കൊച്ചി
മെയ് ഒന്ന‌് സാർവദേശീയ തൊഴിലാളിദിനം ജില്ലയിൽ സമുചിതമായി ആചരിക്കാൻ എറണാകുളത്ത് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി യോഗം തീരുമാനിച്ചു. മെയ്ദിനാചരണം സംയുക്തമായി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിൽ എറണാകുളം, ഉദ്യോഗമണ്ഡൽ, കളമശേരി, ആലുവ, അത്താണി, അങ്കമാലി, കാലടി, പെരുമ്പാവൂർ, കവളങ്ങാട്, കോതമംഗലം, മൂവാറ്റുപുഴ, കൂത്താട്ടുകുളം, അമ്പലമുകൾ, കോലഞ്ചേരി, തൃപ്പൂണിത്തുറ, പാലാരിവട്ടം, കൊച്ചി, ഞാറക്കൽ, പള്ളുരുത്തി, ആലങ്ങാട്, പറവൂർ എന്നീ കേന്ദ്രങ്ങളിൽ മെയ്ദിന റാലി സംഘടിപ്പിക്കും. മെയ്ദിന റാലികളും പൊതുസമ്മേളനങ്ങളും വിജയിപ്പിക്കണമെന്ന് മുഴുവൻ തൊഴിലാളികളോടും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി അഭ്യർഥിച്ചു. യോഗത്തിൽ ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ടി കെ രമേശൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് വിശദീകരിച്ചു.
ട്രേഡ് യൂണിയൻ നേതാക്കളായ കെ എൻ ഗോപി, കെ എ അലി അക്ബർ, എം പി രാധാകൃഷ്ണൻ, പി എം ദിനേശൻ, കെ അജിത, എം ജീവകുമാർ, മനോജ് പെരുമ്പിള്ളി, എം എൽ നൗഷാദ്, വിശ്വകല തങ്കപ്പൻ, എം എൻ ശിവദാസൻ, കെ വി മനോജ്, സൈമൺ ഇടപ്പള്ളി, കെ പി കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2Lajkvj
via IFTTT
No comments:
Post a Comment