ആംബുലൻസിലെത്തിച്ച പിഞ്ചുകുഞ്ഞിന്‌ നേരെ വർഗീയ പരാമർശം: ‘ഹിന്ദു രാഷ്‌ട്ര സേവകൻ’ അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

ആംബുലൻസിലെത്തിച്ച പിഞ്ചുകുഞ്ഞിന്‌ നേരെ വർഗീയ പരാമർശം: ‘ഹിന്ദു രാഷ്‌ട്ര സേവകൻ’ അറസ്‌റ്റിൽ

കൊച്ചി> മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ വർഗീയ പരാമർശമുള്ള പോസ്റ്റിട്ട ഹിന്ദു രാഷ്ട്ര സേവകൻ ബിനിൽ സോമസുന്ദരത്തെ അറസ്റ്റ് ചെയ്തു.  കൊച്ചി സെൻ‌ട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.എറണാകുളം കടവൂർ സ്വദേശിയായ ബിനിൽ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പർധ വളർത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത്.

ഹൃദയവാൽവിലുണ്ടായ ​ഗുരുതര തകരാറിനെ തുടർന്ന് മം​ഗാലപുരത്തെ ആശുപത്രിയിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പതിനെട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വർ​ഗീയമായി അപമാനിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.

'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്.  ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ വിഷം ചീറ്റിയത്‌.
 
കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ ഒരേ മനസോടെയാണ്‌ കേരളം കാത്തിരുന്നത്. ആ സമയത്താണ്‌ ബിനിൽ വർഗീയപരമർശമുള്ള പോസ്‌റ്റിട്ടത്‌.

 സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2Gv17Ef
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages