ബാബു പോൾ നാടിന്റെ നന്മയ‌്ക്ക‌് ജീവിതം സമർപ്പിച്ചു: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

ബാബു പോൾ നാടിന്റെ നന്മയ‌്ക്ക‌് ജീവിതം സമർപ്പിച്ചു: മുഖ്യമന്ത്രി


തിരുവനന്തപുരം
നാടിന്റെയും നാട്ടുകാരുടെയും നന്മയ‌്ക്കായി സമർപ്പിച്ച ജീവിതമായിരുന്നു ഡോ. ഡി ബാബു പോളിന്റേതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റ‌് പീറ്റേഴ്സ് യാക്കോബായ സിറിയൻ  ഒാർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ  ബാബു പോൾ  അനുസ്മരണ  പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഐഎഎസ‌് പ്രധാനികളിൽ ഭരണരംഗത്തും സാഹിത്യരംഗത്തും ഒരുപോലെ ശോഭിച്ചവർ അത്യപൂർവമാണ‌്. ഇരുമേഖലയിലും ശോഭിക്കാൻ കഴിഞ്ഞതാണ‌് ബാബു പോളിന്റെ പ്രത്യേകത.

ഒൗദ്യോഗികജീവിതം സാധാരണക്കാർക്ക‌് ഉപകാരപ്രദമാക്കാൻ എപ്പോഴും ശ്രദ്ധിച്ചു. ഐഎഎസുകാർക്കും പുതുതായി ഐഎഎസിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും മാതൃകയായ ഒൗദ്യോഗിക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത‌്. ഇന്ന‌് ഐഎഎസ് നേടി പ്രധാനിയാകുമ്പോൾ പലരും പെരുമാറുന്നത‌് തനിക്കറിയാത്ത കാര്യങ്ങൾ ഇല്ലെന്ന മട്ടിലാണ്. എന്നാൽ, ഒരാളെ  പ്രത്യേകതയുള്ളവനാക്കുന്നത്   തനിക്കറിയാവുന്ന കാര്യങ്ങൾ ഇനിയുമുണ്ടെന്ന് മനസ്സിലാക്കുമ്പോഴും അത‌്‌ പഠിക്കാൻ നിശ്ചയിക്കുമ്പോഴുമാണ‌്. ഇത്തരത്തിൽ വിദ്യാർഥിയുടെ മനസ്സോടെ ബാബു പോൾ കാര്യങ്ങൾ പഠിച്ചു. പഠിച്ച കാര്യങ്ങൾ സമൂഹത്തിന് പകർന്നുകൊടുക്കാനും   ആത്മാർഥത കാട്ടി. മലയാളത്തെ വളരെയേറെ  സ്നേഹിച്ചു. ഒൗദ്യോഗിക കാര്യങ്ങൾക്ക് പലരും ഇംഗ്ലീഷിൽ കുറിപ്പ് എഴുതുമ്പോൾ  ബാബു പോൾ മലയാളത്തിൽ എഴുതി. സഭകൾ തമ്മിലുള്ള പ്രശ‌്നത്തിന‌് സമാധാനപരമായ പരിഹാരം കാണുന്നതിനാണ‌് മുൻതൂക്കം നൽകിയത‌്. നല്ലരീതിയിൽ നാടിനെ ഉയർത്താനുള്ള ശ്രമത്തിൽ പങ്കാളിയായി.  എല്ലാതലത്തിലും വിശിഷ്ടമായ വ്യക്തിത്വമായിരുന്നു. ബാബു പോളിന്റെ വിയോഗം കേരളത്തിന‌് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാർത്തോമസഭ തിരുവനന്തപുരം  ഭദ്രാസനാധിപൻ  ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ  അധ്യക്ഷനായി. എംഎൽഎമാരായ  വി എസ്  ശിവകുമാർ, ഒ രാജഗോപാൽ, മുൻ ചീഫ് സെക്രട്ടറി സി പി നായർ, ഫാദർ സക്കറിയ  കളരിക്കാട്, രാജൻ പി അബ്രഹാം, ഡോ. കോശി എം ജോർജ‌് എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2XS7UOk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages