടുവട്ടം കവലയിൽ ആദ്യസ്വീകരണം. നിശ്ചിത സമയത്തിന് മുമ്പുതന്നെ വൻജനക്കൂട്ടം സ്ഥാനാർഥിയെ വരവേൽക്കാനെത്തി.

തുടർന്ന് മുദ്രാവാക്യം വിളികളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയെത്തിയ ഇന്നസെന്റിനെ കുഞ്ഞുങ്ങളടക്കം പൂക്കൾ സമ്മാനിച്ചാണ് സ്വീകരിച്ചത്.
സ്വീകരണത്തിന് നന്ദി പറഞ്ഞ് കൈവീശി അടുത്ത സ്വീകരണ സ്ഥലമായ നവോദയപുരത്തേക്ക‌് പുറപ്പെട്ടു. ഊഷ്മള സ്വീകരണമായിരുന്നവിടെ. വെസ്റ്റ് കോളനി, ഇല്ലിത്തോട്, കാടപ്പാറ, മധുരിമ ജങ്ഷൻ, തോട്ടുവ, നീലീശ്വരം, വിശ്വകർമപുരം, ശാന്തിപുരം, കൊറ്റമം എന്നിവിടങ്ങളിലെ സ്വീകരണങ്ങളോടെ മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ പര്യടനം പൂർത്തിയായി.

മുണ്ടങ്ങാമറ്റം, നടുകോളനി, മണപ്പാട്ടുചിറ, ഇല്ലിത്തോട്, പനമ്പ് നെയ്ത്ത് കേന്ദ്രം എന്നിവിടങ്ങളിൽ ജനങ്ങൾ കൂടിനിന്ന് കൈകാട്ടി സ്ഥാനാർഥിയുടെ വാഹനം നിർത്തിച്ച് പൂക്കൾ സമ്മാനിച്ചു.

 

രാവിലെ പത്തരയോടെ തുറവൂർ പഞ്ചായത്തിലേക്ക് പ്രവേശിച്ചു. ദേവഗിരി കീഴക്കേ കവലയിലായിരുന്നു പഞ്ചായത്തിലെ ആദ്യ സ്വീകരണം. തുടർന്ന് ആനപ്പാറ, വാതക്കാട്, വടക്കേകവല, പുല്ലാനി, തലക്കോട്ടുപറമ്പ്, ഉതുപ്പ് കവല, തുറവൂർ കവല, പെരിങ്ങാംപറമ്പ്, ശിവജിപുരം, കിടങ്ങൂർ സൗത്ത്, കിടങ്ങൂർ വെസ്റ്റ്, എ കെ ജി കവല, ആര്യമ്പിള്ളി കവല, പഴോപൊങ്ങ് എന്നിവിടങ്ങളിൽ ഹൃദ്യമായ സ്വീകരണങ്ങൾ നൽകി. തണ്ണിമത്തൻ നൽകിയുള്ള ഉതുപ്പ് കവലയിലെ സ്വീകരണം വേറിട്ടതായിരുന്നു. ഇരുചക്രവാഹനങ്ങൾ സ്ഥാനാർഥിക്ക് അകമ്പടിയായി.

ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം നാലോടെ മൂക്കന്നൂർ പഞ്ചായത്തിൽ പ്രവേശിച്ചു.മൂക്കന്നൂർ പഞ്ചായത്തിലെ പര്യടനം കിടങ്ങൂരിൽനിന്ന‌് ആരംഭിച്ചു. എല്ലാ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമായിരുന്നു. കാളാർകുടി, ആശുപത്രിക്കവല, ആഴകം, പാണ്ട്യേപ്പിള്ളിക്കവല, കോക്കുന്ന‌് സെന്റ‌് ആന്റണീസ‌് കവല, കോക്കുന്ന‌് കവല, സെഹിയോൻ കവല, മഞ്ഞിക്കാട‌് കവല, ദേവഗിരി, പൂതംകുറ്റി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം എടലക്കാട‌് കട്ടിങ്ങിൽ പഞ്ചായത്തിലെ പര്യടനം അവസാനിച്ചു.

