ഡ്രെഡ്​ജർ വാങ്ങിയതിൽ അഴിമതി: ജേക്കബ്‌ തോമസിനെതിരെ വിജിലൻസ്‌ കേസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

ഡ്രെഡ്​ജർ വാങ്ങിയതിൽ അഴിമതി: ജേക്കബ്‌ തോമസിനെതിരെ വിജിലൻസ്‌ കേസ്‌

തിരുവനന്തപുരം> സസ്​പെൻഷനിലുള്ള  ഡിജിപി ജേക്കബ്​ തോമസിനെതിരെ വിജിലൻസ്  അഴിമതിക്കേസെടുത്തു. തുറമുഖ വകുപ്പ്​​ ഡയറക്​ടറായിരിക്കെ അഴിമതി നടത്തിയെന്ന്​ ആ​രോപിച്ച്​ തിരുവനന്തപുരം വിജിലൻസ്​ കോടതിയിൽ ജേക്കബ്​ തോമസിനെ പ്രതിയാക്കി എഫ്​ഐആർ സമർപ്പിച്ചു.

തുറമുഖ വകുപ്പ്​ ഡയറക്​ടറായിരിക്കെ ഡ്രെഡ്​ജർ വാങ്ങിയതിൽ അഴിമതിയെന്നാണ്​ കേസ്​. എട്ടു കോടിക്കാണ്​ ഡ്രെഡ്​ജൻ വാങ്ങാൻ സർക്കാർ അനുമതി നൽകിയത്​. എന്നാൽ 19 കോടി രൂപക്കാണ്​ വാങ്ങിയത്​. അതിന്​ സർക്കാർ അനുമതി ഉണ്ടായിരുന്നില്ല. ഈ ഇനത്തിൽ സർക്കാറിന്​ കോടികളുടെ നഷ്​ടമുണ്ടായെന്നാണ്​ ആരോപണം.

ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ റിപ്പോർട്ടിന്റെ  അടിസ്​ഥാനത്തിൽ അന്വേഷണം നടത്തിയാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. നിലവിൽ ഒന്നര വർഷമായി സസ്​പെൻഷനിലാണ്​ ജേക്കബ്​ തോമസ്​.

 



from Kerala || Deshabhimani ​Online ​News http://bit.ly/2Iem74u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages