സ്വന്തം ലേഖകൻ
സംസ്ഥാനത്ത‌് അന്തരീക്ഷ താപനില വീണ്ടും ഉയരുന്നതിനാൽ പകൽ അത്യുഷ‌്ണം അനുഭവപ്പെടും. തിങ്കളാഴ‌്ചവരെ സൂര്യാഘാത, സൂര്യാതപ ജാഗ്രത തുടരണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം, തൃശൂർ, പാലക്കാട‌്, മലപ്പുറം, കാസർകോട‌് ജില്ലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽനിന്ന‌് രണ്ടുമുതൽ നാല‌് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട‌്. പകൽ 11 മുതൽ മൂന്നുവരെ സൂര്യപ്രകാശം നേരിട്ട‌് ഏൽക്കരുത‌്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട‌് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽനിന്ന‌് രണ്ടുമുതൽ മൂന്ന‌് ഡിഗ്രിവരെ ഉയർന്നേക്കും.
ഈ ജില്ലകളിൽ 16 വരെ ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചേക്കും. വെള്ളിയാഴ‌്ച പകൽ ഏറ്റവും കൂടുതൽ ചൂട‌് രേഖപ്പെടുത്തിയത‌് പാലക്കാട്ടാണ‌്–- 39.8 ഡിഗ്രിസെൽഷ്യസ‌്.
from Kerala || Deshabhimani Online News http://bit.ly/2G8Bsjl
via IFTTT
No comments:
Post a Comment