വിട പറഞ്ഞ സഹപാഠിയ്ക്ക് ആദരവ് അര്‍പ്പിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

വിട പറഞ്ഞ സഹപാഠിയ്ക്ക് ആദരവ് അര്‍പ്പിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി

കോഴിക്കോട‌്> അന്തരിച്ച സഹപാഠിയുടെ വസതിയില്‍  ആദരവ് അര്‍പ്പിയ്ക്കാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. കഴിഞ്ഞ ദിവസം നിര്യാതനായ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ  പി കുഞ്ഞിമൂസയുടെ വീടാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച സന്ദർശിച്ചത്. എം‌എസ‌്എഫ‌് സംസ്ഥാന പ്രസിഡന്റ‌്, വൈസ‌് പ്രസിഡന്റ‌് തുടങ്ങിയ  പദവികൾ വഹിച്ച  കെ  പി കുഞ്ഞിമൂസ തലശ്ശേരി ബ്രണ്ണൻ കോളേജിൽ പിണറായി വിജയന്റെ സഹപാഠിയായിരുന്നു. ചന്ദ്രിക പത്രാധിപ സമിതി മുൻ അംഗവുമായിരുന്നു.

രാവിലെ 10.15 ഓടെ പന്നിയങ്കരയിലെ വീട്ടിലാണ‌് അദ്ദേഹം എത്തിയത‌്.  ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌്,  സൂര്യ ഗഫൂർ എന്നിവരും  മുഖ്യമന്ത്രിയ‌്ക്കൊപ്പമുണ്ടായി. കെയുഡബ്ല്യുജെ പ്രസിഡന്റ‌് കമാൽ വരദൂർ, കുഞ്ഞിമൂസയുടെ മരുമക്കളായ ഫിറോസ‌്, നൗഫൽ, ഷഹ‌്സാദ‌് എന്നിവർ ചേർന്ന‌് സ്വീകരിച്ചു.  ഭാര്യ ഫൗസിയയോടും മക്കളോടും കുറച്ച‌് സമയം സംസാരിച്ച ശേഷമാണ‌് മുഖ്യമന്ത്രി മടങ്ങിയത‌്‌.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Ir3N85
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages