തിരുവനന്തപുരം> ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പുഞ്ചയിൽ നാണുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തലശ്ശേരിയിലും ധർമ്മടത്തും പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സ്തുത്യർഹമായ പങ്കു വഹിച്ച സഖാവായിരുന്നു പുഞ്ചയിൽ.
പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ നയിക്കുന്നതിൽ അദ്ദേഹം ധീരമായ പങ്കുവഹിച്ചു. മുതിർന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന പുഞ്ചയിൽ തൊഴിലാളി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. നിരവധി സമരമുഖങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം തൊഴിലാളികളുടെയും അധ്വാനിക്കുന്നവരുടെ കൂടെ എന്നും നിലകൊണ്ടു. ജീവിതാവസാനം വരെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അസുഖത്തെ തുടര്‍ന്ന് തലശേരി സഹകരണആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറേകാലിനായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ സിപിഐ എം തലശേരി ഏരിയകമ്മിറ്റി അംഗവും സിഐടിയു കണ്ണൂര്‍ ജില്ല വൈസ്പ്രസിഡന്റും ചെത്ത്‌തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്നു. ഒരു വ്യാഴവട്ടത്തിലേറെക്കാലം സിപിഐ എം തലശേരി ഏരിയസെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1948 ഫെബ്രുവരിമാസം അവിഭക്തകമ്യൂണിസ്റ്റ്പാര്‍ടി ധര്‍മടംവില്ലേജ് സെല്ലില്‍ അംഗമായ പുഞ്ചയില്‍നാണു പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ഒളിവിലും തെളിവിലുമായി ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചു. ധര്‍മടംവില്ലേജില്‍ ബീഡിതൊഴിലാളികളെ സംഘടിപ്പിക്കാനും കമ്യൂണിസ്റ്റ്പ്രസ്ഥാനം കെട്ടിപ്പടുക്കാനും നേതൃത്വം നല്‍കിയ ആദ്യകാല തലമുറയിലെ പ്രധാനിയാണ്. 1958 മുതല്‍ കമ്യൂണിസ്റ്റ്പാര്‍ടി ധര്‍മടംവില്ലേജ് ജോയന്റ് സെക്രട്ടറിയായിരുന്നു. പാര്‍ടിപിളര്‍പ്പിനെ തുടര്‍ന്ന് സിപിഐ എമ്മിനെ ധര്‍മടം വില്ലേജ് ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങി.
1946ലെ മലബാര്‍-തെക്കന്‍കര്‍ണാടക ബീഡിതൊഴിലാളിസമരത്തിലും 70ലെ മിച്ചഭൂമി സമരത്തിലും പങ്കെടുത്തു. അടിയന്തരാവസ്ഥക്ക് ശേഷം ധര്‍മടം ലോക്കല്‍സെക്രട്ടറിയും തലശേരി ഏരിയകമ്മിറ്റി അംഗവുമായി. ഏരിയസെക്രട്ടറിയായിരുന്ന വടവതിവാസു ജില്ലസെക്രട്ടറിയറ്റിലേക്ക് പ്രവര്‍ത്തനകേന്ദ്രംമാറ്റിയതോടെ തലശേരി ഏരിയ സെക്രട്ടറിയായും പിന്നീട് തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി ഇ കെ നായനാരുടെ തലശേരി നിയോജകമണ്ഡലം പ്രതിനിധിയായിരുന്നു.
സിഐടിയു കണ്ണൂര്‍ ജില്ലപ്രസിഡന്റ്, തലശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ബാങ്ക് പ്രസിഡന്റ്, ധര്‍മടം പഞ്ചായത്തംഗം, സര്‍ക്കസ് ക്ഷേമബോര്‍ഡ് ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ചെത്ത്‌തൊഴിലാളി യൂനിയന്‍ ഏരിയപ്രസിഡന്റും ജില്ലവൈസ്പ്രസിഡന്റുമാണ്. 1932 മാര്‍ച്ച് രണ്ടിന് ധര്‍മടം മേലൂരിലെ ചെത്ത്‌തൊഴിലാളി കുഞ്ഞാപ്പുവിന്റെയും മന്ദിയുടെയും മകനായി ജനനം. ഭാര്യ: പി ടി വസന്ത. മക്കള്‍: ഷര്‍ളി പുഞ്ചയില്‍(തൊഴില്‍-എക്‌സൈസ്മന്ത്രിയുടെ അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റ്), പരേതനായ പുഞ്ചയില്‍ കനകരാജ്. മരുമക്കള്‍: വി മുകുന്ദന്‍ (റബ്‌കോ ലെയ്‌സണ്‍ ഓഫീസര്‍, തിരുവനന്തപുരം), ബേബി (തലശേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ബാങ്ക്).
from Kerala || Deshabhimani Online News https://ift.tt/2UdC55i
via IFTTT
No comments:
Post a Comment