ലൈഫ‌് നൽകും സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ലൈഫ‌് നൽകും സർക്കാർ

തിരുവനന്തപുരം > പാതിവഴിയിൽ നിർമാണം നിലച്ച‌് നശിച്ചുതുടങ്ങിയ വീടുകളിൽ ഇപ്പോൾ ഉയരുന്നത‌് ജീവിതത്തിന്റെ ആഹ്ലാദാരവം. ഒരുതുണ്ട‌് ഭൂമിയുണ്ടായിട്ടും തലചായ‌്ക്കാനിടം സ്വപ‌്നംകണ്ട‌് നെടവീർപ്പിട്ടവരിലിപ്പോൾ നിറയുന്നത‌്  സന്തോഷത്തിന്റെ പൊൻവെട്ടം. മഴയും വെയിലുമേൽക്കാതെ, ആരെയും ഭയക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ തല ചായ്ക്കാം. സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ‌് മിഷനാണ‌് സ്വന്തം വീടെന്ന ജനങ്ങളുടെ സ്വപ്നത്തിന‌് ഊടും പാവുമേകുന്നത‌്.

സംസ്ഥാനത്ത‌് എല്ലാവർക്കും സ്വന്തമായി വീടെന്ന ലക്ഷ്യവുമായാണ‌് ലൈഫ‌് മിഷൻ ആരംഭിച്ചത‌്. സർക്കാർ കണക്കുപ്രകാരം 2,36,707 ഭൂമിയുള്ള ഭവനരഹിതരും 3,37,416 ഭൂരഹിത ഭവനരഹിതരുമുണ്ട‌്. ആകെ  അഞ്ചര ലക്ഷം  കുടുംബത്തിനാണ‌് സർക്കാർ വീടുവച്ച‌് നൽകുന്നത‌്. 89,119 വീടിന്റെ നിർമാണം പൂർത്തിയായി.   2,50,423  വീടിന്റെ നിർമാണം അന്തിഘട്ടത്തിലാണ‌്. ഇതിൽ  16,5583  വീടിന്റെ നിർമാണം  മൂന്നു മാസത്തിനകം പൂർത്തിയാകും.   ഭൂരഹിത–-ഭവന രഹിതർക്കായി 70 ഭവന സമുച്ചയങ്ങളുടെ നിർമാണവും ഉടൻ ആരംഭിക്കും. പാതിവഴിയിൽ നിർമാണം നിലച്ച 54,092 വീടുമുണ്ട‌്. ഇവയുടെ നിർമാണമാണ‌്  ആദ്യഘട്ടം ഏറ്റെടുത്തത‌്. ഇതിൽ 50,447 വീട‌് പൂർത്തീകരിച്ചു.
 
വിവിധ വകുപ്പുകൾ നേരത്തെ രണ്ടര ലക്ഷവും മൂന്ന‌് ലക്ഷവും ഒരു വീടിന‌് നൽകിയ സ്ഥാനത്ത‌് ലൈഫ‌് പദ്ധതിവഴി നാലു ലക്ഷമായി ഉയർത്തി. പട്ടികവർഗവിഭാഗത്തിലുള്ളവർക്ക‌് എത്രയാണോ ചെലവ‌് അവ നൽകും. തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം ലൈഫിന‌് മാറ്റിവച്ചു. സർക്കാർ ഹഡ‌്കോയിൽനിന്ന‌് 4000 കോടി രൂപ വായ‌്പയുമെടുത്തു. ഇതിൽ 1175 കോടിരൂപ നൽകിക്കഴിഞ്ഞു.  ഭൂരഹിതർക്ക‌് വീടുവയ‌്ക്കാൻ എല്ലായിടത്തും സ്ഥലം കണ്ടെത്തി. ഇടുക്കി അടിമാലിയിൽ ഭവനം ഫൗണ്ടേഷൻ നിർമിച്ച  217 യൂണിറ്റ‌് ഉൾപ്പെടുന്ന ഭവനസമുച്ചയം ലൈഫ‌് മിഷൻ ഏറ്റെടുത്ത‌് ഗുണഭോക്താക്കൾക്ക‌് കൈമാറി. ലൈഫിന്റെ നാലാം ഘട്ടമായി അഞ്ചര ലക്ഷം വീടുകളുടെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയും സർക്കാർ പരിഗണനയിലാണ‌്.
കേന്ദ്രം നൽകുന്നത‌്  72,000 രൂപമാത്രം

തെരഞ്ഞെടുപ്പ‌് അടുത്തതോടെ  ലൈഫ‌് പദ്ധതിയുടെ  അവകാശവാദം ഏറ്റെടുക്കാനുള്ള വ്യർഥമായ ശ്രമങ്ങളാണ‌്  ബിജെപി നടത്തുന്നത‌്. പിഎംഎവൈ പദ്ധതിയുടെ മറവിലാണിത‌്. എന്നാൽ, ഏകദേശം 80,000 വീടുമാത്രമാണ‌് പിഎംഎവൈ പദ്ധതിയുടെ സഹായത്തോടെ നിർമിക്കുന്നത‌്.  നാലു ലക്ഷംരൂപ ചെലവിൽ നിർമിക്കുന്ന ഈ വീടുകളിൽ റൂറലിൽ 72,000 രൂപയും അർബനിൽ ഒന്നര ലക്ഷം രൂപയുമാണ‌് കേന്ദ്ര വിഹിതം. ബാക്കി പണം മുഴുവൻ സംസ്ഥാന സർക്കാരും തദ്ദേശഭരണ സ്ഥാപനവും ഗുണഭോക്താവുമാണ‌് വഹിക്കുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Iq9rrj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages