കോലഞ്ചേരി/തൊടുപുഴ
അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഏഴു വയസ്സുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ചികിത്സിക്കുന്ന ഡോ. ജി ശ്രീകുമാര്‍ പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പൂര്‍ണമല്ല. കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഇടുക്കി കലക്ടര്‍ എച്ച് ദിനേശന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി.
അറസ്റ്റിലായ പ്രതി അരുൺ ആനന്ദിനെതിരെ അന്വേഷണസംഘം പോക്സോ കുറ്റം ചുമത്തി പ്രത്യേക കേസെടുത്തു. ഇളയകുട്ടിയ്ക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തിയതായി അന്വേഷണസംഘത്തിന‌് കഴിഞ്ഞ ദിവസം വ്യക്തമായി. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്ക് കണ്ടതോടെയാണ് പോക്സോ ചുമത്താൻ തീരുമാനിച്ചത്. കൂടുതൽ അന്വേഷണത്തിന് പ്രതിയെ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് തൊടുപുഴ ഡിവൈഎസ‌്‌പി കെ പി ജോസ് പറഞ്ഞു.
ഇളയകുട്ടി ഇപ്പോൾ യുവതിയുടെ അമ്മയുടെ സംരക്ഷണയിലാണ്. സർക്കാർ സ്കൂളിൽനിന്നും വിരമിച്ച അധ്യാപികയാണിവർ. തൊടുപുഴ സിഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ കോലഞ്ചേരി ആശുപത്രിയിലെത്തി യുവതിയുടെ അമ്മയിൽനിന്നും മൊഴി എടുത്തശേഷമാണ് പോക്സോ ചുമത്തിയത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കുണ്ടെന്ന് അമ്മൂമ്മ മൊഴി നൽകി. അരുണുമായുള്ള ബന്ധത്തിൽനിന്നും മകളെ രക്ഷിക്കാൻ ഇവർ പല ശ്രമങ്ങളും നടത്തിയിരുന്നു. യുവതിയുടെ ഭർത്താവിന്റെ അച്‌ഛന്റെ സഹോദരിയുടെ മകനാണ് അരുൺ.
യുവതിയുടെ ഭർത്താവ‌് മരിച്ചപ്പോൾ മൃതദേഹം സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. അന്ന‌് അവിടെ അരുണും എത്തിയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി കുറച്ചുദിവസം കഴിഞ്ഞാണ‌് യുവതിയുമായി അമ്മ തൊടുപുയിലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയത്. പിന്നീടാണ് മകളും അരുണുമായുള്ള ബന്ധം അറിയുന്നത‌്. ചോദ്യം ചെയ്തെങ്കിലും മകൾ വീട്ടിൽനിന്നും ഇറങ്ങിപ്പോയി. തുടർന്ന് മകളെ കാണാനില്ലെന്ന് കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
യുവതി സ്വന്തം ഇഷ്ടപ്രകാരം അരുണിനൊപ്പം നിയമപ്രകാരം വിവാഹിതരാവാതെ ജീവിച്ചു. അരുണിൽ നിന്നും അപായമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മകൾ അറിയാതെ അവരെക്കുറിച്ച് ഇടയ‌്ക്ക‌് അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2HZtxr8
via IFTTT
No comments:
Post a Comment