വരന്തരപ്പിള്ളിയിൽ ബിജെപി -കോൺഗ്രസ് സംഘർഷം:നാല് പേർക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

വരന്തരപ്പിള്ളിയിൽ ബിജെപി -കോൺഗ്രസ് സംഘർഷം:നാല് പേർക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം

വരന്തരപ്പിള്ളി> കോരനൊടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം.നാല് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ബിജെപി പ്രവർത്തകരായ രണ്ടു പേർക്കും കോൺഗ്രസ് പ്രവർത്തകരായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്.

ബിജെപി പ്രവർത്തകരായ കോരനൊടി പാറമേക്കാടൻ ലജൻ മകൻ ഗോകുൽ കൃഷ്ണ, തറയിൽ ദേവൻ മകൻ വിഷ്ണു, കോൺഗ്രസ് പ്രവർത്തകരായ വടക്കുമുറി നാനാട്ടി ദാസൻമകൻ നിഖിൽ, പുന്നപ്പുഴ ഉണ്ണിക്കുട്ടൻ മകൻ അമൽവിനായക് എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് അടിയേറ്റ ഗോകുൽ കൃഷ്ണ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിഷ്ണു പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കോൺഗ്രസ് പ്രവർത്തകർ തൃശൂർ കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും റോഡിൽ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ വരക്കുന്നതിനിടെ തർക്കമുണ്ടാകുകയായിരുന്നു. പിൻതിരിഞ്ഞുപോയ കോൺഗ്രസ് പ്രവർത്തകർ കൂടുതൽ ആളുകളുമായി എത്തിയതോടെ സംഘർഷമാവുകയായിരുന്നു.

സംഭവത്തിൽ നാല് കോണ്ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് വരന്തരപ്പിളളി പോലീസ് കേസ്സെടുത്തു..



from Kerala || Deshabhimani ​Online ​News http://bit.ly/2Df7t94
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages