ആലപ്പുഴ> ഗാലറിക്കു വേണ്ടി ഒരിക്കലും കളിക്കാത്ത നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡണ്ട് കൂറീലോസ്. അതുകൊണ്ട് ആ നേതാവിനെ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം ഫെയ്സ് ബുക്ക്പോസ്റ്റിൽ പറഞ്ഞു.
ഇത്രയേറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് പിണറായി വിജയനെപ്പോലെ മറ്റൊരാൾ ഉണ്ടാകും എന്നു തോന്നുന്നില്ല. ഒരു കാലത്ത് താനും ഈ തെറ്റിദ്ധാരണയുടെ ഇരയായിരുന്നു. അക്കാലത്തെ തന്റെ ചില എഴുത്തുകളിലും ഈ കാഴ്ചപ്പാട് പ്രതിഫലിച്ചിരുന്നു. ഈ തെറ്റിദ്ധാരണയുടെ തടവറയിൽ നിന്ന് മോചിപ്പിച്ചത് അടുത്ത കാലത്ത് അന്തരിച്ച താൻ ഏറെ ബഹുമാനിച്ചിരുന്ന, എന്നെ അതിലേറെ സ്നേഹിച്ചിരുന്ന, ഡോ. ഡി. ബാബുപോളാണ്. ലാവലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബാബു പോൾ മനസ്സിലാക്കിത്തന്ന കാര്യങ്ങൾ പിണറായി വിജയൻ എന്നെ നേതാവിനെ ശരിയായി അറിയുവാൻ സഹായിച്ചു.
പ്രസിദ്ധ കവിയും താൻ ആദരിക്കുകയും ചെയ്യുന്ന പ്രഭാവർമ്മയും ഈ കാര്യത്തിൽ സഹായിച്ചിട്ടുണ്ട്. പിണറായി വിജയൻ എന്ന നേതാവിന്റെ "ധാർഷ്ട്യം" ഏറെ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. നാട്യങ്ങളുടെ അതിപ്രസരം ഉള്ള ഒരു കാലത്ത് നാട്യങ്ങൾ ഇല്ലാതെ ഒരാൾ പെരുമാറരുത് എന്ന അനാവശ്യശാഠ്യം ഒരു പൊതുതത്വമായി മാറുന്നത് ആരോഗ്യകരമായ പ്രവണതയാണെന്ന് തനിക്ക് അഭിപ്രായമില്ല. തെറ്റ് കാണുമ്പോൾ തനിക്കും ദേഷ്യം വരാറുണ്ട്.
താൻ അത് ഒളിച്ചു വയ്ക്കാറുമില്ല. അതു പ്രകടിപ്പിക്കയും എന്നാൽ അതിനു ശേഷം അത് മനസ്സിൽ നിന്ന് ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് തന്റെ രീതി. മുഖ്യമന്ത്രി ആയാൽ സാധാരണ മനുഷ്യരെപ്പോലെ പെരുമാറരുത് എന്ന് ശഠിക്കുന്നത് എന്തു ധർമ്മമാണ്? തന്നെപ്പോലെ ദേഷ്യം വരുമ്പോൾ അത് മൂടിവയ്ക്കാതെയും ചിരി വരുമ്പോൾ അത് ഒളിപ്പിക്കാതെയും ഇരിക്കുന്ന നേതാക്കളോടാണ് തനിക്ക് ഏകീഭവിക്കാൻ കഴിയുന്നത്.
അസമയത്തും അസ്ഥാനത്തും പ്രതികരണം ആരാഞ്ഞാൽ ആർക്കും ഇഷ്ടപ്പെടണമെന്നില്ല., പ്രത്യേകിച്ച് കുടുംബാംഗങ്ങൾ കൂടെയുള്ളപ്പോൾ. പിണറായി വിജയൻ ശരി എന്നു തനിക്ക് ഉറച്ച ബോധ്യം ഉള്ള കാര്യങ്ങളിൽ കാണിക്കുന്ന നിശ്ചയദാർഢ്യം ഏറെ ശ്ലാഘനീയമാണ്. വോട്ടു കിട്ടിയാലും പോയാലും നിലപാടുകളിൽ ഉറച്ചുനില്ക്കുവാൻ രാഷ്ടീയ ഇച്ഛാശക്തി ഉള്ളവർക്കേ കഴിയൂ. വർഗ്ഗീയതയ്ക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾക്ക് എത്ര ആർജവമാണ്! എതിർക്കപ്പെടേണ്ട കാര്യങ്ങളിൽ കൃത്രിമമായ ഡിപ്ളോമസി പിണറായി ശൈലിയല്ല. അതും ഏറെ ആകർഷിക്കുന്ന ഒരു സ്വഭാവവിശേഷമാണ്.
പിണറായി വിജയനിലെ യഥാർത്ഥ മനുഷ്യ സ്നേഹിയെ പരിചയപ്പെടുത്തിയ ചില ഉദാഹരണങ്ങളും ബാബു പോൾ പങ്കു വച്ചിട്ടുണ്ട്. ഇത്രയേറെ വേട്ടയാടപ്പെട്ട ഒരു നേതാവ് അഗ്നി പരീക്ഷണങ്ങളെ അതിജീവിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആയെങ്കിൽ, അത് മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങൾ അദ്ദേഹത്തെ യഥാർത്ഥമായി തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ്. ജയത്തിലും പരാജയത്തിലും ചങ്കുറപ്പോടെ മുന്നോട്ട് പോകുന്ന പിണറായി വിജയന് അഭിവാദ്യങ്ങൾ!
തെറ്റിദ്ധരിക്കപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാൾ ആയി ഭാവി കേരളം പിണറായി വിജയനെ അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2voChQ2
via IFTTT
No comments:
Post a Comment