തിരുവനന്തപുരം
നാസയിൽനിന്ന് അവസരം കിട്ടിയിട്ടും പോകാത്തതിൽ പശ്ചാത്താപം തോന്നിയിരുന്നെന്ന് നമ്പി നാരായണൻ. കേസിൽ പ്രതിയായിരുന്ന സമയത്താണ് അവസരം നഷ്ടമാക്കേണ്ടിയിരുന്നില്ലെന്ന ചിന്തയുണ്ടായത്. എന്നാൽ, ഇപ്പോൾ വിഷമം തോന്നുന്നില്ല. തനിക്ക് വെെകിയെങ്കിലും നീതികിട്ടി. പക്ഷേ, തനിക്കൊപ്പം കേസിൽപ്പെട്ട മറ്റ‌് അഞ്ചുപേർ കേസിന് പോകാത്തതിനാൽ അവർക്ക് നീതി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽനിന്ന് വെറുതെവിട്ടിട്ടും കഴിഞ്ഞ 20 വർഷം പോരാടിയത് തന്നെ കേസിൽപ്പെടുത്തിയവരെ ശിക്ഷിക്കാൻവേണ്ടിയാണ്. ഇപ്പോൾ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതിന്റെ അന്വേഷണത്തിനൊടുവിൽ അവർ ശിക്ഷിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷ. താൻ കണ്ടുപിടിച്ച ക്രയോജനിക് സാങ്കേതികവിദ്യ തന്നെയാണ് ഇപ്പോൾ ഇന്ത്യ ഉപയോഗിക്കുന്നതെന്നും നമ്പി നാരായണൻ പറഞ്ഞു. ‘സൂര്യ’യുടെ ആഭിമുഖ്യത്തിൽ നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി നമ്പി നാരായണനെ കുറിച്ച് സംവിധായകൻ പ്രജീഷ് സെൻ തയ്യാറാക്കിയ ഡോക്യുമെന്ററി ‘നമ്പി ദ് സയന്റിസ്റ്റ്’ പ്രദർശിപ്പിച്ചു.
from Kerala || Deshabhimani Online News http://bit.ly/2XUgeNk
via IFTTT
No comments:
Post a Comment