തിരുവനന്തപുരം> കേരളമുൾപ്പെടെ എട്ട‌് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി. ബംഗളൂരു സിറ്റി പൊലീസിന് വെള്ളിയാഴ‌്ച വൈകുന്നേരം ലഭിച്ച ഫോൺ സന്ദേശത്തിലാണ് ഭീഷണി.
തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഭീഷണിയുള്ളത‌്. 19 പേരടങ്ങുന്ന സംഘം തമിഴ്‌നാട്ടിലെ രാമേശ്വരത്ത് എത്തിയതായും ട്രെയിനുകളിൽ സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നു. ഫോൺസന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ച‌് വരികയാണ‌്.
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയിൽ 253 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു.ഫോൺ സന്ദേശ വിവരം ലഭിച്ചതിനെത്തുടർന്ന‌് കർശന സുരക്ഷയൊരുക്കാൻ ജില്ലാ പൊലീസ‌് മേധാവികൾക്ക‌് ഡിജിപി നിർദേശം നൽകി.പ്രധാന നഗര കേന്ദ്രങ്ങളിലെല്ലാം പൊലീസ‌് പരിശോധന തുടങ്ങി. ആളുകൾ കൂടുന്ന സ്‌ഥലങ്ങൾ, ആശുപത്രികൾ ബസ്‌സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന തുടങ്ങി.
സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും പ്രത്യേക പരിശോധനയും നടത്തുന്നു. കൊച്ചി നാവികസേന ആസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു.
from Kerala || Deshabhimani Online News http://bit.ly/2PwD7Ug
via IFTTT
No comments:
Post a Comment