കൊച്ചി> അമ്മയുടെ ക്രൂര മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരൻ മരിച്ചു. ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്‌ത്രക്രിയക്ക് ശേഷം വെന്റിലേറ്റിലായിരുന്ന കുട്ടി ഇന്നലെ രാത്രിമുതൽ മരുന്നുകളോട് പ്രതികരിക്കാതെയായി. രാവിലെ പത്തിന് ഡോക്‌ടർമാർ മരണം സ്‌ഥിരീകരിച്ചു.
തലക്ക് ഗുരുതരപരിക്കേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി അടുക്കളയിലെ സ്ലാബില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ അറിയിച്ചിരുന്നത്.എന്നാൽ കുട്ടിയുടെ ശരീരത്തിൽ നിറയെ പരിക്കുകളുണ്ടായിരുന്നതും പൃഷ്‌ഠഭാഗത്ത് പൊറ്റലേറ്റിട്ടുള്ളതും കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.
ജാർഖണ്ഡ് സ്വദേശികളാണിവർ. കുട്ടിക്ക് മർദ്ദനമേറ്റെന്ന് മനസിലായതോടെഅച്‌ഛനേയും അമ്മയേയും ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു . വധശ്രമത്തിന് അമ്മയെ അറസ്‌റ്റ് ചെയ്‌തിരുന്നു. ആലുവ നജാദ് ആശുപത്രിയിൽനിന്നും കുഞ്ഞിനെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ ചികിൽസാ ചെലവ് പർൂണമായും സർക്കാർ ഏറ്റെടുത്തിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2IIgyKM
via IFTTT
No comments:
Post a Comment