വ്യവസായ വികസനത്തിന‌് വോട്ടഭ്യർഥിച്ച‌് ഇന്നസെന്റ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

വ്യവസായ വികസനത്തിന‌് വോട്ടഭ്യർഥിച്ച‌് ഇന്നസെന്റ‌്


കുന്നത്തുനാട‌്
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണവും തുടർവികസന പ്രവർത്തനങ്ങളും നടത്താൻ തക്ക ശേഷിയുള്ള സർക്കാർ കേന്ദ്രത്തിൽ രൂപീകരിക്കാൻ വോട്ടഭ്യർഥിച്ച‌്  ഇന്നസെന്റ‌്.   ചാലക്കുടി മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ടാൽ ഈ പ്രദേശത്തെ പൊതുമേഖലാ കമ്പനികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും തുടർവികസനപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കുന്നത്തുനാട‌് മണ്ഡലത്തിലെ വ്യവസായ കേന്ദ്രങ്ങളിൽ വോട്ടഭ്യർഥനയുമായെത്തിയ ഇന്നസെന്റ‌് പറഞ്ഞു.

രാവിലെ ഏഴരയോടെ ഇന്നസെന്റ‌് വ്യവസായ കേന്ദ്രമായ അമ്പലമുകളിൽ എത്തുമ്പോൾ ഷിഫ്റ്റ് മാറുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ നൂറുകണക്കിന് തൊഴിലാളികളാണ് ഫാക്ട്, ബിപിസിഎൽ കൊച്ചിൻ റിഫൈനറി, എച്ച്ഒസി മേഖലയിൽ സ്ഥാനാർഥിയെ കാണാനെത്തിയത്. ശമ്പളം മുടങ്ങി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട എച്ച്ഒസിക്ക് പുനരുജ്ജീവനം നൽകിയ ഇന്നസെന്റിന്റെ ഇടപെടലുകൾക്ക് തൊഴിലാളികൾ അദ്ദേഹത്തോട് നന്ദി പറഞ്ഞു.

ബിപിസിഎൽ നടപ്പാക്കുന്ന വൻ പദ്ധതിയായ പെട്രോകെമിക്കൽ ഹബ്ബിനായി ഏവരും ഉറ്റുനോക്കുകയാണെന്ന് ഇന്നസെന്റ് പറഞ്ഞു. ബിപിസിഎൽ പദ്ധതിക്കു സമീപം കെഎസ്‌ഐഡിസി നടപ്പാക്കാനുദ്ദേശിക്കുന്ന അനുബന്ധ വ്യവസായങ്ങളും കൂടിച്ചേരുമ്പോൾ ഈ പദ്ധതി സംസ്ഥാനത്തിന്റെ വ്യവസായഭൂപടം മാറ്റിയെഴുതും. തെരഞ്ഞെടുക്കപ്പെട്ടാൽ തുടർവികസനങ്ങളുടെ ഭാഗമായി അനുബന്ധ വ്യവസായങ്ങൾ ആരംഭിക്കാനും എച്ച്ഒസിയെ പൊതുമേഖലയിൽ സംരക്ഷിക്കാനും ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ‌് നടപ്പാക്കാനും മുൻഗണന നൽകുമെന്നും ഇന്നസെന്റ് പറഞ്ഞു. പെരുന്തച്ചൻ വുഡ് ടെക്‌നോളജി സെന്ററിന്റെ പൂർത്തീകരണം, കാലടിയിൽ നട്‌മെഗ് പാർക്ക് സ്ഥാപിക്കൽ, ചാലക്കുടിയിൽ അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക‌്, പരിയാരത്ത് ആധുനിക മാംസസംസ്‌കരണ ഫാക്ടറി ‌ സ്ഥാപിക്കൽ എന്നിവയാണ് വ്യവസായരംഗത്ത് നിയോജകമണ്ഡലത്തിലെ മറ്റ് ലക്ഷ്യങ്ങൾ. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സർക്കാരാണ് ഫാക്ടിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ ഡിലോയിറ്റ് എന്ന ഏജൻസിയെ നിയമിച്ചതും 1000 കോടിയുടെ സാമ്പത്തികപാക്കേജ് ശുപാർശ ചെയ്തതും. ഫാക്ടിന്റെ പുനരുദ്ധാരണം ഏറെ പ്രധാനമാണെന്നും ഇന്നസെന്റ് പറഞ്ഞു.

അങ്കമാലിയുടെ ഹൃദയത്തിലേക്ക‌് വീണ്ടും
അങ്കമാലി
അങ്കമാലി മണ്ഡലത്തിലെ പൊതുപര്യടനം നടത്തിയശേഷം വീണ്ടും പ്രചാരണത്തിനായി എത്തിയപ്പോഴും  ആവേശം വാനോളം. സ്ഥാപനങ്ങളിൽ കയറിയും വ്യക്തികളോട‌് നേരിട്ടും വോട്ട‌് അഭ്യർഥിക്കാനാണ‌് ഇന്നസെന്റ‌് ഇത്തവണ ശ്രദ്ധിച്ചത‌്.

