തൃശൂർ
സ്കൂൾ അവധി ആഘോഷിക്കാൻ ചാലക്കുടി മണ്ഡലത്തിലെ ആനത്തടത്ത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച ബാലസംഘം കൂട്ടുകാർക്ക് ഫുട്ബോൾ നൽകിയായിരുന്നു ചാലക്കുടി മേഖലയിലെ പര്യടനത്തിന് ചൊവ്വാഴ്ച ഇന്നസെന്റ് തുടക്കമിട്ടത്. പിന്നീട് ചാലക്കുടിയുടെ ഉൾനാടുകളിലൂടെ പര്യടനം. വൈകിട്ട് വീണ്ടും നഗരഭാഗത്തേക്ക് തിരിച്ചെത്തി.
താലൂക്ക് ആശുപത്രിയുടെ അടുത്തുള്ള കാനറി നഗറിലെത്തിയപ്പോൾ ഇന്നസെന്റിന്റെ മനോഹരമായ പെൻസിൽ പോർട്രെയ്റ്റുമായി വിദ്യാർഥിനി മരിയാ ജോസ് പുതുശേരി കാത്തുനിന്നിരുന്നു. മരിയ ഛായാചിത്രം കൈമാറിയപ്പോൾ ഇന്നസെന്റിന്റെ "കലക്കി' എന്ന കമന്റ‌്.
.jpg)
തുടർന്ന‌് കാണാൻ കാത്തുനിന്നിരുന്ന സമീപത്തെ വയോജനകേന്ദ്രത്തിലെ അന്തേവാസികൾക്കിടയിലേക്ക‌്. ഇന്നസെന്റ‌് വിജയിക്കുമെന്ന‌് ഇവർക്കെല്ലാം ഉറപ്പ‌്. എംപി ഫണ്ട് ഉപയോഗിച്ച് താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം, ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് നന്ദി പറയാനും പലരും മറന്നില്ല. ചാലക്കുടി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ അതിരപ്പിള്ളിയിലെ പുളിയിലപ്പാറയിലും കാടുകുറ്റിയിലെ തോട്ടത്തിൽക്കടവിലും രണ്ട് വലിയ ജലവിതരണപദ്ധതികൾ നടപ്പാക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു.
69 ലക്ഷം ചെലവാക്കിയ പുളിയിലപ്പാറ പദ്ധതി പൂർത്തിയായി. നിർമാണം പുരോഗമിക്കുന്ന സമീപത്തെ തോട്ടത്തിൽക്കടവ് പദ്ധതിക്ക് 57 ലക്ഷമാണ് ചെലവുവന്നത്. മണ്ഡലത്തിന്റെ ഭാഗമായ കോടശേരി പഞ്ചായത്തിലെ നാഗത്താൻപാറയിലുള്ള പത്ത‌് കുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ കഴിഞ്ഞതും ചാലക്കുടി അണ്ടർപ്പാസിന് 15 കോടിഅനുവദിക്കാൻ കഴിഞ്ഞതുമാണ് ഈ മേഖലയിലെ മറ്റു നേട്ടങ്ങൾ. 25 കോടിയുടെ എംപി ഫണ്ടിൽനിന്നുമാത്രം 6.40 കോടി ചാലക്കുടി നിയമസഭാ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് നൽകി.
രാവിലെ ഏഴിന് കൊടകരയിലെ ആനത്തടം സെന്ററിൽനിന്നാണ് ചൊവ്വാഴ്ച പര്യടനം ആരംഭിച്ചത്. തുടർന്ന് മനക്കുളങ്ങര, കാവുന്തറ, വട്ടേക്കാട്, കലിക്കൽ, നായരങ്ങാടി, കുണ്ടുകുഴിപ്പാടം, ചായ്പൻകുഴി, വെട്ടിക്കുഴി, പച്ചക്കാട്, കൊന്നക്കുഴി, കാഞ്ഞിരപ്പിള്ളി, കുറ്റിക്കാട്, പൂവത്തിങ്കൽ, ബ്രൈറ്റ് സ്റ്റാർ, മോസ്കോ, ഉറുമ്പൻകുന്ന്, കോട്ടാറ്റ്, മലയാംപറമ്പ്, കാനറി, എളമ്പ്ര കോളനി, കരുവാപ്പടി, കുന്നപ്പിള്ളി, അടിച്ചിലി, നാലുകെട്ട്, കോനൂർ, മുരിങ്ങൂർ, അന്നനാട്, കാതികുടം, ചെറുവാളൂർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. വൈകിട്ട് കട്ടപ്പുറം സെന്ററിലായിരുന്നു അവസാനത്തെ സ്വീകരണം.
