പാനൂർ
തെരഞ്ഞെടുപ്പിനുശേഷം കടവത്തൂർ ഇരഞ്ഞീൻ കീഴിലെ ബൂത്തിന‌് സമീപം മുസ്ലിം ലീഗുകാർ പൊലീസിന‌് നേരെ ബോംബെറിയുകയും സിപിഐ എം ഓഫീസ‌് തകർക്കുകയും ചെയ‌്തു. സംഭവത്തിൽ കൊളവല്ലൂർ പ്രിൻസിപ്പൽ എസ‌്ഐയടക്കം അഞ്ച‌് പേർക്ക‌് പരിക്കേറ്റു. സിപിഐ എം ബ്രാഞ്ച‌്സെക്രട്ടറിയുടെ കാറും നിരവധി ഇരുചക്ര വാഹനങ്ങളും തകർത്തു.
കൊളവല്ലൂർ പ്രിൻസിപ്പൽ എസ‌്ഐ എം കെ അനിൽകുമാർ (47), മലബാർ സ‌്പെഷ്യൽ പൊലീസുദ്യോഗസ്ഥൻ ടി ചന്ദ്രദാസ‌് സിപിഐ എം പ്രവർത്തകരും ബൂത്ത‌് ഏജന്റുമാരുമായ ആർ കെ സുനില (41), ബി കെ പങ്കജാക്ഷി (52), സിപിഐ എം പ്രവർത്തകനായ എ സുരേഷ‌് (40) എന്നിവർക്കാണ‌് പരിക്ക‌്. സാരമായി പരിക്കേറ്റ എസ‌്ഐയടക്കമുള്ള നാല‌് പേരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബിന്റെ ചീളുതെറിച്ച‌് പരിക്കേറ്റ ചന്ദ്രദാസിനെ ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. എസ‌്ഐ അനിൽകുമറിന്റെ വലുതുകൈയുടെ എല്ലുപൊട്ടിയിട്ടുണ്ട‌്.
ചൊവ്വാഴ‌്ച വൈകിട്ട‌് നാടിന്റെ പലഭാഗത്തുനിന്നും സംഘടിച്ചെത്തിയ മുസ്ലിം ലീഗുകാരാണ‌് ഇരഞ്ഞീൻ കീഴിൽ അക്രമം അഴിച്ചുവിട്ടത‌്. സിപിഐ എം സ്ഥാനാർഥി പി ജയരാജന്റെ പ്രചാരണബോർഡുകളും പോസ‌്റ്ററുകളും നശിപ്പിച്ച‌് കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത‌് പ്രകോപനമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ലീഗുകാർ. തൊട്ടടുത്ത കടവത്തൂർ വെസ‌്റ്റ‌് എയ‌്ഡഡ‌് യുപി സ‌്കൂളിലെ മൂന്ന‌് ബൂത്തുകളിൽ തെരഞ്ഞെടുപ്പ‌് നടപടികൾ പൂർത്തിയാക്കിയശേഷം പുറത്തിറങ്ങിയ സിപിഐ എം പ്രവർത്തകരെയാണ‌് ഏകപക്ഷീയമായി ആക്രമിച്ചത‌്.
എൽഡിഎഫ‌് പ്രവർത്തകർ നോക്കിനിൽക്കെ പോസ‌്റ്ററുകൾ നശിപ്പിച്ചായിരുന്നു തുടക്കം. അക്രമികളെ നീക്കാൻ പൊലീസ‌് ശ്രമിച്ചെങ്കിലും അക്രമം വ്യാപിപ്പിക്കുകയായിരുന്നു. സിപിഐ എം ഇരഞ്ഞീൻകീഴിൽ ബ്രാഞ്ച‌്ഓഫീസായ എ കെ ജി മന്ദിരവും താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വായനശാലയും അടിച്ച‌് തകർത്തു. ബ്രാഞ്ച‌്സെക്രട്ടറി മടത്തിൽ വിനയന്റെ കാറും തകർത്തു. അക്രമികളെ നിയന്ത്രിക്കാൻ പൊലീസ‌് ഗ്രനേഡടക്കം പ്രയോഗിച്ചു. അതോടെ ലീഗ‌് അക്രമികൾ പൊലീസിനുനേരെ തിരിയുകയും ബോംബെറിയുകയുമായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2IDxnrd
via IFTTT
No comments:
Post a Comment