പെസഹദിനത്തിൽ ഉച്ചയ‌്ക്കുശേഷം അങ്കമാലി എൽഎഫ‌് ആശുപത്രി ഡയറക്ടർ ഫാ. സെബാസ‌്റ്റ്യൻ കളപ്പുരയ‌്ക്കലിനെ കണ്ട‌് അനുഗ്രഹം തേടി പര്യടനം തുടങ്ങി. തുടർന്ന‌് മൂക്കന്നൂർ അട്ടാറ ഹീമാൻ ഓട്ടോ റൊബോ പാർക്കിൽ ജോലിസമയം കഴിഞ്ഞിട്ടും ഇന്നസെന്റിന്റെ വരവും കാത്ത‌ുനിന്ന‌് തൊഴിലാളികൾ ഊഷ‌്മളവരവേൽപ്പാണ‌് നൽകിയത‌്. സ്ഥാപന ഉടമ കെ ടി ജോസ‌് ഇന്നസെന്റിന‌് ബൊക്കെ നൽകി. അവിടെനിന്ന‌് മടങ്ങിപ്പോകുമ്പോൾ റോഡരികിൽ കൈക്കുഞ്ഞുങ്ങളുമായി സ‌്ത്രീകളടക്കം കാത്തുനിന്ന‌് കൈവീശി തങ്ങളുടെ ഹൃദയ ഐക്യം പങ്കുവച്ചു.

തുടർന്ന‌് പീച്ചാനിക്കാട‌് സെന്റ‌് പീറ്റേഴ‌്സ‌് കിഴക്കേ പുത്തൻപള്ളി ഹാളിലെത്തിയ ഇന്നസെന്റിനെ നിറഞ്ഞ പുഞ്ചിരിയോടെ വിശ്വാസികളും വൈദികരും വരവേറ്റു. ഡോ. ഏലിയാസ‌് മാർ അത്തനാസിയോസ‌് മെത്രാപോലീത്ത, വികാരി ഫാ. വിൽസൻ കൂരൻ, ട്രസ‌്റ്റിമാരായ എ വൈ എൽദോ, ബോബി കുര്യൻ എന്നിവർ അദ്ദേഹത്തോട‌് തെരഞ്ഞെടുപ്പ‌ുവിശേഷങ്ങളാരാഞ്ഞു. മെത്രാപോലീത്ത വിജയം ആശംസിച്ചു. തങ്ങൾ സംസ്ഥാന സർക്കാരിനൊപ്പമാണെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു. കൈക്കുഞ്ഞുങ്ങളോടൊപ്പം അമ്മമാർ സ‌്നേഹാദരവോടെ ഇന്നസെന്റിനൊപ്പം സെൽഫിയെടുത്തു.

എടക്കുന്ന‌് മഠത്തിലെ സന്ദർശനത്തോടെ പര്യടനം പൂർത്തിയാക്കി. ഉജ്വല സ്വീകരണമാണ‌് ഇവിടെ ലഭിച്ചത‌്. ഇന്നസെന്റിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർക്കും മദർ സുപ്പീരിയർ അപ്പവും പാലും നൽകി.

ഇന്നസെന്റിനോടൊപ്പം സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബു, ഘടകകക്ഷി നേതാക്കളായ അഡ്വ. ജോസ‌് തെറ്റയിൽ, ബെന്നി മൂഞ്ഞേലി, ജോണി തോട്ടങ്കര, തങ്കച്ചൻ ആലപ്പാട്ട‌് എന്നിവരുമുണ്ടായിരുന്നു.

തൊഴിലിടങ്ങളിൽ താരമായ‌്
കോലഞ്ചേരി
കുന്നത്തുനാട് മണ്ഡലത്തില്‍ തൊഴിലാളിമേഖലയെ ഇളക്കിമറിച്ച് ഇന്നസെന്റിന്റെ നാലാംഘട്ട പര്യടനം. മൂന്നുതവണ തുറന്ന വാഹനത്തില്‍ പര്യടനം നടത്തിയതിന്റെ ഇരട്ടി ആവേശത്തിലാണ് സ്ഥാനാര്‍ഥിയെ എല്ലായിടത്തും വരവേറ്റത്. പൊതുപര്യടനത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശങ്ങളിലും തൊഴിലിടങ്ങളിലുമാണ് ഇന്നസെന്റ് എത്തിയത്.

വ്യാഴാഴ്ച രാവിലെ അമ്പലമുകള്‍ എഫ്എസിടി തൊഴിലാളികളെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചാണ് പര്യടനം തുടങ്ങിയത്. കമ്പനി ഗേറ്റിലെ പൊതുയോഗത്തില്‍ എം സ്വരാജ് എംഎല്‍എ സംസാരിക്കുന്നതിനിടെ എത്തിയ സാരഥിയെ തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. തുടര്‍ന്ന് അമ്പലമുകള്‍ ഐആര്‍ഇപി ഗേറ്റില്‍ എത്തി തൊഴിലാളികളോട് വോട്ടഭ്യര്‍ഥിച്ചു. ഇവിടെ ചേര്‍ന്ന പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു.

തുടര്‍ന്ന് മേച്ചിറപ്പാട്ട്, ബ്രഹ്മപുരം, ചായിക്കരമുകള്‍, കുറ്റ കോളനി, കോലഞ്ചേരി കല്ലുംകൂട്ടം എന്നിവിടങ്ങളിലെ വീടുകളും വ്യാപാരസ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. ചീനിക്കുഴി റബര്‍പാര്‍ക്കിലെത്തിയ സ്ഥനാര്‍ഥിയെ തൊഴിലാളികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതിനിടയില്‍ ചീനിക്കുഴി കൂടശേരി ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി ബി ദേവദര്‍ശനന്‍, ഏരിയ സെക്രട്ടറി സി കെ വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറിമാരായ കെ കെ രമേശന്‍, എന്‍ എം അബ്ദുള്‍കരിം, കെ എന്‍ ശശിധരന്‍, എന്‍ വി കൃഷ്ണന്‍കുട്ടി, വി കെ അജിതന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2IIgkmU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages