സൈബർ കേസുകൾ സ‌്റ്റേഷനിൽ അന്വേഷിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

സൈബർ കേസുകൾ സ‌്റ്റേഷനിൽ അന്വേഷിക്കും


സംസ്ഥാനത്തെ മുഴുവൻ പൊലീസ‌് സ‌്റ്റേഷനുകളും സൈബർ കേസ‌് ഇനി നേരിട്ട‌് അന്വേഷിക്കും. ഇതിനായി സൈബർ ഫോറൻസ‌ിക്കിൽ വിദഗ‌്ധ പരിശീലനം ലഭിച്ച പൊലീസുകാരെ സ‌്റ്റേഷനുകളിൽ നിയമിച്ചു തുടങ്ങി. ഇവരുടെ പട്ടിക സംസ്ഥാന പൊലീസ‌് മേധാവി എല്ലാ ജില്ലാ പൊലീസ‌് മേധാവിമാർക്കും കൈമാറി. സൈബർ കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാനും സോഷ്യൽ മീഡിയ നിരീക്ഷിക്കാനും ഇവർക്ക‌് അനുമതി നൽകി.

സൈബർ ഫോറൻസികിൽ വൈദഗ‌്ധ്യമുള്ള പ്രമുഖരുടെ നേതൃത്വത്തിൽ ഇൻസ‌്പെക്ടർ മുതൽ സിവിൽ പൊലീസ‌് ഓഫീസർ വരെയുള്ള നൂറുപേർക്കാണ‌് ആദ്യം പരിശീലനം നൽകിയത‌്. തുടർന്ന‌് ജില്ലയിലും പരിശീലനം നൽകി. ഇങ്ങനെ പരിശീലനം ലഭിച്ചവരെ മൂന്നുവർഷത്തേക്ക‌് സ്ഥലം മാറ്റില്ല.സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന പശ‌്ചാത്തലത്തിലാണ‌് പൊലീസ‌് സ‌്റ്റേഷനുകളിൽതന്നെ കേസ‌് രജിസ‌്റ്റർ ചെയ‌്ത‌് അന്വേഷിക്കുന്നതിന‌് പദ്ധതി തയ്യാറാക്കിയത‌്.

സംസ്ഥാനത്ത‌് നിലവിൽ സൈബർ കേസുകൾ രജിസ‌്റ്റ ചെയ‌്ത‌് അന്വേഷിക്കുന്നത‌് തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കോഴിക്കോടുമുള്ള സൈബർ പൊലീസ‌് സ‌്റ്റേഷനുകളിൽ മാത്രമാണ‌്. പൊലീസ‌് സ‌്റ്റേഷനുകളിൽ നിയമിക്കുന്ന സൈബർ ഫോറൻസിക‌് വിദഗ‌്ധർക്ക‌് കുറ്റകൃത്യത്തിനുപയോഗിച്ച കംപ്യൂട്ടർ അടക്കം പിടിച്ചെടുക്കാനും ഏറ്റെടുക്കാനും അധികാരമുണ്ട‌്. ഇതിനായി സ്വതന്ത്ര ടൂളുകൾ ഡൗൺലോഡ‌് ചെയ‌്ത‌് ഉപയോഗിക്കാം. എന്നാൽ ‘ടഫ‌് ബുക്ക‌് ’ ഉൾപ്പെടെയുള്ള ടൂളുകൾ സൈബർ സെല്ലിലേത‌് ഉപയോഗിക്കും. ലക്ഷങ്ങൾ വിലവരുന്നതാണ‌് ഈ ടൂൾ. എല്ലാ സ‌്റ്റേഷനിലും രണ്ട‌് കംപ്യൂട്ടറും സജ്ജമാക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2PztdB7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages