കോൺഗ്രസ‌്–-ബിജെപി അവിശുദ്ധസഖ്യത്തെ ജനം തോൽപ്പിക്കും: ബിനോയ‌് വിശ്വം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

കോൺഗ്രസ‌്–-ബിജെപി അവിശുദ്ധസഖ്യത്തെ ജനം തോൽപ്പിക്കും: ബിനോയ‌് വിശ്വം


തിരുവനന്തപുരം
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ‌്–-ബിജെപി അവിശുദ്ധസഖ്യത്തെ ജനം പരാജയപ്പെടുത്തുമെന്ന‌് സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ബിനോയ‌് വിശ്വം പറഞ്ഞു. പ്രധാന മണ്ഡലങ്ങളിൽ വോട്ട‌് കൈമാറ്റത്തിനുള്ള ചർച്ചയിലാണ‌് കോൺഗ്രസും ബിജെപിയും. ഇടതുപക്ഷത്തോടുള്ള വൈരാഗ്യമാണ‌് ഇരുകൂട്ടരെയും ഒന്നിപ്പിക്കുന്നത‌്. വടകര, ബേപ്പൂർ മോഡൽ പുതിയ രൂപത്തിൽ നടപ്പാക്കാനുള്ള ശ്രമമാണ‌് നടക്കുന്നത‌്.

വയനാട്ടിൽ എൽഡിഎഫിന‌് ആത്മവിശ്വാസം ഏറുമ്പോൾ കോൺഗ്രസ‌് പതറുകയാണ‌്. തങ്ങളുടെ രാഷ്ട്രീയ കെണിയിലേക്ക‌് രാഹുലിനെ കൊണ്ടെത്തിച്ച ഗ്രൂപ്പ‌് രാജാക്കന്മാർ കനത്ത വില നൽകേണ്ടി വരും.

ഇടതുപക്ഷത്തിന്റെ അംഗബലം പാർലമെന്റിൽ കുറയ‌്ക്കണമെന്ന‌് ആഗ്രഹിക്കുന്ന കോർപറേറ്റ‌് ശക്തികളുടെ സ്വാധീനവും രാഹുലിന്റെ സ്ഥാനാർഥിത്വത്തിന‌് പിന്നിലുണ്ട‌്. ബിജെപിയുടെ ഇടത്താവളമാണ‌് കോൺഗ്രസ‌്. ജയിച്ച‌് കഴിഞ്ഞാൽ ബിജെപിയിലേക്ക‌് പോകില്ലെന്ന‌് ഉറപ്പുള്ള ഒറ്റയാൾ പോലും കോൺഗ്രസിലില്ല. ബിജെപിയെ ചെറുക്കാനുള്ള ഏറ്റവും വലിയ ഗ്യാരന്റി മുഴുവൻ എൽഡിഎഫ‌് സ്ഥാനാർഥികളെയും വിജയിപ്പിക്കുകയാണെന്നും ബിനോയ‌് വിശ്വം
പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2v0P9fa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages