കേന്ദ്രസർക്കാരിന്റെ പുതിയ നികുതിഘടന ഇരുതലവാളാണെന്ന് ധനമന്ത്രി തോമസ് ഐസക‌്. ഓൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്‌സ് അസോസിയേഷന്റെ സംസ്ഥാന നേതൃ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക സംവിധാനങ്ങളും വിവരങ്ങളും ഇപ്പോഴും പൂർണമായും ലഭ്യമല്ല. ഒമ്പതുകോടി രൂപ നൽകിയിരുന്ന പ്രമുഖ വ്യവസായി പുതിയ നികുതിഘടന വന്നതോടെ 65 ലക്ഷം രൂപ മാത്രമാണ് നികുതിയായി നൽകുന്നത്. ഇത്തരത്തിൽ മുന്നോട്ടുപോകുന്നതെങ്കിൽ നിരവധി പ്രശ്‌നങ്ങളുണ്ടാകും. ചെറുകിട വ്യാപാരികൾക്ക് ഗുണകരമാണെന്നു പറഞ്ഞാണ് ജിഎസ്ടി വന്നത്. എന്നാൽ, അത് ശരിയല്ല. ഒരുനികുതിയും കൊടുക്കാതെ പുറത്തുള്ളവർക്ക് വ്യാപാരമേഖലയിലേക്ക് കടന്നുവരാനുള്ള സൗകര്യമാണുണ്ടാക്കിയത്. ഇത് ചെറുകിടക്കാരെ ബാധിക്കും.
സ്വർണവ്യാപാരം കേന്ദ്രീകൃതമാവുന്ന സാഹചര്യത്തിൽ പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുകയാണ‌്. ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. ഇത് മറികടക്കാൻ ഗുണമേന്മയോടെ സ്വർണാഭരണങ്ങൾ ആഗോള മാർക്കറ്റിലെത്തിക്കുകയാണ് വേണ്ടത്. കൈകൊണ്ടു നിർമിക്കുന്ന സ്വർണാഭരണങ്ങളെ ഹൈബ്രാൻഡ് ചെയ്ത് വിൽക്കാനാകണമെന്നും മന്ത്രി പറഞ്ഞു.
ഡിഎ വിതരണത്തിൽ ആശങ്കവേണ്ട: ഐസക‌്
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ വിതരണത്തിൽ ആശങ്കൾക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ മാസത്തെ ശമ്പളത്തോടൊപ്പം അധിക ഡിഎ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവനക്കാരുടെ ഡിഎ കുടിശ്ശിക രണ്ടോ മൂന്നോമാസം കഴിഞ്ഞായിരിക്കും നൽകുക. ഈമാസം മുതൽ കുടിശിക വിതരണം ചെയ്യുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. എന്നാൽ, അതു പണമായിത്തന്നെ നൽകും.കണ്ണൂരിൽ സിപിഐ എമ്മിനെതിരെയുള്ള കള്ളവോട്ട് ആരോപണങ്ങളിൽ കഴമ്പില്ല. സിപിഐ എമ്മിന് കേരളത്തിലെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കള്ളവോട്ട് ചെയ്യേണ്ട കാര്യമില്ല.സംഭവത്തെക്കുറിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി വിശദീകരണം നൽകിക്കഴിഞ്ഞു. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ഏത് അന്വേഷണത്തെയും നേരിടാൻ സിപിഐ എം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2GQCzpC
via IFTTT
No comments:
Post a Comment