ആര്യന്‍കോട് പൊലീസ‌് സ്റ്റേഷൻ ആക്രമണം : പഞ്ചായത്ത്‌ അംഗം ഉള്‍പ്പെടെ 3 കോണ്‍ഗ്രസ് നേതാക്കള്‍ക്ക‌് 5 വര്‍ഷം തടവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

ആര്യന്‍കോട് പൊലീസ‌് സ്റ്റേഷൻ ആക്രമണം : പഞ്ചായത്ത്‌ അംഗം ഉള്‍പ്പെടെ 3 കോണ്‍ഗ്രസ് നേതാക്കള്‍ക്ക‌് 5 വര്‍ഷം തടവ്

വെള്ളറട> ആര്യൻകോട് പൊലീസ‌് സ്റ്റേഷൻ ആക്രമണ കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെ 3 പേർക്ക് 5 വർഷം കഠിനതടവ്. അമ്പൂരി ഗ്രാമപഞ്ചായത്തംഗം ബിനു തങ്കപ്പൻ ഉൾപ്പെടെ 3 കോൺഗ്രസ് നേതാക്കൾക്കാണ് നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ്സ് മജിസ‌്ട്രേറ്റു കോടതി 5 വർഷം കഠിനതടവ് വിധിച്ചത്. വാഴിച്ചൽ പെരുന്തോട്ടത്ത് വീട്ടിൽ ബിനുതങ്കപ്പൻ (39), വാഴിച്ചൽ അനീഷ് വിഹാറിൽ അനീഷ്(23), വാഴിച്ചൽ  കളിയൽ വീട്ടിൽ ഷാജി(35) എന്നിവരെയാണ് ശിക്ഷിച്ചത്. 2009  ആഗസറ്റ‌് 16നാണ് കേസിനാധാരമായ സംഭവം. ഒറ്റശേഖരമംഗലത്തെ സഹകരണസംഘം തെരഞ്ഞെടുപ്പിൽ അക്രമം അഴിച്ചുവിട്ട കോൺഗ്രസ് സംഘത്തെ അനുനയിപ്പിച്ച് മടക്കാൻ ശ്രമിക്കുമ്പോൾ എസ്ഐയെയും സംഘത്തെയും ആക്രമിക്കുകയും വിരട്ടിയോടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഒന്നാം പ്രതി ബിനു തങ്കപ്പന്റെ നേതൃത്വത്തിലെത്തിയ 14 അംഗ കോൺഗ്രസ് ഗുണ്ടാസംഘം ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും സ‌്റ്റേഷൻ തല്ലിത്തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വൻതോതിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അവസാനിപ്പിക്കാൻ നിർദേശിക്കപ്പെട്ട കേസായിരുന്നു ഇത്. കോടതിയുടെ പ്രത്യേക നിർദേശപ്രകാരം അന്വേഷണം തുടരുകയായിരുന്നു. ഒന്നാംപ്രതി കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഗുണ്ടാ ആക്രമണങ്ങൾക്കും സിപിഐ എം വേട്ടക്കും നേതൃത്വം കൊടുത്ത ഒരു സർക്കിൾ ഇൻസ്പെക‌്ടറുടെ ഭാര്യാസഹോദരനായതിനാൽ കേസ് ഡയറിപോലും ചില പൊലീസ് ഉദ്യോഗസ്ഥർ ഒളിപ്പിച്ചു. വെള്ളറട സർക്കിൾ ഇൻസ‌്പെക്ടറായിരുന്ന പ്രതാപൻനായരുടെ പരാതിയിലാണ് കോടതി കേസെടുത്തത്. ചില പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. പാറശാല അനിൽകുമാറാണ് പബ്ളിക് പ്രോസിക്യൂട്ടർ. മലയോര മേഖലയിൽ കോൺഗ്രസ് ഗുണ്ടാ സംഘങ്ങൾക്ക് വേണ്ട ഒത്താശ നൽകുന്നത് ജില്ലാ ഭാരവാഹികൾ തന്നെയാണ്. കോടതിവിധി മേഖലയിലെ കോൺഗ്രസ് ഗുണ്ടായിസത്തിന്റെ മറുപടിയാണെന്നു കരുതുന്നവരാണേറെയും.



from Kerala || Deshabhimani ​Online ​News http://bit.ly/2PzNkPV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages