സംസ്ഥാനത്ത് 77.68 ശതമാനത്തിന്റെ റെക്കോഡ് പോളിങ്; മുന്നിൽ കണ്ണൂർ–83.05, കുറവ് തിരുവനന്തപുരത്ത്-73.45 - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

സംസ്ഥാനത്ത് 77.68 ശതമാനത്തിന്റെ റെക്കോഡ് പോളിങ്; മുന്നിൽ കണ്ണൂർ–83.05, കുറവ് തിരുവനന്തപുരത്ത്-73.45

തിരുവനന്തപുരം> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 35 വർഷത്തിനു ശേഷം കേരളം റെക്കോഡ്‌ പോളിങ്ങോടെ വിധിയെഴുതി.  കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിലെ പോളിങ‌് നില 74.04 ശതമാനം മറികടന്ന‌് 77.68 ശതമാനത്തോളംപേർ ഇത്തവണ വോട്ട‌് രേഖപ്പെടുത്തി. കണ്ണൂർ‌, വടകര, കോഴിക്കോട‌് മണ്ഡലങ്ങളിലാണ‌് ഏറ്റവും ഉയർന്ന പോളിങ‌് രേഖപ്പെടുത്തിയത‌്. കണ്ണൂർ-83.05, വടകര-82.48, കോഴിക്കോട‌്- 81.47 എന്നിങ്ങനെയാണ‌് പോളിങ‌്.

ഏറ്റവും കുറവ‌് രേഖപ്പെടുത്തിയത‌് തിരുവനന്തപുരത്താണ്‌-73.45. തിരുവനന്തപുരത്തിന് പുറമെ മാവേലിക്കര 74. 09, പത്തനംതിട്ട- 74.19 മണ്ഡലങ്ങളിലും പോളിങ് കുറവായിരുന്നെങ്കിലും 2014 ലോക‌്സഭാ തെരഞ്ഞെടുപ്പിനേക്കാളും ഉയർന്ന പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. പൊന്നാനി ഒഴികെ മലബാറിലെ എല്ലാ മണ്ഡലങ്ങളിലും പോളിങ‌് 75 ശതമാനത്തിന‌് മുകളിലാണ‌്. വയനാട‌് മണ്ഡലത്തിലെ വയനാട‌് ജില്ലയിൽപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ എൺപത‌് ശതമാനത്തിലേറെ പേർ വോട്ട‌് രേഖപ്പെടുത്തി. തിരുവനന്തപുരത്തും തൃശൂരും കഴിഞ്ഞതവണത്തേക്കാൾ നാല‌ു ശതമാനം കൂടുതൽ പോളിങ‌് രേഖപ്പെടുത്തി. പത്തനംതിട്ടയിൽ എഴു ശതമാനം ഉയർന്നു.

മുമ്പ‌് 1984ലാണ‌് പോളിങ‌് 77 ശതമാനമായി ഉയർന്നത‌്. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പോളിങ‌് 74.04 ശതമാനമായിരുന്നു. സംസ്ഥാനത്തെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പോളിങ‌് ശതമാനം 70നും 77നും ഇടയിലാണ‌് നേരത്തേ രേഖപ്പെടുത്തിയിട്ടുള്ളത‌്. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന‌് നടന്ന തെരഞ്ഞെടുപ്പിലാണ‌് പോളിങ‌് ശതമാനം 77 ശതമാനത്തിൽ എത്തിയത‌്. 1996ൽ 72 ശതമാനം ആയി ഉയർന്നപ്പോൾ എൽഡിഎഫിന‌ും യുഡിഎഫിനും പത്ത‌് വീതം സീറ്റ‌് കിട്ടി. എൽഡിഎഫിന‌് 18 സീറ്റ‌് ലഭിച്ച 2004ലെ തെരഞ്ഞെടുപ്പിൽ പോളിങ‌് 72 ശതമാനമായിരുന്നു.

അടുത്ത മാസം 23നാണ‌് വോട്ടെണ്ണൽ . കഴിഞ്ഞ തവണ വോട്ടെടുപ്പ‌് കഴിഞ്ഞ‌് 35 ദിവസത്തിന‌് ശേഷമായിരുന്നു വോട്ടെണ്ണൽ നടന്നത‌്.  17-ാം ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രക്രിയ പൂർത്തിയാകാൻ ഇനി നാല‌് ഘട്ടങ്ങൾ കൂടി അവശേഷിക്കുന്നുണ്ട‌്.

മണ്ഡലങ്ങളിലെ പോളിങ് ശതമാനം. തിരുവനന്തപുരം‐ 73.45%, ആറ്റിങ്ങൽ‐74.23%, കൊല്ലം‐ 74.36%, മാവേലിക്കര‐ 74.09%, പത്തനംത്തിട്ട‐  74.19%, കോട്ടയം‐ 75.29%, ആലപ്പുഴ‐ 80.09, ഇടുക്കി‐ 76.26%, എറണാകുളം ‐77.54%, ചാലക്കുടി ‐80.44%, തൃശൂർ ‐77.868%, ആലത്തൂർ‐80.33%, പാലക്കാട്‌‐ 77.67%,  പൊന്നാന്നി‐ 74.96%, മലപ്പുറം ‐75.43%, കോഴിക്കോട്‌ ‐81.47%, വയനാട്‌ ‐80.31%, വടകര‐82.48%, കണ്ണുർ ‐83.05%, കാസർകോട്‌‐ 80.57%.
 
2014ലെ പോളിങ് ശതമാനം. തിരുവനന്തപുരം‐ 68.63%, ആറ്റിങ്ങൽ‐68.67%, കൊല്ലം‐ 72.09%, മാവേലിക്കര‐ 70.97%, പത്തനംത്തിട്ട‐  65.67%, കോട്ടയം‐ 71.60%, ആലപ്പുഴ‐ 78.46%, ഇടുക്കി‐ 70.75%, എറണാകുളം ‐73.57%, ചാലക്കുടി ‐76.84%, തൃശൂർ ‐72.18%, ആലത്തൂർ‐76.23%, പാലക്കാട്‌‐ 75.31%,  പൊന്നാന്നി‐ 73.81%, മലപ്പുറം ‐71.21%, കോഴിക്കോട്‌ ‐79.75%, വയനാട്‌ ‐73.23%, വടകര‐81.13%, കണ്ണുർ ‐80.93%, കാസർകോട്‌‐ 78.33%.



from Kerala || Deshabhimani ​Online ​News http://bit.ly/2XBfPzm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages