തുഴയെറിയുന്നവരുടെ മനസ്സറിഞ്ഞ്‌ പ്രദീപ്‌കുമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

തുഴയെറിയുന്നവരുടെ മനസ്സറിഞ്ഞ്‌ പ്രദീപ്‌കുമാർ

പുതിയാപ്പ> തുഴയെറിയുന്നവരുടെ മനസ്സറിയാൻ അതിരാവിലെ കോഴിക്കോട്‌ ലോക്‌സഭ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എ  പ്രദീപ്കുമാർ പുതിയാപ്പയിലെത്തിയപ്പോൾ പ്രതീക്ഷകളായിരുന്നു എല്ലാവരുടെയും കണ്ണുകളിൽ നിറഞ്ഞത്. രാവും പകലും കടലിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ പലരും രാഷ്ട്രീയം മറന്നാണ് പ്രദീപ്കുമാറിനോടിടപെട്ടത്. 

ഒരു വലിയ കേന്ദ്രപദ്ധതി അവർ പുതിയാപ്പയിൽ സ്വപ്നം കാണുന്നുണ്ട്. പ്രദീപേ ഞങ്ങളെ ഹാർബർ വികസിപ്പിക്കണം.. ഞമ്മളെ രാഷ്ട്രീയം നോക്കണ്ട വോട്ട് ങ്ങക്കാ... ഞങ്ങളെ മാത്രല്ല ഈ പുതിയാപ്പയിൽ ഞങ്ങളെപ്പോലെ ചിന്തിക്കുന്ന കുറേയാളുകള്ണ്ട്... ങ്ങള് ജയിച്ചാലേ കുറേ കാര്യങ്ങള് നടക്കുകയുള്ളു.  പുതിയാപ്പയിലെ ഈച്ചരമുഖത്ത് ഗണേശേട്ടനും മേടപ്പറമ്പത്ത് ബാലകൃഷ്ണനും സംശയമില്ല. എന്നും നിങ്ങളുടെ കൂടെയുണ്ടാവുമെന്ന് പ്രദീപ്കുമാറിന്റെ ഉറപ്പ്. നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാവട്ടെ എന്ന ആശംസയും നൽകിയപ്പോൾ ഹാർബറിൽനിന്ന് രാമചന്ദ്രന്റെ കമന്റ് അത് കേട്ടാൽ മതിയെന്നായിരുന്നു.
 
ശനിയാഴ്ച സ്ഥാനാർഥി പര്യടനം ആരംഭിക്കുന്നതിന് മുമ്പുതന്നെ മത്സ്യതൊഴിലാളികൾ കടലിലിറങ്ങുന്നതിന് മുമ്പായി അവരെ കാണാനെത്തിയതായിരുന്നു പ്രദീപ്കുമാർ. പര്യടനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കാത്ത പരിപാടിയായിട്ടും ഹാർബറിലെത്തിയ പ്രദീപ്കുമാറിനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരും തൊഴിലാളികളും ഹാർബറിന് മുന്നിൽ കാത്തുനിന്നു. മത്സ്യത്തൊഴിലാളി യുണിയൻ ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ്, സംസ്ഥാന വൈസ്പ്രസിഡന്റ് സി പി രാമദാസൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ രതീഷ്, ഇ സുനിൽകുമാർ, കൗൺസിലർ കെ നിഷ എന്നിവരും കൂടെയുണ്ടായിരുന്നു.


from Kerala || Deshabhimani ​Online ​News http://bit.ly/2P8zdAJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages