പാലക്കാട്> തെരഞ്ഞെടുപ്പിനായി പിരിച്ച ഫണ്ട്പോലും തരാതെ പ്രചാരണം മോശമാക്കിച്ചുവെന്ന് ആരോപണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ. കെപിസിസിക്കെതിരെയാണ് വി കെ ശ്രീകണ്ഠന്റെ ആരോപണം. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിന്നിലാകാൻ കാരണം കെപിസിസി പിരിച്ച ഫണ്ടിന്റെ വിഹിതം തരാത്തതു കൊണ്ടാണെന്ന് ശ്രീകണ്ഠഠൻ പറഞ്ഞു.
തനിക്കെതിരെ ചില കേന്ദ്രങ്ങൾ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചെന്നും വോട്ടെണ്ണിക്കഴിഞ്ഞാൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും ശ്രീകണ്ഠൻ വാർത്താ ചാനലിനോട് പ്രതികരിച്ചു. സിപിഐ എംഉം ബിജെപിയും വലിയ പ്രചാരണം നടത്തിയപ്പോൾ ഫണ്ടിന്റെ കുറവ് മൂലം യുഡിന് അതുപോലെ പ്രചരണം നടത്താനായില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2XCWRZ5
via IFTTT
No comments:
Post a Comment