വിടപറഞ്ഞത് ലാളിത്യത്തിന്റെ കമ്യൂണിസ്റ്റ് മുഖം ; പുഞ്ചയിൽ നാണുവിന്‌ അന്ത്യാഞ്‌ജലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

വിടപറഞ്ഞത് ലാളിത്യത്തിന്റെ കമ്യൂണിസ്റ്റ് മുഖം ; പുഞ്ചയിൽ നാണുവിന്‌ അന്ത്യാഞ്‌ജലി

തലശേരി
പുഞ്ചയിൽ നാണുവിന്റെ വിയോഗത്തോടെ തലശേരിയിലെ കമ്യൂണിസ്റ്റ്പ്രസ്ഥാന ചരിത്രത്തിലെ ഒരുയുഗം അവസാനിക്കുകയാണ്. അവിഭക്ത കമ്യൂണിസ്റ്റ്പാർടി അംഗമായി 1948ലെ നിരോധനകാലവും അടിയന്തരാവസ്ഥയും അതിജീവിച്ച ആദ്യകാല തലമുറയിലെ കരുത്തുറ്റ കണ്ണിയാണ് പുഞ്ചയിലിന്റെ വേർപാടിലൂടെ അറ്റുപോകുന്നത്. കർക്കശമായ സംഘടനാ അച്ചടക്കവും രാഷ്ട്രീയ ഉൾക്കാഴ്ചയും ഒത്തിണങ്ങിയ നേതാവായിരുന്നു പുഞ്ചയിൽ. സമരങ്ങളെ മുന്നിൽനിന്ന് നയിച്ചും കടന്നാക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചും തലശേരിയിലെ പ്രസ്ഥാനത്തെ ഇന്നുകാണുന്ന ബഹുജനവിപ്ലവശക്തിയാക്കി മാറ്റുന്നതിൽ നേതൃസാന്നിധ്യമായി, കരുത്തായി എന്നും അദ്ദേഹം മുന്നിൽനിന്നു. 

സാധാരണക്കാരിൽ സാധാരണക്കാരനായ ഈ നേതാവിനെയാണ് ഒരിക്കൽ ഒരുദേശീയമാധ്യമം കമ്യൂണിസ്റ്റ് എൻസൈക്ലോപീഡിയ എന്ന് വിശേഷിപ്പിച്ചത്. സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഇദ്ദേഹത്തെ പോലെ മനഃപാഠമാക്കിയ മറ്റൊരു സഖാവിനെ കാണുക അസാധ്യം. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാൾവഴികൾ വർഷവും മാസവും ദിവസവുമുൾപ്പെടെ കൃത്യമായി ഓർമയിൽ സൂക്ഷിച്ചു. ചരിത്രപരമായി രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതിലും അസാധാരണ വൈഭവമാണ് പ്രകടിപ്പിച്ചത്. ഓരോ ദിവസത്തെയും പത്രങ്ങളുടെ അവസാനവാർത്തയും വായിക്കുന്നതായിരുന്നു നാണുവേട്ടന്റെ ശീലം. അസാധാരണമായ ഓർമശക്തിയാണ് മറ്റൊരു പ്രത്യേകത. ഒരിക്കൽ പരിചയപ്പെട്ടവരെ എന്നും ഓർമയിൽ സൂക്ഷിച്ചു.

കനത്ത നഷ്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പുഞ്ചയിൽ നാണുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തലശേരിയിലും ധർമടത്തും പാർടി കെട്ടിപ്പടുക്കുന്നതിൽ സ്തുത്യർഹമായ സേവനമനുഷ‌്ഠിച്ച സഖാവായിരുന്നു പുഞ്ചയിൽ.  പ്രതിസന്ധിഘട്ടങ്ങളിൽ പാർടിയെ നയിക്കുന്നതിൽ ധീരമായ പങ്കുവഹിച്ചു. മുതിർന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന പുഞ്ചയിൽ തൊഴിലാളി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. നിരവധി സമരമുഖങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം തൊഴിലാളികളുടെയും അധ്വാനിക്കുന്നവരുടെയും കൂടെ എന്നും നിലകൊണ്ടു. ജീവിതാവസാനംവരെ പാർടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന  പുഞ്ചയിലിന്റെ  നിര്യാണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തമനായ കമ്യൂണിസ‌്റ്റ‌്: കോടിയേരി
തലശേരി
ധർമടത്തും തലശേരി ഏരിയയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച കമ്യൂണിസ‌്റ്റായിരുന്നു പുഞ്ചയിൽ നാണുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുസ്മരിച്ചു. സ്വന്തം താൽപര്യത്തേക്കാളുപരിയായി പാർടി താൽപര്യം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച ഉത്തമനായ കമ്യൂണിസ്റ്റുകാരനായിരുന്നു പുഞ്ചയിൽ നാണു. പാർടിക്കുള്ളിലുണ്ടായ എല്ലാ രാഷ്ട്രീയ, സംഘടനാപ്രശ്‌നങ്ങളിലും ശരിയായ നിലപാട് സ്വീകരിച്ച് പ്രവർത്തിക്കാനും സഖാവിന് സാധിച്ചു.

ട്രേഡ്‌ യൂണിയൻ നേതാവെന്ന നിലയിൽ ചെത്ത്‌ തൊഴിലാളി രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും. 



from Kerala || Deshabhimani ​Online ​News http://bit.ly/2TZ0y9g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages