''അനുപമ ക്രിസ്‌ത്യാനിയാണെങ്കിൽ കലക്‌ടർ സ്ഥാനത്തുനിന്ന്‌ മാറ്റണം''; വർഗീയ പരാമർശവുമായി ബിജെപി നേതാവ്‌ ടി ജി മോഹൻദാസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

''അനുപമ ക്രിസ്‌ത്യാനിയാണെങ്കിൽ കലക്‌ടർ സ്ഥാനത്തുനിന്ന്‌ മാറ്റണം''; വർഗീയ പരാമർശവുമായി ബിജെപി നേതാവ്‌ ടി ജി മോഹൻദാസ്‌

കൊച്ചി > തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ നോട്ടീസ് നല്‍കിയ ജില്ല കളക്ടര്‍ ടിവി അനുപമയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശനവുമായി ആര്‍എസ്എസ്, ബിജെപി നേതാവ്‌ ടി ജി മോഹന്‍ ദാസ്. തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി സര്‍ക്കാര്‍ പ്രതിനിധിയാണ്. അതിനാല്‍ തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കലക്‌ടറായി നിയമാക്കാറുള്ളതെന്നും അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ അവരെ ഉടന്‍ മാറ്റേണ്ടതാണെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്‌തു.

അനുപമയുടെ പേര്‌ അനുപമ ക്ലിൻസൺ ജോസഫ്‌ എന്നാണെന്ന്‌ കഴിഞ്ഞ ദിവസങ്ങളിൽ സംഘപരിവാർ, ബിജെപി നേതാക്കളും പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ശബരിമല അയ്യപ്പന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ സുരേഷ് ഗോപിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതില്‍ പ്രതിക്ഷേധിച്ചാണ് മോഹന്‍ദാസിന്റെ ട്വീറ്റ്.



from Kerala || Deshabhimani ​Online ​News http://bit.ly/2FX6lY3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages