ലൈഫ‌് പദ്ധതി : 97,333 വീട‌് നിർമാണം പൂർത്തിയായി ; രണ്ടര ലക്ഷം വീട്‌ അന്തിമ ഘട്ടത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

ലൈഫ‌് പദ്ധതി : 97,333 വീട‌് നിർമാണം പൂർത്തിയായി ; രണ്ടര ലക്ഷം വീട്‌ അന്തിമ ഘട്ടത്തിൽ

സംസ്ഥാനത്ത‌് ലൈഫ‌് പദ്ധതിയുടെ ഭാഗമായി  2,50,423  വീടിന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക‌്.  ഇതിൽ പിഎംഎവൈ പദ്ധതിയുടെ ഭാഗമായ 1,65,583  വീടിന്റെ നിർമാണം  മൂന്നു മാസത്തിനകം പൂർത്തിയാകും. ഒന്നും രണ്ടും ഘട്ടങ്ങളിൽപ്പെട്ട 97,333 വീടിന്റെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. ഭൂരഹിത–- ഭവന രഹിതർക്കായി 70 ഭവനസമുച്ചയത്തിന്റെ നിർമാണവും ഉടൻ ആരംഭിക്കും. അടിമാലിയിൽ 200 കുടുംബത്തിനുള്ള ഭവനസമുച്ചയം കഴിഞ്ഞ ദിവസം കൈമാറിക്കഴിഞ്ഞു. 

ലൈഫ‌് രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഭൂമിയുള്ള ഭവനരഹിതർക്കുള്ള വീടുകളുടെ നിർമാണമാണ‌് അതിവേഗം  പൂർത്തിയാകുന്നത‌്. ഈ വിഭാഗത്തിൽ  3,37,772 ഗുണഭോക്താക്കളാണുള്ളത‌്. ഇതിൽ തദ്ദേശ സ്ഥാപനങ്ങളുമായി കരാർവച്ചത‌് 2,50,423  പേരാണ‌്. ഇവരുടെ വീടുനിർമാണമാണ‌് പുരോഗമിക്കുന്നത‌്.
നാല‌് ലക്ഷം രൂപയാണ‌് ലൈഫ‌് പദ്ധതിയുടെ ഭാഗമായുള്ള വീടിന‌് നൽകുന്നത‌്. നേരത്തെ മൂന്നുലക്ഷം രൂപയായിരുന്നത‌് നാലായി  വർധിപ്പിക്കുകയായിരുന്നു. പട്ടികവർഗവിഭാഗങ്ങൾക്കുള്ള വീടുകൾക്ക‌് എത്രയാണോ ചെലവ‌് അത്രയും തുക നൽകും.

അതേസമയം പിഎംഎവൈ പദ്ധതിയിൽ ഗ്രാമീണ മേഖലയിൽ 72000 രൂപയും നഗരത്തിൽ ഒന്നര ലക്ഷം രൂപയും  മാത്രമാണ് കേന്ദ്രം നൽകുന്നത്. ബാക്കി തുക സംസ്ഥാന സർക്കാരും തദ്ദേശ ഭരണ സ്ഥാപനവുമാണ് വഹിക്കുന്നത്. കേരളത്തിൽമാത്രമാണ‌് പിഎംഎവൈ പദ്ധതിയുടെ ഭാഗമായ ഭവനപദ്ധതികൾക്ക‌് ഇത്രയും വലിയ തുക സംസ്ഥാനവിഹിതമായി നൽകുന്നത‌്. മിക്ക സംസ്ഥാനങ്ങളിലും  ഒരു ലക്ഷംരൂപവരെയാണ‌് വീടുകൾക്ക‌് നൽകുന്നത‌്.

ഒന്നാംഘട്ടത്തിൽ നേരത്തെ പാതിവഴിയിൽ പണി നിലച്ച  വീടുകളുടെ പൂർത്തീകരണമാണ‌് ലൈഫ‌് ഏറ്റെടുത്തത‌്. ഇങ്ങനെയുള്ള 54,092 വീട്ടിൽ 50,447 എണ്ണം പൂർത്തീകരിച്ചു. 93.26 ശതമാനംവരും ഇത‌്. അവശേഷിക്കുന്ന വീടുകളാകട്ടെ സാങ്കേതിക കാരണങ്ങളാലാണ‌് പൂർത്തീകരിക്കാനാകാത്തത‌്.

ലൈഫ‌് പദ്ധതിക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതിവിഹിതത്തിൽനിന്ന‌് 20 ശതമാനം മാറ്റിവച്ചിരുന്നു. 4000 കോടി രൂപയുടെ ഹഡ‌്കോ വായ‌്പയും ലഭ്യമാക്കി.
ഇതിൽ 3000 കോടി രൂപ പഞ്ചായത്തുകൾക്കും 1000 കോടി രൂപ കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കുമാണ‌്. ഈ തുകയിൽ ആദ്യഗഡു വിതരണം ചെയ‌്തുകഴിഞ്ഞു. ഗുണഭോക്താക്കൾക്ക‌് ഈ വായ‌്പയുടെ ഭാരം വരില്ല. 15 വർഷംകൊണ്ട‌് തദ്ദേശസ്ഥാപനങ്ങൾതന്നെയാകും ഈ തുക അടച്ചു തീർക്കുക.



from Kerala || Deshabhimani ​Online ​News https://ift.tt/2HWZxNC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages