വാട്‌സാപ്പ‌ിൽ സദിരൊരുക്കി ഹൈടെക‌് സംഗീതപഠനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

വാട്‌സാപ്പ‌ിൽ സദിരൊരുക്കി ഹൈടെക‌് സംഗീതപഠനം



കാസർകോട‌്
ശങ്കരാഭരണവും തോടിയും വാട‌്സ‌്ആപ്പിൽ ഒഴുകിയെത്തും. ‘ക്ഷീരസാഗരശയന’യും ‘എന്തരോ മഹാനുഭാവുലു’വുമൊക്കെ അനായാസം ആലപിച്ച‌് ഹൃദിസ്ഥമാക്കാം. സംഗീതാഭ്യസനവഴിയിൽ വ്യത്യസ‌്തനായ ‘ഹൈടെക‌് ഗുരു’വാണ‌് കാഞ്ഞങ്ങാട‌് ശങ്കരൻ നമ്പൂതിരി. വിവരസാങ്കേതികവിദ്യയുടെ ഏകോപനത്തിലൂടെ പഠിതാക്കളെയും ആസ്വാദകരെയും ഒരുമിപ്പിച്ചാണ‌് ശങ്കരൻ നമ്പൂതിരിയുടെ സംഗീതസഞ്ചാരം. ഗുരുമുഖത്തുനിന്നും സംഗീതം പഠിക്കുന്ന അതേ അനുഭവമാണ‌് ഈ നവീനരീതിയിലും സാധ്യമാകുന്നത‌് എന്ന അഭിപ്രായമാണ‌് പഠിതാക്കൾക്ക‌്. പഠനം മാത്രമല്ല, പരീക്ഷയും മാർക്കിടലുമുണ്ട‌്.

കർണാടകസംഗീതമാണ‌് വാട‌്സ‌്ആപ്പിലൂടെ പഠിപ്പിക്കുന്നത‌്. വർണങ്ങൾ മുതൽ ശാസ‌്ത്രീയ–-അർധശാസ‌്ത്രീയ കീർത്തനങ്ങളും ശിഷ്യരിലെത്തിക്കുന്നുണ്ട‌്. കഥകളിപ്പദങ്ങൾ, ഭക്തിഗാനങ്ങൾ, നാടക–-സിനിമാഗാനങ്ങൾ തുടങ്ങിയവയെല്ലാം ശങ്കരൻ നമ്പൂതിരിയുടെ ശ്രമങ്ങൾക്ക‌് പുതുമയും കരുത്തുമേകുന്നു. രാഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും സംഗീതസംബന്ധിയായ വിവരങ്ങളും പങ്കുവയ‌്ക്കുന്നുണ്ട‌്.

സംഗീതോപാസന എന്ന പേരിലാണ‌് ശങ്കരൻ നമ്പൂതിരി വാട‌്സ‌്ആപ‌് കൂട്ടായ‌്മ ആരംഭിച്ചത‌്. ലോകമെങ്ങുമുള്ള സംഗീതതൽപരരായ മലയാളികൾ അംഗങ്ങളാണ‌്.
ശാസ‌്ത്രീയസംഗീതത്തിന്റെ പഠനവഴിയായി മാത്രമല്ല ശങ്കരൻ നമ്പൂതിരി "സംഗീതോപാസന'യെ കാണുന്നത‌്. കർണാടകസംഗീത, മലയാള ചലച്ചിത്രരംഗങ്ങളിലെ സംഗീതപ്രതിഭകളുടെ ഓർമദിവസം അവരുടെ സംഭാവനകൾ ഗ്രൂപ്പിലൂടെ സ‌്മരിക്കുന്നു. കാഞ്ഞങ്ങാട‌് മധുരക്കാട‌് പെരികമനയിലെ കൃഷ‌്ണൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിന്റെയും മകനായാണ‌് ജനനം. ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയിൽ അധ്യാപകനായിരുന്ന അച്ഛന്റെ ഭാഷാപരമായ സിദ്ധികൾ പകർന്നുകിട്ടിയിരുന്നു. സ്വയം പഠിച്ച‌് കഠിനപ്രയത‌്നത്തിലൂടെയാണ‌് സംഗീതജ്ഞനായി പേരെടുത്തത‌്. പഠനകാലത്ത‌് മറ്റുള്ളവരെ പഠിപ്പിക്കുന്ന ശീലവുമുണ്ടായിരുന്നു.

ചരിത്രത്തിൽ ബിരുദം സമ്പാദിച്ചശേഷം ഗാനഭൂഷണവും ഗാനപ്രവീണയും ഒന്നാംക്ലാസോടെയാണ‌് പാസായത‌്. കാഞ്ചി കാമകോടി പീഠത്തിന്റെ ആസ്ഥാനവിദ്വാൻ പദവി 2014ൽ ലഭിച്ചിട്ടുണ്ട‌്. സംഗീതപഠനത്തിനായി പാലക്കാട്ട‌് എത്തിയ ശങ്കരൻ നമ്പൂതിരി വർഷങ്ങളായി പാലക്കാടാണ‌് താമസം. പൂജ ചെയ‌്ത‌് കിട്ടിയ പണംകൊണ്ട‌് വീട്ടിൽ നാട്ടുകാർക്കായി ഗ്രന്ഥശാല ഒരുക്കിയ പെരികമന ഈശ്വരൻ നമ്പൂതിരി അച്ഛന്റെ ജ്യേഷ‌്ഠന്റെ മകനാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2GT2HjL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages