"ഇത്രയും നല്ല പൊതുപ്രവർത്തകനെ കാണാൻ കിട്ടുക പ്രയാസം " - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

"ഇത്രയും നല്ല പൊതുപ്രവർത്തകനെ കാണാൻ കിട്ടുക പ്രയാസം "


കോട്ടയം
ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം ഉത്സവ പ്രതീതിയുള്ള സ്വീകരണങ്ങൾ. ആളുകളുടെ സ‌്നേഹപ്രകടനം, മുദ്രാവാക്യങ്ങൾ. ലോ‌ക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ പര്യടനത്തിലെ ആവേശം മീനച്ചൂടിന്റെ കാഠിന്യത്തെ തോൽപിച്ച‌് മുന്നേറുകയാണ‌്. ഒരു സ്വീകരണ കേന്ദ്രത്തിൽനിന്ന‌് അടുത്തിടത്തേക്ക‌് അതിവേഗം. എല്ലായിടത്തും വാസവന‌് പരിചിത മുഖങ്ങളുണ്ട‌്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും എൽഡിഎഫ‌് സ്ഥാനാർഥി വോട്ടുറപ്പിച്ച‌് മുന്നേറുന്നു.

വ്യാഴാഴ‌്ച കോട്ടയം നിയമസഭാ മണ്ഡലത്തിലായിരുന്നു പര്യടനം. പനച്ചിക്കാട‌് പഞ്ചായത്തിലെ ചാന്നാനിക്കാട്ട‌് രാവിലെ എട്ടിന‌് തുടക്കം. പുലർച്ചെ തന്നെ പ്രവർത്തകരും പൊതുജനങ്ങളും സ്വീകരണകേന്ദ്രത്തിലെത്തി. ആവേശകരമായ തുടക്കം. അവിടെ നിന്ന‌് ചാന്നാനിക്കാട‌് വായനശാലാ പരിസരത്തേക്ക‌്. തുടർന്ന‌് നാടിന്റെ ഉൾപ്രദേശങ്ങളിലൂടെ തുറന്ന വാഹനത്തിൽ അഭിവാദ്യങ്ങളേറ്റുവാങ്ങി യാത്ര. കുര്യൻപറമ്പ‌്, ചോഴിയക്കാട‌് ലക്ഷംവീട‌്, കുഴിമറ്റം, മുട്ടുചിറ കോളനി, പാത്താമുട്ടം, പടിയറക്കുന്ന‌്, വെള്ളൂത്തുരുത്തി, നെല്ലിക്കൽ തുടങ്ങി എംഎൽഎയുടെ അനാസ്ഥമൂലം വികസനം മുരടിച്ച പ്രദേശങ്ങൾ. അവിടെ പ്രതീക്ഷയുടെ പ്രകാശവുമായി വി എൻ വാസവനെത്തി. നിസ്വാർഥമായ പൊതുപ്രവർത്തനവും ജീവകാരുണ്യവും കൈമുതലായുള്ള വ്യക്തി. പലർക്കും നാടിന്റെ ആവശ്യങ്ങൾ സ്ഥാനാർഥിയുമായി പങ്കുവയ‌്ക്കാനുണ്ടായിരുന്നു. മുമ്പ‌് ജനപ്രതിനിധി എന്ന നിലയിൽ ഈ പ്രദേശങ്ങളുമായി വി എൻ വാസവന‌് ഹൃദയബന്ധമുണ്ട‌്. പ്രളയത്തിൽ തകർന്ന നാടിന്റെ രക്ഷകനായെത്തിയ വാസവനാണ‌് പലരുടെയും മനസ്സിലുണ്ടായിരുന്നത‌്. വികസന വാഗ‌്ദാനങ്ങൾ പാലിച്ച‌്, ജനങ്ങളിലൊരുവനായി ഒപ്പമുണ്ടാകും –- അതായിരുന്നു വി എൻ വാസവന‌് പറയാനുണ്ടായിരുന്നത‌്. ഏതു സാഹചര്യത്തിലും മണ്ഡലം ഉപേക്ഷിച്ച‌് പോകില്ല.എല്ലാ സ്വീകരണവും വെടിക്കെട്ടിന്റെയും ചെണ്ടമേളം, നാസിക‌് ധോൽ എന്നിവയുടെയും അകമ്പടിയോടെയായിരുന്നു. യുവതികൾ, യുവാക്കൾ, വിദ്യാർഥികൾ, വൃദ്ധർ, തൊഴിലാളികൾ, ജീവനക്കാർ –- എല്ലാ വിഭാഗം ജനങ്ങളും സ്ഥാനാർഥിക്ക‌് അഭിവാദ്യമേകാൻ എത്തി. വ്യാഴാഴ‌്ചത്തെ പര്യടനം തിരുനക്കര കിഴക്കേനടയിൽ സമാപിച്ചു.

  പര്യടനം ചാന്നാനിക്കാട്ട‌് എൽഡിഎഫ‌് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ. പി കെ ചിത്രഭാനു ഉദ‌്ഘാടനം ചെയ‌്തു. ജി ജയകുമാർ അധ്യക്ഷനായി. പി പി രാധാകൃഷ‌്ണൻ സ്വാഗതം പറഞ്ഞു. സ്ഥാനാർഥിക്കൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ അനിൽകുമാർ, എം കെ പ്രഭാകരൻ, പി ജെ വർഗീസ‌്, ഏരിയാ സെക്രട്ടറി ബി ശശികുമാർ, മറ്റ‌് എൽഡിഎഫ‌് നേതാക്കളായ സി എൻ സത്യനേശൻ, പി എൻ സരസമ്മാൾ, ടി സി ബിനോയി, കെ രമേശ‌്, പി ജി സുഗുണൻ, ടി എൻ മനോജ‌്, പി കെ ആനന്ദക്കുട്ടൻ, സാബു മുരിക്കവേലി,  ടി വി ബേബി, ബി ബൈജു, പി ഒ രാജേന്ദ്രൻ, സജി നൈനാൻ, അഡ്വ. ഫ്രാൻസിസ‌് തോമസ‌്, സുഭാഷ‌് പുഞ്ചക്കോട്ടിൽ, രാജീവ‌് നെല്ലിക്കുന്നേൽ, ബാബു കപ്പക്കാല, സണ്ണി തോമസ‌് തുടങ്ങിയവർ ഉണ്ടായിരുന്നു.

 

സ‌്നേഹം പങ്കുവച്ച‌് അവർ
എ എസ‌് മനാഫ‌്
കോട്ടയം
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വി എൻ വാസവനെ കാത്ത‌് ചിലരുണ്ടാകും. വാസവൻ ഇടപെട്ട‌് സഹായം നൽകിയവർ. അദ്ദേഹത്തെ എന്നും നന്ദിയോടെ ഓർക്കുന്നവർ. ആ സ‌്നേഹവും നന്ദിയും നേരിട്ടറിയിക്കാനും ഒപ്പം മാലയിട്ട‌് സ്വീകരിക്കാനുമാണ‌് അവരെത്തിയത‌്.

"രോഗം വന്നപ്പോൾ കൈത്താങ്ങായത‌് അദ്ദേഹമാണ‌്' –-

കാട്ടാമ്പാക്കിലെ സ്വീകരണ കേന്ദ്രത്തിലെത്തിയ പൂവൻതുരുത്ത‌് സ്വദേശി കമലു രാജൻ ഓർക്കുന്നു. "

തിരുവനന്തപുരം ആർസിസിയിൽ ചികിത്സക്ക‌ുവേണ്ട സൗകര്യമൊരുക്കിത്തന്നു. വരുമാനത്തിന‌് സർക്കാരിൽ ഇടപെട്ട‌് സഹായം നൽകി.' സ്വീകരണ കേന്ദ്രത്തിൽ വാസവനെ നേരിൽ കണ്ട‌് കമലു ‌സ‌്നേഹം പുതുക്കി.

"ഇത്രയും നല്ല പൊതുപ്രവർത്തകനെ കാണാൻ കിട്ടുക പ്രയാസം ' –-

മുൻ പഞ്ചായത്തംഗം സതി ശശീന്ദ്രൻ പറയുന്നു.

"പ്രളയകാലത്ത‌് ഒന്നിച്ച‌് പ്രവർത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ആത്മാർഥത നേരിൽ കാണാൻ കഴിഞ്ഞു'.

കല്ലുങ്കൽകടവിലെ സ്വീകരണത്തിനെത്തിയതായിരുന്നു സതി.

 ചോഴിയക്കാട‌് സ്വദേശി വടക്കേതിൽ ഉണ്ണി എന്ന പെൻഷൻകാരൻ എത്തിയത‌് നേരിട്ട‌് കണ്ട‌് നന്ദി അറിയിക്കാനായിരുന്നു. വർഷങ്ങൾക്കുമുമ്പ‌് സർവീസിൽനിന്ന‌് പിരിഞ്ഞ ഉണ്ണിക്കും സഹപ്രവർത്തകർക്കും കൃത്യമായി പെൻഷൻ നൽകാൻ ഇടപെട്ടത‌് വാസവനാണ‌്. അതിന്റെ നന്ദി നേരിൽ കണ്ടറിയിക്കാൻ അന്നേ ആഗ്രഹിച്ചിരുന്നു. ചോഴിയക്കാട‌് കാരിമറ്റം ഭാഗത്ത‌് നടന്ന സ്വീകരണത്തിൽ ഉണ്ണി വാസവന‌് കൈനൽകി നന്ദിയറിയിച്ചു.

ആദ്യകാല പാർടി പ്രവർത്തകൻ, 84–-കാരനായ ശ്രീധരൻ മഠത്തിൽ വി എൻ വാസവനെ കണ്ട‌് സ‌്നേഹം പുതുക്കി. മുമ്പ‌് ഒരുമിച്ചു പ്രവർത്തിച്ച ഓർമകളുമായാണ‌് അദ്ദേഹം എത്തിയത‌്. കളത്തിൽകടവിൽ നടന്ന സ്വീകരണത്തിൽ ശ്രീധരൻ വി എൻ വാസവന‌് മാലയിട്ടു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2YTTo9U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages