സ‌്മാർട്ട്‌ ക്ലാസിൽ സ‌്നേഹപൂർവം ആരിഫ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

സ‌്മാർട്ട്‌ ക്ലാസിൽ സ‌്നേഹപൂർവം ആരിഫ‌്


ആലപ്പുഴ > ആലപ്പുഴയിൽ ഏറ്റുമുട്ടൽ രണ്ട്‌ വികസനകാഴ‌്ചപ്പാടുകൾ തമ്മിലാണ‌്. അരൂരിന്റെ ജനപ്രിയ എംഎൽഎ എ എം ആരിഫ‌് സ്വന്തം മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾതന്നെയാണ‌് ലോക‌്സഭാമണ്ഡലത്തിലും മുന്നിൽ വയ‌്ക്കുന്നത‌്.  ഇടതുപക്ഷത്തിന‌് സ്വാധീനമുള്ള മതനിരപേക്ഷകക്ഷികളുടെ സർക്കാർ അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതയും എൽഡിഎഫ‌് സർക്കാർ 1000 ദിവസംകൊണ്ട‌് കൈവരിച്ച നേട്ടങ്ങളും പ്രചാരണവിഷയമാണ‌്.

വികസനവിഷയങ്ങൾ ചർച്ചയാകുമ്പോൾ പറയത്തക്ക നേട്ടങ്ങൾ ഇല്ലാത്തതിനാലാണ‌് സിറ്റിങ‌് എംപി കെ സി വേണുഗോപാൽ മത്സരത്തിൽനിന്ന‌് പിന്മാറിയതെന്ന‌ ആക്ഷേപം നിലനിൽക്കുന്നു. ആറുകിലോമീറ്റർ നീളമുള്ള ദേശീയപാത ബൈപാസ‌് പൂർത്തിയാക്കുന്നതിൽ പത്തുവർഷം എംപിയായും 13 വർഷം എംഎൽഎയായും പ്രവർത്തിച്ച വേണുഗോപാലിന്റെ ‘സംഭാവന’ യും ആലപ്പുഴ കണ്ടു. എൽഡിഎഫ‌് സർക്കാർ അധികാരമേറ്റശേഷമാണ‌് ബൈപാസ‌് നിർമാണം അതിവേഗത്തിലായത്‌.
അരൂരിൽ പുതിയ വികസനമാതൃക സൃഷ്ടിച്ചതിന്റെ കരുത്തുമായാണ‌് ആരിഫ‌് ജനങ്ങളെ സമീപിക്കുന്നത‌്. സംസ്ഥാനത്ത‌് ആദ്യമായി സ‌്മാർട്ട‌് ക്ലാസ‌് റൂമും എംഎൽഎ മെറിറ്റ‌് അവാർഡ്‌, രക്ഷിതാക്കൾ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസസഹായത്തിനുള്ള ‘സ‌്നേഹപൂർവം’ പദ്ധതി, പമ്പാ പാതയിലുൾപ്പെടെ പാലങ്ങളും റോഡും യാഥാർഥ്യമാക്കി എന്നിങ്ങനെ  എ എം ആരിഫിന്റെ മികവ‌് മുൻനിർത്തി എൽഡിഎഫ‌് വോട്ട‌് തേടുമ്പോൾ യുഡിഎഫിന്‌ മറുപടിയില്ല. മൂന്നാംതവണ ആരിഫ്‌ ജയിച്ചപ്പോൾ ആദ്യ തവണത്തെ ഭൂരിപക്ഷം എട്ടുമടങ്ങ‌് വർധിപ്പിച്ചുനൽകി അരൂരുകാർ. മറുവശത്ത‌് സിറ്റിങ‌് എംപിയുടെ സംഭാവന വട്ടപ്പൂജ്യമാണെന്ന തിരിച്ചറിവ‌് പ്രചാരണത്തിൽ യുഡിഎഫിനെ പുറകോട്ടടിപ്പിക്കുന്നു. സ്ഥാനാർഥിപ്രഖ്യാപനത്തിനു പിന്നാലെ പ്രചാരണത്തിനിറങ്ങിയ ആരിഫിന്റെ പര്യടനം രണ്ടാംഘട്ടത്തിലെത്തി. 

ഷാനിമോൾ ഉസ‌്മാനാണ‌് യുഡിഎഫ‌് സ്ഥാനാർഥി. അവസാനംവരെ വയനാട‌് സീറ്റ‌് പ്രതീക്ഷിച്ചിരുന്ന ഷാനിമോൾ  മറ്റുവഴികളില്ലാതെ ആലപ്പുഴ സീറ്റ‌് സ്വീകരിക്കുകയായിരുന്നു.  ഏറ്റവുമൊടുവിൽ കോൺഗ്രസ‌് ബന്ധം ഉപേക്ഷിച്ച‌് ബിജെപി കൂടാരത്തിലെത്തിയ ഡോ. കെ എസ‌് രാധാകൃഷ‌്ണനാണ‌് എൻഡിഎ സ്ഥാനാർഥി. പ്രളയം ദുരിതംവിതച്ച ജില്ലയിൽ കേന്ദ്രസഹായം നിഷേധിക്കപ്പെട്ടതും വർഗീയതയുടെ അതിപ്രസരവും ചർച്ചയാകുമ്പോൾ കഴിഞ്ഞതവണത്തെ വോട്ട‌് നിലനിർത്താനാകുമോ എന്ന ആശങ്കയിലാണ‌് ബിജെപി.



from Kerala || Deshabhimani ​Online ​News https://ift.tt/2UmXPLb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages