തൃശൂര്‍> നേതാക്കള്‍ നിരന്തരം അപമാനിക്കുന്നുവെന്ന് വെളിപ്പെടുത്തിയ മഹിളാ കോണ്‍ഗ്രസ് നേതാവ്
വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി മുന്‍ അധ്യക്ഷ ഷീല പത്മനാഭനാണ് പ്രസ്‌ക്ലബ്ബില്‍ കുഴഞ്ഞുവീണത്. അവശയായ ഇവരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് യോഗത്തില്‍വച്ച് ഡിസിസി സെക്രട്ടറി കെ അജിത്കുമാര്‍ തന്റെ സ്ത്രീത്വത്തെ അപമാനിച്ചതായി ഷീല ആരോപിച്ചു. അപഥസഞ്ചാരിണിയാണെന്നായിരുന്നു ആക്ഷേപം. ഇതെക്കുറിച്ച് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
വടക്കാഞ്ചേരി പൊലീസിലും വനിതാകമീഷനിലും പരാതി നല്‍കി. രോഗിയായ തന്നെ തള്ളി കുറ്റക്കാരനെ സംരക്ഷിക്കുകയാണ് ടി എന്‍ പ്രതാപന്‍. ആക്ഷേപിച്ചയാള്‍ വടക്കാഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റാണ്. തൃശൂരില്‍ സ്ഥാനാര്‍ഥിയായ പ്രതാപന്‍ ഏതുവിധത്തിലുള്ള സ്ത്രീസംരക്ഷണമാണ് ഉറപ്പാക്കുന്നതെന്നും ഷീല ചോദിച്ചു. അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്തില്‍ സഹപ്രവര്‍ത്തകരായിരുന്ന അനില്‍ അക്കര എംഎല്‍എക്ക് എപ്പോഴാണ് താന്‍ അനഭിമതയായത്. മഹിളാ കോണ്‍ഗ്രസ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റും ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു. വാതരോഗംമൂലം ചികിത്സയിലായിരുന്ന തനിക്ക് അണലിവിഷബാധയുണ്ടായി.
കഴുത്തിനുതാഴെ ശരീരം ദുര്‍ബലമായി. ചികിത്സക്കായി പത്തുലക്ഷം രൂപ ചെലവായി. ജില്ലാ സഹകരണ ബാങ്കില്‍നിന്നെടുത്ത വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തിനടപടികളുമായി. ടി എന്‍ പ്രതാപന്‍, അനില്‍ അക്കര അടക്കമുള്ള നേതാക്കളോടൊക്കെ സഹായത്തിന് അപേക്ഷിച്ചിരുന്നു. 2018 ജൂലൈയില്‍ അപേക്ഷ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുണ്ടത്തിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍വച്ചാണ് ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷനേതാവുമായ കെ അജിത്കുമാര്‍ ആക്ഷേപങ്ങളുന്നയിച്ചതെന്ന് ഷീല പറഞ്ഞു.
മുണ്ടത്തിക്കോട് പഞ്ചായത്തോഫീസില്‍ ദളിത് വനിതയെ കൈയേറ്റം ചെയ്തതിന് കെ അജിത്കുമാറിന്റെ പേരില്‍ കേസുണ്ട്. ഇത്തരക്കാരെയാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നത്. തന്നെ ആക്ഷേപിച്ചവര്‍ക്കെതിരെ നടപടിവേണമെന്നും നീതി കിട്ടുന്നതുവരെ പോരാടുമെന്നും ഷീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭര്‍ത്താവ് പത്മനാഭനും ഒപ്പമുണ്ടായി.
from Kerala || Deshabhimani Online News http://bit.ly/2G1Tipl
via IFTTT
No comments:
Post a Comment