പ്രളയക്കെടുതി അനുഭവിച്ചവരെ സഹായിക്കാൻ ജനങ്ങളിൽ നിന്ന‌് സമാഹരിച്ച തുക എങ്ങനെ വിനിയോഗിച്ചുവെന്ന‌് കോൺഗ്രസും ബിജെപിയും വെളിപ്പെടുത്തണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു കോടിയേരി. എല്ലാ രാഷ്ട്രീയപാർടികളും ഫണ്ട‌് സമാഹരിച്ചിരുന്നു. സിപിഐ എം ഹുണ്ടിക പിരിവിലൂടെയും മറ്റും സമാഹരിച്ച 31 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നൽകി. സിപിഐ രണ്ടുകോടി നൽകി. എന്നാൽ കോൺഗ്രസ‌് നൽകിയത‌് 25,000 രൂപ മാത്രമാണ‌്. തങ്ങൾ നേരിട്ട‌് ദുരിതാശ്വാസ പ്രവർത്തനം നടത്തുമെന്നാണ‌് കോൺഗ്രസും ബിജെപിയും പ്രഖ്യാപിച്ചത‌്. കെപിസിസി 1000 വീട‌് നിർമിച്ചു നൽകുമെന്നാണ‌് പ്രഖ്യാപിച്ചത‌്. എന്നാൽ 50 വീടുപോലും നിർമിച്ചിട്ടില്ല. നിർമിച്ചിട്ടുണ്ടെങ്കിൽ അതെവിടെയൊക്കെയാണെന്ന‌് വെളിപ്പെടുത്തണം.
കോൺഗ്രസിന‌് 1500ഓളം കമ്മിറ്റികളുണ്ട‌്. അവ സമാഹരിച്ച തുക എന്തുചെയ‌്തു എന്നറിയാൻ ജനങ്ങൾക്ക‌് അവകാശമുണ്ട‌്. പ്രളയത്തിന്റെ പേരിൽ പിരിച്ചെടുത്ത തുകപോലും ബന്ധപ്പെട്ടവർക്ക‌് നൽകാത്ത കോൺഗ്രസ‌് ശൈലി ജനം ചർച്ച ചെയ്യണം. ബിജെപി പിരിച്ചെടുത്ത പണത്തിന്റെ കണക്കും ആർക്കെങ്കിലും വീടുനൽകിയോ എന്ന‌് വ്യക്തമാക്കണം. ആ പണം പാർടി ആവശ്യത്തിന‌് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതുംപറയണം.
സുധാകരന്റെ സ‌്ത്രീവിരുദ്ധപരസ്യം രാഹുൽ പരിശോധിക്കണം
കണ്ണൂരിലെ യുഡിഎഫ‌് സ്ഥാനാർഥിയുടെ സ‌്ത്രീവിരുദ്ധത കേരളത്തിൽ മത്സരിക്കുന്ന കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിശോധിക്കണമെന്ന‌് കോടിയേരി ബാലകൃഷ‌്ണൻ ആവശ്യപ്പെട്ടു. സ‌്ത്രീകൾ പാർലമെന്റിൽ പോകേണ്ടതില്ലെന്ന നിലപാടുണ്ടോയെന്ന‌് കെപിസിസിയും വ്യക്തമാക്കണം. സ്ഥാനാർഥി പുറത്തിറക്കിയ വീഡിയോ സ‌്ത്രീത്വത്തെ അപമാനിക്കുന്നതാണ‌്.
അതിനെതിരെ ശക്തമായ നടപടി വേണംസ്ഥാനാർഥിയുടെ മനുസ‌്മൃതി തത്വശാസ‌്ത്ര നിലപാട‌് കോൺഗ്രസ‌് അംഗീകരിക്കുന്നുണ്ടോ എന്നറിയാൻ താൽപര്യമുണ്ടെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2IDx3rL
via IFTTT
No comments:
Post a Comment