കൊച്ചി> എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശേരി നിയോജക മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂർ 83-ാം ബൂത്തിൽ റീപോളിങ് ആരംഭിച്ചു. പോൾ ചെയ്ത 715 വോട്ടിനേക്കാൾ 43 വോട്ടുകൾ അധികം ഇവിഎമ്മിൽ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും റീപോളിങ് നടത്തുന്നത്. ആകെ 187 വീടുകളാണ് 83 ാം നമ്പർ ബൂത്തിലുള്ളത്. 187 വീടുകളിലായി 925 വോട്ടർമാരും ഉണ്ട്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.

മോക്ക് പോളിൽ രേഖപ്പെടുത്തിയ വോട്ടുകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടു പോയതിനെ തുടർന്നാണ് കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് റീപോളിങ് നടക്കുന്ന ഏക ബൂത്ത് കൂടിയാണിത്. ഇവിടെ റീപോളിങ് വേണമെന്ന് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.
റീപോളിങ് നടത്താൻ തീരുമാനിച്ചതിനെത്തുടർന്ന് എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌് ബൂത്തിലെ 187 വീടുകളിലും എത്തി വോട്ട‌് ഉറപ്പാക്കി. ഞായറാഴ‌്ച ഉച്ചയ‌്ക്കുശേഷം പി രാജീവിന്റെ പര്യടനം പൂർത്തിയായി. വോട്ടർമാർ ആവേശത്തോടെയാണ‌് ഞായറാഴ്ചയും പി രാജീവിനെ വരവേറ്റത‌്.
from Kerala || Deshabhimani Online News http://bit.ly/2vsiYFF
via IFTTT
No comments:
Post a Comment