ബദൽനയം നടപ്പാക്കുന്ന സർക്കാർ വരണം: പിണറായി ; ജനക്ഷേമത്തിൽ കേരളം മാത‌ൃക - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ബദൽനയം നടപ്പാക്കുന്ന സർക്കാർ വരണം: പിണറായി ; ജനക്ഷേമത്തിൽ കേരളം മാത‌ൃക

മാവേലിക്കര
കർഷകരെ ദ്രോഹിക്കുന്ന ആസിയൻ കരാർ ഒഴിവാക്കുമോയെന്ന‌് രാഹുൽഗാന്ധി വ്യക്തമാക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.  ബിജെപിയും കോൺഗ്രസും തൊഴിലാളിദ്രോഹത്തിൽ ഒരുപോലെയാണ‌്. കോർപറേറ്റുകളോട‌് മമതയും സാമ്രാജ്യത്വത്തിന‌് കീഴടങ്ങാനുള്ള അഭിനിവേശവുമാണ‌് ഇരുകൂട്ടർക്കും. അതുകൊണ്ട‌് ബദൽനയം അംഗീകരിക്കുന്നവരാകണം അധികാരത്തിൽ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ‌് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം മാവേലിക്കരയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.  

രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ  2016ന‌് മുമ്പ‌് അഞ്ഞൂറിലധികം കർഷകരാണ‌്  ആത്മഹത്യചെയ‌്തത‌്. നിങ്ങൾ നടപ്പാക്കിയ നയം കൊണ്ടല്ലേ, ഞങ്ങളുടെ പ്രിയപ്പെട്ടവർ ആത്മഹത്യചെയ‌്തതെന്ന‌് വയനാട്ടുകാർ രാഹുൽഗാന്ധിയോട‌് ചോദിക്കും. കർഷകരെ ദുരിതത്തിലാക്കിയ ആസിയൻ കരാർ നടപ്പാക്കിയതാണ‌് കർഷക ആത്മഹത്യയിലേക്ക‌് നയിച്ചത‌്. പ്രധാനമന്ത്രി മൻമോഹൻസിങ‌്  ഈ കരാർ നടപ്പാക്കുമ്പോൾ അതിന്റെ പിന്നിലെ ശക്തികേന്ദ്രമായിരുന്നു രാഹുൽഗാന്ധി. അത‌് തെറ്റായിപ്പോയെന്ന‌് രാഹുൽ പറയുമോ. കരാർ ഉപേക്ഷിക്കുമെന്ന‌് പറയുമോ. സംസ്ഥാനങ്ങളോട‌് അഭിപ്രായം ചോദിച്ചല്ല കരാർ നടപ്പാക്കിയത‌്. എല്ലാ കർഷകരെയും ദ്രോഹിക്കുന്നതായിരുന്നു ആസിയൻ കരാർ.  ഞങ്ങൾ അന്ന‌് എതിർത്തപ്പോൾ കരാർ വലിയ മെച്ചമെന്നായിരുന്നു കോൺഗ്രസ‌് പറഞ്ഞത‌്. എല്ലാവരുടെയും അനുഭവത്തിൽ അത‌് ദുരിതമായെന്ന‌് മനസിലായി.

കോൺഗ്രസും  ബിജെപിയും തുടരുന്നത‌് ഒരേനയംതന്നെയാണ‌്.  ബിജെപിയെ  അധികാരത്തിൽനിന്ന‌് മാറ്റി അതേ നയം തുടരുന്ന ഒരു സർക്കാർ വരുന്നതുകൊണ്ട‌് കാര്യമില്ല, ജനങ്ങൾക്ക‌് ആശ്വാസം കിട്ടുകയും രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുകയുംചെയ്യുന്ന ബദൽനയം നടപ്പാക്കുന്ന സർക്കാർ അധികാരത്തിൽ വരണം. ബിജെപിയും കോൺഗ്രസും തുടരുന്ന ഉദാരവൽക്കരണനയം രാജ്യത്തിന‌് ഗുണമാകില്ല.

കേരളത്തിലെ യുഡിഎഫ‌് മന്ത്രിസഭ അഴിമതി നിറഞ്ഞതായിരുന്നു.  ജീർണതയുടെ രാഷ‌്ട്രീയമല്ലേ അക്കാലത്ത‌് സംസ്ഥാനത്തുണ്ടായത‌്. ആ ദുർഗന്ധ
മൊന്നും അവസാനിച്ചിട്ടില്ലല്ലോ. എൽഡിഎഫ‌് സർക്കാർ വന്നിട്ട‌് മൂന്ന‌് വർഷമായി. ഇപ്പോൾ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ‌് കേരളമെന്ന‌് കേന്ദ്രസർക്കാരും അവരുടെ ഏജൻസികൾതന്നെയും വ്യക്തമാക്കി. യുഡിഎഫ‌് സർക്കാരിനെപോലെ ജീർണതയുടെ ഒരംശമെങ്കിലും ഇപ്പോഴുണ്ടോ. ബദൽനയം നടപ്പാക്കുന്ന ഒരു സർക്കാർ സംസ്ഥാനത്ത‌് വന്നതുകൊണ്ടുള്ള മാറ്റമാണിത‌്. ഭരണകാര്യങ്ങളിൽ ഇവിടെ ഒന്നും നടക്കില്ലെന്ന അവസ്ഥയായിരുന്നു യുഡിഎഫ‌് കാലത്ത‌്. എൽഡിഎഫ‌് സർക്കാർ വന്നപ്പോൾ നിരാശ മാറി പ്രത്യാശയായി മാറിയെന്നും പിണറായി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2YRzrk8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages