ശബരിമല അക്രമം: സെന്‍കുമാര്‍ ഹര്‍ജി പിന്‍വലിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ശബരിമല അക്രമം: സെന്‍കുമാര്‍ ഹര്‍ജി പിന്‍വലിച്ചു

കൊച്ചി> ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെതിരെ നടത്തിയ അക്രമഹർത്താലിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന‌് ആവശ്യപ്പെട്ട് നൽകിയ ഹർജി ശബരിമല കർമസമിതി വെെസ് പ്രസിഡന്റ‌് ടി പി സെൻകുമാർ പിൻവലിച്ചു. ജസ്റ്റിസ് വി രാജാ വിജയരാഘവനുമുമ്പിൽ കേസ് വെള്ളിയാഴ‌്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരി​ഗണിക്കുന്നതിനുമുമ്പേ ഹർജി പിൻവലിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് ഹർജി തള്ളിയതായി കോടതി വ്യക്തമാക്കി.

ശബരിമല കർമസമിതിയോ താനോ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും എന്നിട്ടും എല്ലാ കേസിലും പ്രതിയാക്കുകയാണെന്നും സെൻകുമാർ ഹർജിയിൽ പറഞ്ഞിരുന്നു. ശബരിമല കർമസമിതിയുടെ അക്രമഹർത്താലിനെതിരെ നടപടി വേണമെന്ന‌് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി എൻ മുകുന്ദൻ നൽകിയ ഹർജിയിൽ സർക്കാർ നൽകിയ ഒരു മെമ്മോ റദ്ദാക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ഈ ഹർജി ഇപ്പോഴും ഡിവിഷൻ ബെഞ്ചിന്റെ പരി​ഗണനയിലാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2Ihy5JF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages