ന്യൂബോൺ ഐസിയുകൾ ഏകോപിപ്പിക്കുന്നു ; ശിശുമരണം കുറയ‌്ക്കാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

ന്യൂബോൺ ഐസിയുകൾ ഏകോപിപ്പിക്കുന്നു ; ശിശുമരണം കുറയ‌്ക്കാം

കോഴിക്കോട‌്
നവജാത ശിശുമരണം കുറയ‌്ക്കുന്നതിനായി സർക്കാർ ആശുപത്രികളിലെ ന്യൂബോൺ ഐസിയുകളെ  ഒരു കുടക്കീഴിലാക്കുന്നു. വെബ‌് പോർട്ടൽ രൂപീകരിച്ച‌് ഓൺലൈനായാണ‌് പദ്ധതി ഏകോപനം.  എൻഐസിയു നെറ്റ‌് വർക്ക‌് എന്ന പുതിയ പദ്ധതിവഴി സൗകര്യങ്ങൾ വർധിപ്പിച്ച‌ും ചികിത്സയും സേവനവും പങ്കുവച്ചും  കുരുന്നുകളെ ജീവിതത്തിലേക്ക‌് തിരിച്ചു കൊണ്ടുവരും. 

സംസ്ഥാന ആരോഗ്യ വകുപ്പ‌് ദേശീയ ആരോഗ്യ മിഷൻ മുഖേനയാണ‌് മാതൃകാ പദ്ധതി നടപ്പാക്കുന്നത‌്. ആദ്യഘട്ടമായി ജൂൺ മുതൽ കോഴിക്കോട‌് ജില്ലയിൽ  എൻഐസിയു നെറ്റ‌് വർക്ക‌് ആരംഭിക്കും. തുടർന്ന‌് മറ്റ‌് ജില്ലകളിലേക്കും വ്യാപിപ്പിക്കും.    

ന്യൂബോൺ ഐസിയുകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനുള്ള പോർട്ടൽ രൂപീകരണം പുരോഗമിക്കുകയാണ‌്. പോർട്ടലിൽ മെഡിക്കൽ കോളേജ‌് ഉൾപ്പെടെ ആശുപത്രികളിലെ ഐസിയുവിൽ ലഭ്യമായ വെന്റിലേറ്റർ, ചികിത്സാരീതികൾ എന്നിവ അറിയാം. ഐസിയുവിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക‌്  പരസ‌്പരം വിവരം കൈമാറാനും സഹായങ്ങൾ തേടാനും പോർട്ടൽവഴി കഴിയും. സമയനഷ‌്ടമോ അസൗകര്യമോ മൂലം  കുട്ടികൾക്ക‌് ചികിത്സ അന്യമാവുന്നത‌് തടഞ്ഞ‌് വിദഗ‌്ധ പരിചരണം ഉറപ്പാക്കാനാണ‌് ന്യൂബോൺ ഐസിയുകളെ ബന്ധിപ്പിക്കുന്നത‌്. പദ്ധതിയുടെ ഭാഗമായി വെന്റിലേറ്റർ ഉൾപ്പെടെ നവജാത ശിശുക്കൾക്ക‌് എല്ലാ പരിചരണവും ഉറപ്പാക്കിയുള്ള  നാല‌്  ആംബുലൻസുകൾ ജില്ലയിൽ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട‌്.  കൂടുതൽ പ്രസവം നടക്കുന്ന താലൂക്ക‌് ആശുപത്രി കേന്ദ്രങ്ങളിലാണ‌് ഇത‌് ക്രമീകരിക്കുക. താലൂക്ക‌് ആശുപത്രികൾക്ക‌്  പ്രാഥമിക ജീവൻരക്ഷാ ഉപകരണങ്ങളും നൽകും.

ഒരു കുട്ടിയെ മെഡിക്കൽ കോളേജിലേക്ക‌് റഫർ ചെയ്യുന്നതിന‌് മുമ്പ‌് അവിടെ വെന്റിലേറ്റർ ലഭ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ ഇതുവഴി ഉറപ്പാക്കാം.  രോഗവിവരങ്ങളെല്ലാം ഓൺലൈനിൽ കൈമാറി കുട്ടി അവിടെ എത്തുമ്പോഴേക്കും സമയനഷ‌്ടമില്ലാതെ ഡോക്ടർമാർക്ക‌് ചികിത്സ ഒരുക്കാനാവും.  ഇത്തരം അടിയന്തര സാഹചര്യങ്ങൾ അറിയിക്കാനായി അലാം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പോർട്ടലുമായി  ബന്ധിപ്പിച്ച‌്  ഐസിയുവിൽ ഒരുക്കും.  തത്സമയം മറ്റ‌് ആശുപത്രികളിൽ മുതിർന്ന ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസ‌് വഴി നിർദേശങ്ങളും സ്വീകരിക്കാം.  ഈ സംവിധാനം മൊബൈൽ ആപ്പ‌ിലാക്കി   വീടുകളിൽനിന്നു പോലും ഡോക്ടർമാർക്ക‌് ചികിത്സാ ഉപദേശം നൽകാനുള്ള സാഹചര്യവും ക്രമീകരിക്കും. സ്വകാര്യ ആശുപത്രികളെ  പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നു.

കൃത്യമായ പരിചരണം ഉള്ളതിനാൽ നവജാത ശിശുമരണം സംസ്ഥാനത്ത‌് കുറവാണ‌്. എങ്കിലും സാങ്കേതിക പ്രശ‌്നങ്ങൾകൊണ്ടെല്ലാം സമയത്ത‌് ചികിത്സ ലഭിക്കാതെ കുട്ടികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ‌് പുതിയ പദ്ധതി ആവിഷ‌്കരിക്കുന്നതെന്ന‌് എൻഎച്ച‌്എം കോഴിക്കോട‌് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ പറഞ്ഞു. സർക്കാർ 10 ലക്ഷം രൂപ ഫണ്ട‌് ഇതിനകം  അനുവദിച്ചു. ഡോക്ടർമാർക്ക‌് ഈ കൂട്ടായ‌്മയുടെ ഭാഗമായി പരിശീലനവും സംഘടിപ്പിക്കും. നേരത്തെയുള്ള പ്രസവം, ശ്വാസകോശം വികാസമില്ലായ‌്മ തുടങ്ങിയ പ്രശ‌്നങ്ങൾമൂലമാണ‌് കൂടുതലും നവജാത ശിശുക്കൾ മരിക്കുന്നത‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2XY7Mgp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages