പരാജയം ഉറപ്പായതോടെ യുഡിഎഫ് നുണപ്രചരണം നടത്തുകയാണ്; ചന്ദ്രികയിലേത് വ്യാജ വാർത്ത: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

പരാജയം ഉറപ്പായതോടെ യുഡിഎഫ് നുണപ്രചരണം നടത്തുകയാണ്; ചന്ദ്രികയിലേത് വ്യാജ വാർത്ത: കോടിയേരി

തിരുവനന്തപുരം> തെരഞ്ഞെടുപ്പിൽ കേരളത്തിൽ സമ്പൂർണ പരാജയം ഉറപ്പായതോടെ യുഡിഎഫ് വ്യാജപ്രചാരണവുമായി ഇറങ്ങിയിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യും എന്ന് താൻ പ്രസംഗിച്ചതായി ചന്ദ്രിക ഓൺലൈനിൽ നൽകിയ വാർത്ത അതിന്റെ ഭാഗമായാണെന്ന് കോടിയേരി ഫേസ്ബുക്കിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സമ്പൂർണ്ണ പരാജയം ഉറപ്പായ യുഡിഎഫ് നുണപ്രചരണവുമായി ഇറങ്ങി കഴിഞ്ഞു.

യു ഡി എഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഓൺലൈൻ എഡിഷനിൽ, " ബി ജെ പി യെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യും" എന്ന് ഞാൻ പ്രസംഗിച്ചതായി വ്യാഖ്യാനിച്ച് വാർത്ത നൽകിയത് ശ്രദ്ധയിൽപ്പെട്ടു.

ഇത്തരം വ്യാജവാർത്തകളുടെ സഹായമില്ലാതെ സത്യസന്ധമായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഒരിക്കലും യു ഡി എഫിന് ഉണ്ടാവില്ലേ?

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വോട്ടു ലഭിക്കില്ലെന്ന പേടിയിലാവും ഇപ്പോൾ സ്വന്തം പച്ച കൊടി പോലും പ്രദർശിപ്പിക്കാൻ അനുവാദമില്ലാത്ത മുസ്ലീം ലീഗ് ഇത്തരം വില കുറഞ്ഞ പരിപാടിയുമായി ഇറങ്ങി തിരിച്ചിരിക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2L4z3vI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages