ആലപ്പുഴ>
ചരിത്രത്തിലാദ്യമായി തമോഗർത്തത്തിന്റെ (ബ്ലാക്ക് ഹോൾ) ചിത്രം പകർത്തിയതിന‌് പിന്നിൽ മലയാളി ശാസ‌്ത്രജ്ഞയും.ആലപ്പുഴ മാന്നാർ കുരട്ടിക്കാട് തിരുവഞ്ചേരി ടി എസ് ഗോപാലകൃഷ‌്ണൻ നായരുടെയും (ജില്ലാ സഹകരണബാങ്ക‌് കലക്ഷൻ ഏജന്റ‌്) സരസ്വതി ജി നായരുടെയും ഇളയമകൾ ധന്യ ജി നായരാ (27)ണ് മലയാളികളുടെ അഭിമാനമായത്. 40 രാജ്യത്തിൽനിന്നുള്ള 200 അംഗ ശാസ‌്ത്രസംഘത്തിലെ ഏകമലയാളിയാണ‌് ധന്യ.
മാന്നാറിൽ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ‌്കൂളിൽനിന്നും മാന്നാർ നായർ സമാജം എച്ച‌്എസ‌്എസിൽനിന്നും പ്രഥാമിക വിദ്യഭ്യാസം പൂർത്തിയാക്കിയ ധന്യ, തിരുവല്ല മാർത്തോമ്മ കോളജ‌് (ബിഎസ്‍സി, ഫിസിക‌്സ‌് ), പുണെ യൂണിവേഴ്സിറ്റി (എംഎസ്‌സി) എന്നിവിടങ്ങളിലെ പഠനത്തിനുശേഷം പുണെ ടാറ്റ ഇൻസ‌്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ആസ്ട്രോ ഫിസിക‌്സ‌് പ്രോജക‌്ടുകൾ ചെയ‌്തതിനുശേഷം ജർമനിയിലെ ബോണിലെ മാക‌്സ‌്പ്ലാങ്ക് വാഴ്സിറ്റിയിൽനിന്ന‌് പിഎച്ച്ഡി നേടി. ഫെബ്രുവരിമുതൽ നെതർലൻഡ്സിലെ ജോയിന്റ‌് ഇൻസ‌്റ്റിറ്റ്യൂട്ട‌് ഫോർ വിൽബിഐ എറികിൽ പോസ‌്റ്റ‌്ഡോക‌്ഡോറൽ സ‌്കോളറായി ജോലിചെയ്യുകയാണ‌്. സഹോദരന്മാരായ ഡോ. ടി ജി ഗോപകുമാർ കാൻപുർ ഐഐടിയിലെ പ്രൊഫസറും ശ്യാം ജി നായർ ഡൽഹിയിൽ ഫാഷൻ ഡിസൈനറും സ‌്റ്റൈലിസ‌്റ്റുമാണ്.
എട്ട് രാജ്യങ്ങളിൽ സ്ഥാപിച്ച ടെലസ്‌കോപ്പുകളുടെ ശൃംഖലയുപയോഗിച്ചാണ‌് ചിത്രം പകർത്തിയത്. എട്ട‌് ടെലിസ‌്കോപ്പുകൾ പിടിച്ചെടുത്ത വിവരങ്ങളെല്ലാംകൂടി ശേഖരിച്ചത് നൂറുകണക്കിന് ഹാർഡ് ഡ്രൈവുകളിൽ. തുടർന്ന്, കേറ്റി വികസിപ്പിച്ചെടുത്ത അൽഗോരിതം അടിസ്ഥാനമാക്കി, യുഎസിലെ ബോസ‌്റ്റണിലും ജർമനിയിലെ ബോണിലും ശാസ‌്ത്രജ്ഞർ ഈ വിവരങ്ങൾ ക്രോഡീകരിച്ച് സംയോജിപ്പിച്ചു. 500 മില്യൺ ട്രില്യൺ കിലോമീറ്റർ അകലെയുള്ള തമോഗർത്തത്തിന്റെ ചിത്രമാണ‌് പകർത്തനായത‌്. നമ്മുടെ സൗരയൂഥത്തേക്കാൾ വലിപ്പമുണ്ട് ഈ തമോഗർത്തമാണിത‌്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിപ്പമുള്ളതാണിത്.
പ്രകാശത്തെപ്പോലും വിഴുങ്ങിക്കളയുന്ന, അത്യുഗ്ര ഗുരുത്വാകർഷണമുള്ള പ്രപഞ്ചഭാഗമാണ് ശാസ‌്ത്രജ്ഞരുടെ നിത്യവിസ‌്മയമായ ബ്ലാക്ക്‌ഹോൾ. 40 മില്യൺ യൂറോയാണ‌് പദ്ധതിക്കായി ചെലവഴിച്ചത‌്.
ചെറുപ്പം മുതൽ പഠനത്തിൽ മിടുക്കിയായിരുന്നു ധന്യ. പ്ലസ‌്ടുവിൽ 600ൽ 594 മാർക്ക‌് നേടിയ ഈ മിടുക്കി എംജിയിൽനിന്ന‌് മൂന്നാം റാങ്കോടെയാണ‌് ബിരുദം നേടിയത‌്. ബിരുദാനന്തര ബിരുദത്തിലും മൂന്നാം റാങ്ക‌് സ്വന്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2UAVflw
via IFTTT
No comments:
Post a Comment