പാലാ> എൽഡിഎഫ് സ്ഥനാർഥി വി എൻ വാസവനെ പര്യടന വാഹനത്തിൽ കൈയെത്തി പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർ തൊണ്ണൂറുകാരി ഏലിച്ചേടത്തിയെ എടുത്തുയർത്തി. വാസവന്റെ കൈപിടിച്ച കർഷകത്തൊഴിലാളി മുത്തശ്ശി കൈയിൽ കരുതിയ ചുവന്ന മാല നൽകി. ഒപ്പം വാസവനെ മുഖം ചേർത്തെരു മുത്തവും. ‘മോൻ ജയിക്കും... മോനെപോലുള്ളവരെയാണ് ഇനി നാടിനാവശ്യം.’ ആദ്യകാല കർഷകത്തൊഴിലാളിയായ പിഴക് തോണിപ്പാറ ഏലി ഔസേഫിന്റെ വിറയാർന്ന ശബ്ദത്തിനും ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ഉറപ്പ‌്.
എട്ട് മക്കളുടെ അമ്മയായ ഏലിച്ചേടത്തി ഭർത്താവ് ഔസേഫിന്റെ മരണശേഷം കൂലിപ്പണിക്കാരനായ മകൻ ജോസഫിനൊപ്പമാണ് താമസം. കർഷകത്തൊഴിലാളി പെൻഷനാണ് ചേട്ടത്തിക്ക് സ്വന്തമായുള്ള ഏക വരുമാനം. വല്ലപ്പോഴും ലഭിക്കുന്ന തൊഴിലിൽനിന്ന് മകന് ലഭിക്കുന്ന നാമമാത്ര കൂലി ആശ്രയിച്ചാണ് ജീവിതം. മുമ്പ‌് വർഷങ്ങളോളം കുടിശ്ശികയായപ്പോൾ നിരാശ തോന്നിയിരുന്നു. എൽഡിഎഫ് സർകാർ അധികാരത്തിൽ എത്തിയതോടെ കുടിശ്ശിക അടക്കം പെൻഷൻ ഒരുമിച്ച് കൈയിലെത്തി. അതും വീട്ടിൽ എത്തിച്ചുതന്നു.
ഇപ്പോൾ പെൻഷൻ തുകയായി 5600 രൂപ അടുത്തുള്ള സഹകരണ ബാങ്കിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ ചേടത്തി വിഷുവിന് മുൻപ് ഈ തുക ഒരുമിച്ച് കൈയിൽ കിട്ടുന്നതിന്റെ സന്തോഷത്തിലാണ്. വാർധക്യത്തിന്റെ അവശ മറന്ന‌് അര കിലോമീറ്ററിലേറെ നടന്നാണ് പിഴക് രാമപുരം കവലയിലെ സ്വീകരണ കേന്ദ്രത്തിൽ ഏലിച്ചേടത്തി എത്തിയത്. സ്ഥാനാർഥി എത്തിയപ്പോഴേക്കും ഏലി ചേട്ടത്തി അവശത മറന്ന് വാഹനത്തിൽ എത്തിപ്പിടിക്കാനായി ശ്രമം. ഇതുകണ്ട പ്രവർത്തകരാണ‌് ചേടത്തിയെ എടുത്തുയർത്തി വാസവന്റെ കൈപിടിപ്പിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2Uxp5GT
via IFTTT
No comments:
Post a Comment