ചെറുതോണി
തൊടുപുഴയിൽ വീണ്ടും ജോയ്സ് ജോർജിന്റെ സാന്നിധ്യം. ചൊവ്വാഴ്ച മറയൂരിൽ പൊതുപര്യടനം അവസാനിച്ച ശേഷം എത്തിയത് തൊടുപുഴയിലേക്ക‌്. പുലർച്ചെയാണ് എത്തിയതെങ്കിലും ക്ഷീണം മാറ്റിവച്ച് തൊടുപുഴയുടെ നഗരഭാഗങ്ങളിലും ചെപ്പുകുളം ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലും ജോയ്സ് ജോർജ് ഓട്ടപ്രദക്ഷിണം നടത്തി.
കലാലയ ജീവിതം ഉൾപ്പെടെ തൊടുപുഴയുമായി ഏറെ അടുപ്പമുള്ള ജോയ്സ് ജോർജ് സുഹൃത്തുക്കളെയും അഭിഭാഷകവൃത്തിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകരെയുമെല്ലാം ഒരുവട്ടംകൂടി കണ്ടു. ഒട്ടേറെ സ്ഥാപനങ്ങളിൽ ഓടിയെത്തി ഒരിക്കൽകൂടി പിന്തുണ ചോദിച്ചു. മുതലക്കോടം വയോജനമന്ദിരം സന്ദർശിച്ച‌് വിശേഷങ്ങൾ ആരാഞ്ഞു. അനുഗ്രഹം വാങ്ങി. വോട്ടഭ്യർഥിച്ചു. ജില്ലയുടെ രാഷ്ട്രീയ സിരാകേന്ദ്രമായ തൊടുപുഴയിൽ പര്യടന ദിവസങ്ങളിലെല്ലാം ജോയ്സ് ജോർജിന് വൻവരവേൽപ്പാണ‌് നാട്ടുകാരും കർഷകരും ഒരുക്കിയത‌്. രാഷ്ട്രീയ എതിരാളികൾപോലും എംപി എന്ന നിലയിലുള്ള ജോയ‌്സിന്റെ കഴിവും നേതൃശേഷിയും രഹസ്യമായി അംഗീകരിക്കുന്നതും നേരനുഭവമായി. റബർ കർഷകർ, പൈനാപ്പിൾ കർഷകർ, കൊക്കോ കർഷകർ തുടങ്ങിയെല്ലാവരും ജോയ‌്സിനൊപ്പമാണ‌്.

മൂന്ന് ദിവസം തൊടുപുഴയിൽ പര്യടനം നടത്തിയ ജോയ്സ് ജോർജിന് പതിവിൽ കവിഞ്ഞ സ്വീകരണവും പിന്തുണയും എങ്ങും ലഭിച്ചു. ജോയ്സ് ജോർജിന്റെ സുഹൃത്ത‌് ബന്ധവും അടുപ്പവും അധിക വോട്ടുകളായി ലഭിക്കും. രാഷ്ട്രീയത്തിന‌് അതീതമായി സൗഹൃദവും അടുപ്പവും തെരഞ്ഞെടുപ്പിൽ തുണയ‌്ക്കുമെന്നുറപ്പ്. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന തൊടുപുഴയിലെ എൽഡിഎഫ് നേതൃത്വവുമായും സ്ഥാനാർഥി കൂടിക്കാഴ്ച നടത്തി. പ്രവർത്തന പുരോഗതി വിലയിരുത്തിയും തുടർ പ്രവർത്തനങ്ങൾ കൂട്ടായി ആശയവിനിമയം നടത്തിയുമാണ് പിരിഞ്ഞത്. പര്യടന വേളയിൽ പോകാൻ കഴിയാതിരുന്ന ചെപ്പുകുളത്തും സ്ഥാനാർഥിയെത്തിയത് ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കി. വൈകിട്ടോടെ ഇടുക്കിയിലേക്ക‌് പുറപ്പെട്ടു. ദുഃഖ വെള്ളിയാഴ്ച ഇടവക പള്ളിയായ വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ കുർബാനയിൽ പങ്കെടുക്കും.

from Kerala || Deshabhimani Online News http://bit.ly/2GwdwYP
via IFTTT
No comments:
Post a Comment