മതനിരപേക്ഷശക്തികളെ ഒരുമിപ്പിക്കാൻ കോൺഗ്രസിനാകുന്നില്ല: കാരാട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

മതനിരപേക്ഷശക്തികളെ ഒരുമിപ്പിക്കാൻ കോൺഗ്രസിനാകുന്നില്ല: കാരാട്ട‌്


കൊച്ചി
ബിജെപിയെ പ്രതിരോധിക്കാൻ മതനിരപേക്ഷകക്ഷികളെ ഒരുമിപ്പിക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ കോൺഗ്രസിന് ആവുന്നില്ലെന്ന‌് സിപിഐ എം പിബി അംഗം പ്രകാശ‌്കാരാട്ട‌് പറഞ്ഞു.   പല കാര്യങ്ങളിലും അവർ ബിജെപിയുമായും ആർഎസ്എസുമായും സമരസപ്പെടുന്നു. ഇതിന്റെ ഫലമായി കോൺഗ്രസ് നേതാക്കൾ ബിജെപി യിലേക്ക് പോകുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. വർഗീയതയ‌്ക്കെതിരെ എന്നും സുസ്ഥിരനിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. അതിനാൽ പാർലമെന്റിൽ ഇടതിന്റെ അംഗബലം കൂട്ടണമെന്ന‌്‌  പ്രകാശ‌് കാരാട്ട‌് പറഞ്ഞു. എൽഡിഎഫ‌് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പിറവം, കളമശേരി പാതാളം, ആലുവ, കാഞ്ഞൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ എതിർക്കുകയാണ‌് ഉദ്ദേശ്യമെങ്കിൽ രാഹുൽഗാന്ധി  കർണാടകം പോലെയുള്ള സംസ്ഥാനത്താണ‌് മത്സരിക്കേണ്ടിയിരുന്നത‌്. വഴിതെറ്റിയാണ് അദ്ദേഹം വയനാട്ടിൽ മത്സരിക്കാനെത്തിയത്. രാഹുൽഗാന്ധിയുടെ വരവ് കേരളത്തിലെ ജനങ്ങളെ ബാധിക്കില്ല. വയനാട് ഉൾപ്പെടെ 20 സീറ്റിലും ജനങ്ങൾ ഇടതുമുന്നണിക്ക്  ഉറച്ച വിജയം സമ്മാനിക്കും.

ബിജെപിയും ആർഎസ്എസും ഭരണഘടനയിലും ഭരണഘടനാദത്തമായ മതനിരപേക്ഷതയിലും വിശ്വസിക്കുന്നില്ല. അതിനെ തകർക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. അവർ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു.   വർഗീയത ആയുധമാക്കിയുള്ള പ്രചാരണം നരേന്ദ്രമോഡിയും അമിത് ഷായും ഉൾപ്പെടെയുള്ളവർ നടത്തുന്നു.  യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിച്ചു.  രണ്ടു കോടി തൊഴിലുകൾ പ്രതിവർഷം സൃഷ്ടിക്കുമെന്ന് അവർ വാഗ്ദാനം നൽകി. ഇതനുസരിച്ചാണെങ്കിൽ ഇപ്പോൾ പത്തുകോടി തൊഴിൽ ഉണ്ടാവേണ്ടതാണ്. എന്നാൽ, ഉള്ള തൊഴിലുകൾകൂടി നഷ്ടമായെന്നും കാരാട്ട‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2GtH8WM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages