ക്ഷേമനിധി ബോർഡുകൾ ഹൈടെക‌് ; ആനുകൂല്യങ്ങൾ കൃത്യസമയത്ത്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ക്ഷേമനിധി ബോർഡുകൾ ഹൈടെക‌് ; ആനുകൂല്യങ്ങൾ കൃത്യസമയത്ത്‌

തിരുവനന്തപുരം > ആനുകൂല്യങ്ങൾ കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യുന്ന തൊഴിൽവകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ  ഹൈടെക്കായി. എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ ഉടച്ചുവാർത്ത 16 ക്ഷേമനിധി ബോർഡിൽ ഇപ്പോൾ 76,87193 അംഗങ്ങളുണ്ട‌്. പെൻഷൻ, ചികിത്സാ സഹായം എന്നിവ കൃത്യമായി വിതരണം ചെയ്യുന്ന ബോർഡുകൾ അംഗങ്ങൾക്ക‌് യുഐഡി സ‌്മാർട്ട‌് കാർഡ‌്,  മൊബൈൽ ആപ് എന്നീ സംവിധാനങ്ങളും ഏർപ്പെടുത്തി. തൊഴിലാളികളെപ്പറ്റിയുള്ള വിവരങ്ങൾ  ഡിജിറ്റലൈസ‌് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ‌്.

കെൽട്രോൺ വികസിപ്പിച്ച അഡ്വാൻസ‌്ഡ‌് ഇൻഫർമേഷൻ ഇന്റർഫെയ‌്സ‌് സംവിധാനം വഴിയാണിത‌്. ഇതിനകം 19,41070 തൊഴിലാളികളുടെ വിവരങ്ങൾ അ‌പ‌്‌ലോഡ‌്  ചെയ്തു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലാണ‌് പരീക്ഷണാടിസ്ഥാനത്തിൽ മൊബൈൽ ആപ് നടപ്പാക്കിയത‌്.വാഹന നമ്പർ നൽകി വിഹിതം സംബന്ധിച്ച എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാം. എല്ലാ ബോർഡുകൾക്കും  മൊബൈൽ ആപ്പും എസ‌്എംഎസ‌് സംവിധാനമുള്ള സോഫ‌്റ്റ‌്‌വെയർ വിപുലീകരണവും പദ്ധതിയിലുണ്ട‌്.
ഇഎസ‌്ഐയിലും വൻവർധന

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇഎസ‌്ഐയിൽ 7.05ലക്ഷം അംഗങ്ങളാണുണ്ടായിരുന്നത‌്. അത‌് 11.2 ലക്ഷമായി വർധിപ്പിച്ചു.
രജിസ‌്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 44561 ആയിരുന്നത‌് 49361 ആയി ഉയർന്നു. ഓരോ വർഷം കഴിയുന്തോറും അംഗങ്ങളുടെ എണ്ണത്തിലും ആനുകൂല്യമായി നൽകുന്ന പണത്തിലും വർധനയുണ്ടാകുന്നത‌്  ബോർഡുകളുടെ പ്രവർത്തനമികവിന‌് ഉദാഹരണമാണ‌്.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2016–-17ൽ 8393 അംഗങ്ങളാണുണ്ടായിരുന്നത‌്. വിതരണം ചെയ‌്തത‌് 7.54 കോടി. എന്നാൽ 2017–-18ൽ അംഗങ്ങൾ 17,172 ആയി ഉയർന്നു. നൽകിയത‌് 20.16 കോടിയും. കഴിഞ്ഞ സാമ്പത്തിക വർഷം 16920 അംഗങ്ങൾക്ക‌് വിതരണം ചെയ്തത‌് 24.51 കോടിയും. ശേഷിക്കുന്ന ബോർഡുകളുടെ പ്രവർത്തനത്തിലും ഈ വളർച്ച ദൃശ്യമാണ‌്. പെൻഷനും ചികിത്സാ സഹായത്തിനും കുട്ടികളുടെ വിദ്യാഭ്യാസം, വിദ്യാഭ്യാസ അവാർഡ‌്, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ഗർഭഛിദ്ര ചെലവുകൾ, മരണാനന്തര സഹായം, മരണാനന്തര ചെലവ‌്, കുടംബ പെൻഷൻ, വീട‌് വയ‌്ക്കാനോ വാങ്ങാനോ ധനസഹായം തുടങ്ങിയവ ബോർഡുകൾ നൽകുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2XlePiW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages