കൊച്ചി > എറണാകുളം മണ്ഡലത്തിലെ യുഡിഎഫ‌് സ്ഥാനാർഥി ഹൈബി ഈഡന്റെ പേരിൽ ബലാത്സംഗം അടക്കം ഏഴ‌് കേസുകൾ. നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ‌് ഹൈബി ഈഡൻ ഇക്കാര്യം വ്യക്തമാക്കിയത‌്.
ക്രൈംബ്രാഞ്ച‌് രജിസ‌്റ്റർ ചെയ‌്ത കേസിലാണ‌് ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത‌്. വരാപ്പുഴ, ആലുവ, എറണാകുളം സൗത്ത‌്, ചേരാനല്ലൂർ, തിരുവനന്തപുരം മ്യൂസിയം, എറണാകുളം സെൻട്രൽ എന്നീ സ‌്റ്റേഷനുകളിലാണ‌് മറ്റു കേസുകൾ രജിസ‌്റ്റർ ചെയ‌്തിട്ടുള്ളത‌്. വരാപ്പുഴ, ചേരാനല്ലൂർ, തിരുവനന്തപുരം മ്യൂസിയം സ‌്റ്റേഷനുകളിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ‌് കേസ‌്. മെട്രോ സ‌്റ്റേഷനിലും മെട്രോയിലും അതിക്രമിച്ചു കടന്ന‌് യാത്രക്കാർക്ക‌് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ‌് ആലുവ സ‌്റ്റേഷനിൽ കേസുള്ളത‌്.
പൊലീസ‌് സ‌്റ്റേഷന‌് മുന്നിൽ തടസ്സം സൃഷ്ടിച്ചതിനാണ‌് സൗത്ത‌് പൊലീസ‌് കേസെടുത്തത‌്. ഹൈക്കോടതി ഉത്തരവ‌് ലംഘിച്ച‌് കൊച്ചി നഗരസഭയ‌്ക്കുമുന്നിൽ ഷെഡ‌് കെട്ടുകയും യാത്രാ തടസ്സം സൃഷ്ടിക്കുകയും ചെയ‌്തതിനാണ‌് സെൻട്രൽ പൊലീസ‌് കേസെടുത്തത‌്.
കുടുംബത്തിന‌് 79.08 ലക്ഷം രൂപ സമ്പാദ്യമുണ്ടെന്നും സത്യവാങ‌്മൂലത്തിൽ വ്യക്തമാക്കുന്നു. ഹൈബിക്ക‌് 17.09 ലക്ഷത്തിന്റെ ജംഗമവസ‌്തുക്കളും 32 ലക്ഷത്തിന്റെ സ്ഥാവര വസ‌്തുക്കളുമുണ്ട‌്. ഭാര്യക്ക‌് 14.03 ലക്ഷത്തിന്റെ ജംഗമവസ‌്തുക്കളും 15.5 ലക്ഷത്തിന്റെ സ്ഥാവര വസ‌്തുക്കളുമാണുള്ളത‌്. ഹൈബി ഈഡന‌് സ്വന്തമായി ഇന്നോവ കാറും ഭാര്യക്ക‌് ഷെവർലേ ക്രൂസ‌് കാറും ആക്ടീവ സ‌്കൂട്ടറുമുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2OBPlKZ
via IFTTT
No comments:
Post a Comment