.jpg)
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്, ഡി ദേവസി എംഎൽഎ, എൽഡിഎഫ് നേതാക്കളായ ടി എ ജോണി, പി എം വിജയൻ, അഡ്വ. പി കെ ഗിരിജാ വല്ലഭൻ, പി എം ശ്രീധരൻ, ജോസ് പൈനാടത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ ഇ സി സുരേഷ്, പി പി പോൾ, കെ എം ശിവരാമൻ, എം വി ഗംഗാധരൻ, കെ എസ്അശോകൻ, പി ആർ പ്രസാദ്, അഡ്വ. കെ ആർ സുമേഷ് എന്നിവർ സംസാരിച്ചു.
ഇന്നസെന്റ‌് ഇന്ന‌് പെരുമ്പാവൂരിൽ
ബുധനാഴ്ച പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് ഇന്നസെന്റിന്റെ പര്യടനം. രാവിലെ 7.30ന് ചെമ്പാരത്തുകുന്നിൽ ആരംഭിക്കുന്ന പര്യടനം മുണ്ടങ്കരപ്പുറം, ശാലേം, കുറ്റിപ്പാടം, അല്ലപ്ര, തുരുത്തിപ്ലി, വാരിക്കാട്, 606, നെല്ലിമോളം വഴി 3.30ന് വല്ലത്തെത്തും. 3.45ന് ഒക്കലിൽനിന്ന് ഈസ്റ്റ് ഒക്കൽ, കൂവപ്പടി, കുറുപ്പംപടി, കയ്യുത്തിയാൽ, എളമ്പകപ്പള്ളി, അകനാട്, ആനക്കല്ല്, പഞ്ചായത്തുവഴി 7.30ന് പ്രളയിക്കാട് പര്യടനം സമാപിക്കും.
വിദ്യാലയങ്ങൾക്ക‌് വികസനവേഗം
ചാലക്കുടി
പിന്നോക്കപ്രദേശങ്ങളിലെ സ്‌കൂളുകളിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന‌് എംപി ഫണ്ടിൽനിന്ന‌് കൂടുതൽ തുക ചെലവഴിച്ചതിന്റെ ക്രെഡിറ്റ‌് ചാലക്കുടി മണ്ഡലത്തിന‌്. അഞ്ചുവർഷത്തിനുള്ളിൽ ആറുകോടി രൂപയാണ് വിവിധ സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കാൻമാത്രമായി ഇന്നസെന്റിന്റെ എംപി ഫണ്ടിൽനിന്ന‌് ചെലവഴിച്ചത്. സർക്കാർ സ്‌കൂളുകൾ, പിന്നോക്കപ്രദേശങ്ങളിലെ എയ്ഡഡ് സ്‌കൂളുകൾ എന്നിവയ്ക്ക് സ്‌കൂൾബസുകളും നൽകി. 3.5 കോടി ചെലവാക്കിയാണ‌് 28 സ്‌കൂളുകൾക്ക് ബസുകൾ വാങ്ങിനൽകിയത‌്. തെരഞ്ഞെടുക്കപ്പെട്ട 75- സ്‌കൂളുകളിൽ സ്മാർട്ട‌്ക്ലാസ്‌റൂം സ്ഥാപിച്ചു. കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ എന്നിവയ്ക്കായി 15 ലക്ഷം രൂപയും വിനിയോഗിച്ചു. മണ്ഡലത്തിലെ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകൾക്ക് മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതിനാണ‌് ഇന്നസെന്റ‌് പ്രാഥമിക പരിഗണന നൽകിയത‌്.
വിദ്യാഭ്യാസരംഗത്ത് അഞ്ചുവർഷത്തിനകംതന്നെ കൈവരിക്കാനായ നേട്ടങ്ങൾ മണ്ഡലത്തിന‌് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. ‘‘ഇന്നത്തെ കുട്ടികളാണ് നാളെയുടെ സൃഷ്ടാക്കൾ. അതുകൊണ്ടുതന്നെ മികച്ച സൗകര്യങ്ങളൊരുക്കി തുല്യഅവസരങ്ങൾ നൽകേണ്ടത് പ്രധാനമാണ്. ആവശ്യമുള്ള കെട്ടിടങ്ങൾ, ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട‌്ക്ലാസുകൾ, സ്‌കൂൾബസുകൾ എന്നിങ്ങനെയുള്ളവയൊന്നും ആഡംബരങ്ങളല്ല, ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാനസൗകര്യങ്ങളാണ്’’ –-ഇന്നസെന്റ‌് പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ടാൽ ബസുകൾ ആവശ്യമുള്ള എല്ലാ സ്‌കൂളുകൾക്കും വാങ്ങി നൽകും. മുഴുവൻ സ്‌കൂളുകളിലും സ്മാർട്ട‌്ക്ലാസ‌്റൂമുകളും ആരംഭിക്കും. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിടങ്ങൾ നിർമിച്ചുനൽകാനും പരിപാടിയുണ്ട്.

