കാത്തലിക് സിറിയൻ ബാങ്കിൽ പണിമുടക്ക് പൂർണം ; ഇന്നും സ്തംഭിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

കാത്തലിക് സിറിയൻ ബാങ്കിൽ പണിമുടക്ക് പൂർണം ; ഇന്നും സ്തംഭിക്കും

തൃശൂർ
കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓഫീസർമാരും ജീവനക്കാരും സംയുക്തമായി നടത്തുന്ന  48 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. പണിമുടക്ക് പൂർണമായതിനാൽ ബാങ്കിങ് പ്രവർത്തനം നിശ്ചലമായി. ദേശവ്യാപകമായി 420 ബ്രാഞ്ചുകളുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ ചില ബ്രാഞ്ചുകൾ മാനേജ്മെന്റ് ഇടപെട്ട് തുറന്നുവെങ്കിലും ജീവനക്കാർ ഇല്ലാത്തതിനാൽ ബാങ്കിങ് ഇടപാടുകൾ  നടന്നില്ല. പണിമുടക്ക് ചൊവ്വാഴ്ചയും തുടരും. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷന്റെയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും കാത്തലിക് സിറിയൻ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെയും  സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുന്നത്. ബാങ്ക്  ഓഫീസർമാരുടെ വിരമിക്കൽ പ്രായം 60ൽനിന്ന് 58 ആക്കി വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക, കാലഹരണപ്പെട്ട വേതനകരാർ പുതുക്കുക, ജീവനക്കാരുടെ അവധി–അലവൻസുകൾ–ലീവ്ഫെയർ കൺസഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ നൽകുക, ക്ലറിക്കൽ–സബ്റ്റാ് ഫ് ഒഴിവുകൾ നികത്തുക, താൽക്കാലിക–കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്കിയ ഓഫീസർമാരും ജീവനക്കാരും   തിങ്കളാഴ്ച രാവിലെ  നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കാത്തലിക് സിറിയൻ ബാങ്ക് ആസ്ഥാനത്തിനുമുന്നിൽനിന്ന് ആരംഭിച്ചു. തുടർന്ന് തൃശൂർ തെക്കേ ഗോപുരനടയിൽ രാപ്പകൽ സമരം ആരംഭിച്ചു. പ്രതിഷേധ പ്രകടനം ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ, ഇന്റർനാഷണൽ ലേബർ കമീഷൻ അംഗം സി ഡി ഫ്രാങ്കോ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. രാപ്പകൽ സമരം ചൊവ്വാഴ്ച വൈകിട്ട് വരെ തുടരും.

രാപ്പകൽ സമരം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി കെ ഷാജൻ, എഐപിഎസ്ബിഒഎഫ് ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ, എഐബിഒസി സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് ടി എൻ പ്രതാപൻ, വിവിധ സംഘടനാ നേതാക്കളായ ടി വി ചന്ദ്രമോഹൻ, എസ് എസ് അനിൽ, എ സിയാവുദ്ദീൻ, ഡി ടി ഫ്രാങ്കോ, തുളസീറാം, ബിൻസ് കെ ബേബി, മനോജ്, വി കെ പ്രസാദ്, ജെറിൻ ജോൺ, കെ വി ജോർജ് തുടങ്ങിയവർ സംസാരിച്ചു. സാമുഹിക, സാംസ്കാരിക പ്രവർത്തകർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം അർപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.



from Kerala || Deshabhimani ​Online ​News http://bit.ly/2vpTpVR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages