തിരുവനന്തപുരം> കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ എല്‍ഡിഎഫിനാണെന്ന ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനത്തോടെ, മതേതര സന്ദേശമുയര്‍ത്തി വര്‍ഗീയതയ്ക്കെതിരെ പോരാടുന്ന എല്‍ഡിഎഫിന് കരുത്ത് പകരാന്‍ മറ്റൊരു പാര്‍ട്ടി കൂടി തയ്യാറായിരിക്കുകയാണ്.
ആം ആദ്മി കേരള ഘടകം കണ്‍വീനര്‍ സിആര്‍ നീലകണ്‍ഠന്‍ യുഡിഎഫിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്ന് പ്രഖ്യാപനം നടത്തിയതിനുപിന്നാലെയാണ് കേരളത്തില്‍ ആപ്പ് പിന്തുണയ്ക്കുന്നത് ഇടതുപക്ഷത്തെയാണെന്ന് തുറന്നുപറഞ്ഞ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കുകയും നീലകണ്‍ഠനെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തത്.
കേരളത്തില്‍ എല്‍ഡിഎഫിനുള്ള പിന്തുണ നിരുപാധികമെന്നും എഎപി അറിയിച്ചു.15 സീറ്റിലാണ് 2014ല്‍ എഎപി കേരളത്തില്‍ മത്സരിച്ചത് 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ എഎപിയ്ക്ക് കഴിഞ്ഞിരുന്നു.സംസ്ഥാനത്ത് അവര്‍ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് എറണാകുളത്താണ്. എറണാകുളത്ത് അനിതാ പ്രതാപ് 51,517 വോട്ടാണ് നേടിയത്.
തൃശൂരില്‍ മത്സരിച്ച സാറാ ജോസഫ് 44,638 വോട്ടും . 432 സീറ്റുകളിലാണ് ആംഅദ്മി പാര്‍ട്ടി രാജ്യത്താകെ 2014ല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2Gp4Q53
via IFTTT
No comments:
Post a Comment