തുടർന്ന‌് പാലിശേരിയിലെ ഏഴാറ്റുമുഖത്തായിരുന്നു സ്വീകരണം. എല്ലാ കേന്ദ്രങ്ങളിലും പൂക്കളും ബൊക്കെയും നൽകിയായിരുന്നു വരവേറ്റത‌്. കുന്നൂപ്പിള്ളിയിലെ സ്വീകരണത്തിനുശേഷം കാരമറ്റംവഴി പാലിശേരിയിലെത്തി. തുടർന്ന‌് അടുത്ത സ്വീകരണസ്ഥലമായ കരിപ്പാലയിലെത്തി. എടക്കുന്ന‌്, അട്ടാറ, മൂന്നാംപറമ്പ‌്, മരങ്ങാടം, പന്തയ‌്ക്കൽ എന്നിവിടങ്ങളിലായിരുന്നു പിന്നീടുള്ള സ്വീകരണങ്ങൾ. വാഴച്ചാലിൽ സമാപിച്ചു.

നടുവട്ടത്ത‌് പര്യടനം എൽഡിഎഫ‌് പാർലമെന്റ‌് മണ്ഡലം സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ‌്ഘാടനംചെയ‌്തു. ഇന്നസെന്റിനോടൊപ്പം അങ്കമാലി മണ്ഡലം സെക്രട്ടറി അഡ്വ. കെ കെ ഷിബു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എം പി പത്രോസ‌്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എ ചാക്കോച്ചൻ, പി ജെ വർഗീസ‌്, കാലടി പഞ്ചായത്ത‌് പ്രസിഡന്റ‌് അഡ്വ. കെ തുളസി, കെ പി റെജീഷ‌്, സിപിഐ നേതാക്കളായ സി ബി രാജൻ, ഇ ടി പൗലോസ‌്, ജനതാദൾ എസ‌് നേതാക്കളായ അഡ്വ. ജോസ‌്  തെറ്റയിൽ, ബെന്നി മൂഞ്ഞേലി, കെ സി ജോസ‌്, കോൺഗ്രസ‌് എസ‌് നേതാവ‌് മാത്യൂസ‌് കോലഞ്ചേരി, എൻസിപി നേതാക്കളായ ജോണി തോട്ടങ്കര,  ടോണി പറപ്പിള്ളി, ജനാധിപത്യ കേരള കോൺഗ്രസ‌് നേതാക്കളായ ജോർജ‌് പി കുര്യൻ, തങ്കച്ചൻ, ലോക‌്താന്ത്രിക‌് ജനതാദൾ നേതാക്കളായ ജയ‌്സൺ പാനികുളങ്ങര, ജോയി മാടശേരി എന്നിവരുമുണ്ടായി.

സ‌്നേഹമേകി പ്ലാന്റേഷൻ തൊഴിലാളികൾ
കാലടി
കാലടി പ്ലാന്റേഷൻ തൊഴിലാളികൾക്കായി ഇന്നസെന്റ‌് എംപി നടത്തിയ ഇടപെടലുകൾക്ക‌് ഹൃദയം നിറഞ്ഞ പ്രത്യഭിവാദ്യം.  മുൻനിശ്ചയിച്ച പരിപാടിയിൽ ഇല്ലാതിരുന്ന കാലടി പ്ലാന്റേഷനിൽ തൊഴിലാളികളുടെ സ‌്നേഹനിർഭരമായ നിർബന്ധത്തെ തുടർന്നാണ‌് എംപി എത്തിയത‌്.  പൊതുമേഖലാ കമ്പനികളുടെ സിഎസ്ആർ ഫണ്ടുപയോഗിച്ച് കാലടി പ്ലാന്റേഷൻ തൊഴിലാളികളുടെ ലായങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതിക്ക് എംപി എന്ന നിലയിൽ നടത്തിയ ഇടപെടലുകളാണ് ഇന്നസെന്റിനെ തൊഴിലാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. പ്ലാന്റേഷൻ മേഖലയിൽ നൂറുകണക്കിന‌് തൊഴിലാളികളാണ‌് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത‌്.  ആനപ്പാറയിലെത്തിയപ്പോൾ ഒരുകൂട്ടം സ്ത്രീകളും കുട്ടികളും സെൽഫിയെടുക്കാനെത്തി.  ഒരു ലക്ഷം രൂപയുടെ സ്മാർട്ട‌് ക്ലാസ്‌റൂമുകൾ മുതൽ 200 കോടിയുടെ ടെക്‌നോളജി സെന്റർവരെ നീളുന്ന അങ്കമാലിയുടെ വികസനപ്രവർത്തനങ്ങൾക്ക‌് നന്ദിപറയാനും അവർ മറന്നില്ല.

 

ആംബുലൻസ‌് നൽകി ഇന്നസെന്റ‌്
കെ ഡി ജോസഫ‌്
കാലടി
അപകടമുണ്ടായാൽ തൊട്ടടുത്ത ആശുപത്രിയിലെത്താൻ ചുരുങ്ങിയത‌് 20 കിലോമീറ്ററെങ്കിലും താണ്ടണമായിരുന്നു അയ്യമ്പുഴ പഞ്ചായത്തിലെ ജനങ്ങൾക്ക‌്. ചാലക്കുടി പാർലമെന്റ‌് മണ‌്ഡലത്തിൽപ്പെട്ട അങ്കമാലി നിയോജകമണ്ഡലത്തിൽ കിഴക്കേയറ്റത്താണ‌് അയ്യമ്പുഴ പഞ്ചായത്ത‌്. പ്ലാന്റേഷൻ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളുമുള്ള നാട‌്. 13,000ത്തിൽപ്പരം ജനങ്ങളുള്ള പഞ്ചായത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രമുണ്ടെങ്കിലും സാരമായ രോഗങ്ങളോ അപകടങ്ങളോ ഉണ്ടായാൽ കിലോമീറ്ററുകൾ യാത്ര ചെയ‌്തുവേണം  കൂടുതൽ സൗകര്യമുള്ള ചികിത്സാ കേന്ദ്രങ്ങളിലെത്താൻ.  ഇതിനൊരറുതിവേണമെന്ന ചിന്തയാണ‌് അയ്യമ്പുഴ പഞ്ചായത്ത‌് അധികൃതരെ ഇന്നസെന്റിന്റെ അടുക്കലെത്തിച്ചത‌്.  പഞ്ചായത്തിനായി അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഒരു ആംബുലൻസ‌് വാങ്ങാൻ സഹായിക്കണം എന്ന അഭ്യർഥനയുമായാണ‌്  അയ്യമ്പുഴ പഞ്ചായത്തുകമ്മിറ്റിയും  സിപിഐ എം അയ്യമ്പുഴ ലോക്കൽ കമ്മിറ്റിയും ഇന്നസെന്റിന‌് നിവേദനം നൽകിയത‌്. എംപി ഫണ്ടിൽനിന്ന‌് ഇതിനുള്ള തുക അനുവദിക്കണമെന്നായിരുന്നു ആവശ്യം. മണ്ഡലത്തിലെ ജനങ്ങളുടെ പൊതു ആരോഗ്യ പരിരക്ഷയ‌്ക്കായി അതിനകം ഒട്ടേറെ ക്ഷേമ പദ്ധതികൾ നടപ്പാക്കിയ എംപിക്ക‌് മറിച്ചൊന്ന‌് ആലോചിക്കാനുണ്ടായിരുന്നില്ല.

ആംബുലൻസിന്റെ ഫ‌്ളാഗ‌് ഓഫ‌് ഇന്നസെന്റ‌് നിർവഹിക്കുന്നു (ഫയൽചിത്രം)

ആബുലൻസ് വാങ്ങുന്നതിനായി പഞ്ചായത്തിന് എംപി ഫണ്ടിൽനിന്ന‌് ഇന്നസെന്റ് 15 ലക്ഷം രൂപയാണ‌് അനുവദിച്ചതെന്ന‌്  പ്രസിഡന്റ് നീതു അനുവും വൈസ് പ്രസിഡന്റ് പി യു ജോമോനും വ്യക്തമാക്കുന്നു. ആവശ്യമെങ്കിൽ ഉപയോഗിക്കാനുള്ള മൊബൈൽ ഫ്രീസറുമുണ്ട‌്. പഞ്ചായത്തിലെ താമസക്കാരന‌് സൗജന്യ നിരക്കിലാണ‌് ആംബുലൻസിന്റെ സേവനം നൽകുന്നത‌്. എംപി ഫണ്ടുപയോഗിച്ച‌് വാങ്ങിയ ആംബുലൻസിന്റെ ഫ‌്ളാഗ‌് ഓഫ‌് നിർവഹിച്ചതും ഇന്നസെന്റാണ‌്.  2018 ആഗസ‌്ത‌് 14ന് ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ‌്തു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2VtxFnh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages