തെരഞ്ഞെടുപ്പ‌് ജോലി: അപകടം ഉണ്ടായാൽ 30 ലക്ഷംവരെ ധനസഹായം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

തെരഞ്ഞെടുപ്പ‌് ജോലി: അപകടം ഉണ്ടായാൽ 30 ലക്ഷംവരെ ധനസഹായം

തിരുവനന്തപുരം
പോളിങ‌് ഡ്യൂട്ടിക്കിടെയുണ്ടാകുന്ന അപകടത്തിൽ ഉദ്യോഗസ്ഥൻ മരണമടഞ്ഞാൽ 30 ലക്ഷം അടിയന്തരസഹായം കുടുംബത്തിന് ലഭിക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായി തീവ്രസ്വഭാവമുള്ള സംഘടനകൾ/സാമൂഹ്യവിരുദ്ധർ എന്നിവർ നടത്തുന്ന ആക്രമണം, ബോംബ്, മൈൻ, ആയുധമുപയോഗിച്ചുള്ള ആക്രമണം എന്നിവയിൽ മരണമടയുന്നവർക്കാണ് 30 ലക്ഷം ലഭിക്കുക. മറ്റുതരത്തിലുള്ള അപകടങ്ങൾ മുഖേന മരണമുണ്ടായാൽ കുടുംബത്തിന് 15 ലക്ഷം  സഹായം ലഭിക്കും.

അപകടത്തിലോ അക്രമത്തിലോ കാൽ, കൈ, കണ്ണ് എന്നിവ നഷ്ടപ്പെടുന്നവർക്ക് 7.5 ലക്ഷം ലഭിക്കും. ആക്രമണത്തിൽ അംഗഭംഗം സംഭവിക്കുന്നവർക്ക് 15 ലക്ഷമാണ‌് ലഭിക്കുക. തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഡ്രൈവർ, ക്ലീനർ എന്നിവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതൽ ഇത് പ്രാബല്യത്തിലുണ്ട്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2IqCVoX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages