കെ എം മാണിയുടെ നിര്യാണത്തോടെ ഇനി കേരള കോൺഗ്രസ‌് എമ്മിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ആര് വരുമെന്ന ചര്‍ച്ച സജീവം. അദ്ദേഹത്തിന്റെ വേർപാടിന്റെ അഞ്ചാം ദിന ചടങ്ങിന്റെ ഭാഗമായി ചില നേതാക്കളും നാമമാത്രമായ ബന്ധുക്കളും ശനിയാഴ‌്ച വീട്ടിലുണ്ടായിരുന്നു. എല്ലാവരുടെയും ആശങ്കയും ഇക്കാര്യമാണെങ്കിലും ആരും ചർച്ചകളിലേക്ക‌് കടന്നില്ല.
മകനും വൈസ‌് ചെയർമാനുമായ ജോസ‌് കെ മാണി എംപി , വർക്കിങ‌് ചെയർമാൻ പി ജെ ജോസഫ‌് എന്നിവരിലൊരാൾ ചെയർമാനാകുമെന്ന ധാരണയാണ‌് പരക്കുന്നത‌്. ‘വിശുദ്ധവാരമാണ‌് വരുന്നത‌്. എല്ലാം അതുകഴിഞ്ഞേ ആലോചിക്കുക പോലുമുള്ളൂ. കമ്മിറ്റിയും തീരുമാനവും എല്ലാം തെരഞ്ഞെടുപ്പ‌് കഴിഞ്ഞും’ ജനറൽ സെക്രട്ടറിമാരിലൊരാൾ പറഞ്ഞു.
ലോക‌്സഭാ സീറ്റിനായി പരസ്യ ആവശ്യമുന്നയിച്ച പി ജെ ജോസഫിനെ ചെയർമാനാക്കണമെന്ന‌് അനുയായികൾ മനസ്സിൽ കാണുന്നു. എന്നാൽ കെ എം മാണിയുടെ ചോരയും നീരുമുള്ള പാർടിയുടെ ചെയർമാൻ അദ്ദേഹത്തിന്റെ മകനാകുന്നതിൽ എന്ത‌് തെറ്റാണുള്ളതെന്നാണ് മറുപക്ഷത്തിന്റെ മനസിലിരിപ്പ്. മക്കൾ രാഷ‌്ട്രീയത്തിനെതിരെ പറയുന്ന എത‌് കേരളാ കോൺഗ്രസ‌് നേതാവാണ‌് മക്കളെ പാർടിയിലേക്ക‌് കൊണ്ടുവരാത്തത‌് എന്ന ചോദ്യവും ഇക്കൂട്ടർ ഉയർത്തുന്നു. പി ജെ ജോസഫിന‌് നിയമസഭാകക്ഷി നേതാവ‌് പദവി നൽകുന്നതിലും ഇക്കൂട്ടർക്ക‌് വിയോജിപ്പില്ല.
എന്നാൽ മൃദുസമീപനമുള്ള മാണി അനുയായികൾ ഡപ്യൂട്ടി ചെയർമാൻ സി എഫ‌് തോമസിന‌് ചെയർമാൻ പദവി നൽകണമെന്ന‌് ശഠിക്കുന്നുണ്ട‌്. പി ജെ ജോസഫ‌് നിയമസഭാ കക്ഷി നേതൃസ്ഥാനം കൊണ്ട‌് തൃപ‌്തിപ്പെടാതെ വന്നാൽ ആ സ്ഥാനത്തേക്ക‌് സി എഫിനെ പരിഗണിക്കാമെന്നാണ‌് മാണി വിഭാഗ നിലപാട‌്.
നിയമസഭാഗങ്ങളുടെയും നേതൃനിരയുടെയും കമ്മിറ്റി അംഗങ്ങളുടെയും പിന്തുണ കൂടുതൽ ജോസ‌് കെ മാണിക്കാണെന്നാണ‌് ഇക്കൂട്ടരുടെ നിഗമനം. ഇത‌് അംഗീകരിക്കാൻ മറുവിഭാഗം തയ്യാറായില്ലെങ്കിൽ ജോസഫിന്റെ നേതൃത്വത്തിൽ പിളർപ്പിലേക്ക‌് നീങ്ങും. ഈ വഴിക്ക‌് എരിതീയിൽ എണ്ണ ഒഴിക്കാനുള്ള തയ്യാറെടുപ്പിലാണ‌് മുന്നണിക്ക‌് നേതൃത്വം നൽകുന്ന കോൺഗ്രസ‌്.
from Kerala || Deshabhimani Online News http://bit.ly/2P6sFT8
via IFTTT
No comments:
Post a Comment