സ്വന്തം ലേഖകൻ
തെരഞ്ഞെടുപ്പിൽ വർഗീയപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന‌് മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ. ജാതി, മതം, ദൈവം തുടങ്ങിയവയെ ഉപയോഗിച്ചുള്ള പ്രചാരണം മാതൃകാ പെരുമാറ്റച്ചട്ടലംഘനമാണ‌്. മതവികാരം ഉയർത്തിയുള്ള പ്രചാരണം അനുവദിക്കില്ല. ഇത്തരത്തിലുള്ള ലഘുലേഖകൾ വിതരണം ചെയ്യുന്നതും ചട്ടലംഘനമാണ‌്. പെരുമാറ്റച്ചട്ടം പാലിക്കാൻ സ്ഥാനാർഥികളും രാഷ‌്ട്രീയ പാർടികളും മുന്നണികളും ബാധ്യസ്ഥരാണ‌്.
ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കേണ്ടിവരും. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പോളിങ‌് ഉയർത്താൻ വിപുലമായ പ്രചാരണം കമീഷൻ നടത്തും. യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ബോധവൽക്കരണ പരിപാടികൾ നടത്തിക്കഴിഞ്ഞു. വോട്ടിങ‌് മെഷീനടക്കമുള്ള പോളിങ‌് സാമഗ്രികൾ ജില്ലാ കേന്ദ്രങ്ങളിലെത്തിച്ചുകൊണ്ടിരിക്കുകയാണ‌്. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും ടിക്കാറാം മീണ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2UwQidA
via IFTTT
No comments:
Post a Comment