രോഗങ്ങളില്ലാത്ത ചാലക്കുടി എന്റെ സ്വപ്‌നം: ഇന്നസെന്റ്
ചാലക്കുടി
ചാലക്കുടിയിൽ അലോപ്പതിയും ആയുർവേദവും അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്ന നഗരമാക്കി മാറ്റുമെന്ന് ഇന്നസെന്റ് എംപി. രോഗങ്ങളില്ലാത്ത ചാലക്കുടിയാണ് എന്റെ സ്വപ്നം. ചാലക്കുടിയിലെ പര്യടനത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ രണ്ടുകോടി ചെലവഴിച്ച് മാമോഗ്രാം യൂണിറ്റും ഡയാലസിസ് യൂണിറ്റും കൊണ്ടുവരാനായി.
ഇനിയും സൗകര്യങ്ങൾ വർധിക്കണം. കാർഡിയോളജിയടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ ഇവിടെ കൊണ്ടുവരേണ്ടതുണ്ട്. നെഞ്ചുവേദനയും ഹാർട്ട് അറ്റാക്കുമൊക്കെ സർവസാധാരണമാവുകയാണ്. ഇതിന് വിദഗ്ധ ചികിത്സ സർക്കാർ ആശുപത്രിയിൽ ഇന്ന് ലഭ്യമല്ല. അപകടമുണ്ടായാൽ അടിയന്തര ചികിത്സ ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കണം. ഇതെല്ലാം സർക്കാർ ആശുപത്രിയിൽ കൊണ്ടുവരാൻ മുൻകൈയടുക്കും. ആയുർവേദ ചികിത്സക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിർമിക്കാൻ 17 കോടി രൂപ ഇപ്പോൾതന്നെ വകയിരുത്തിയിട്ടുണ്ട്.
ചാലക്കുടിയിലെ വൈദ്യഭൂഷൺ രാഘവൻ തിരുമുൽപ്പാടിന്റെ സ്മാരകമായി നിർമിക്കുന്ന ആയുർവേദ ആശുപത്രി നിർമാണത്തിന് ചാലക്കുടി നഗരസഭയിൽ അര ഏക്കറോളം സ്ഥലം കോസ്മോസ് ക്ലബ്ബിനുസമീപം നഗരസഭ വാങ്ങിക്കഴിഞ്ഞു. ദേശീയ നിലവാരമുള്ള ഈ ചികിത്സാ കേന്ദ്രത്തിൽ ആധുനിക പരിശോധനകൾക്കുള്ള ലാബ് സൗകര്യങ്ങളും ഉണ്ടാകും. ആദിവാസി കേന്ദ്രങ്ങളിൽ മൊബൈൽ ക്ലിനിക്കുകൾ ഇപ്പോൾ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ സാധ്യതകൾ പഠിച്ച് കൂടുതൽ വികസിപ്പിക്കും. രോഗങ്ങളില്ലാത്ത ചാലക്കുടി എന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ പരിശ്രമിക്കും.ജനാവലിയുടെ കരഘോഷങ്ങൾക്കിടയിൽ അദ്ദേഹം പറഞ്ഞു.
എൻ കെ ദേശത്തിന്റെ അനുഗ്രഹം വാങ്ങി ഇന്നസെന്റ്
നെടുമ്പാശേരി
ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റ് പ്രശസ്ത കവിയും വിവർത്തകനുമായ എൻ കെ ദേശത്തിനെ കണ്ട‌് അനുഗ്രഹം വാങ്ങി. ദേശം താളക്കൊള്ളിയിലെ വസതിയിൽ വിശ്രമജീവിതം നയിക്കുന്ന കവിയെയും ഭാര്യ ലീലാവതി പിള്ളയെയും കണ്ട സ്ഥാനാർഥി അൽപ്പസമയം ചെലവഴിച്ചു. എൻ കെ ദേശവും പത്നിയും വിജയാശംസകൾ നേർന്നുമാണ് യാത്രയാക്കിയത്.
.jpg)
from Kerala || Deshabhimani Online News https://ift.tt/2UsJ61e
via IFTTT
No comments:
Post a Comment